• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ഡി.ഐ.എഫ്.സിയിലെ തിരക്ക് കുറയ്ക്കാൻ 633 മില്യൺ ദിർഹമിന്റെ പദ്ധതി പ്രഖ്യാപിച്ചു:പദ്ധതി വികസന ഇടനാഴിയുടെ ശേഷി 33% വർധിപ്പിക്കും.

July 14, 2025
in Dubai, NEWS, UAE
A A
ഡി.ഐ.എഫ്.സിയിലെ തിരക്ക് കുറയ്ക്കാൻ 633 മില്യൺ ദിർഹമിന്റെ പദ്ധതി പ്രഖ്യാപിച്ചു:പദ്ധതി വികസന ഇടനാഴിയുടെ ശേഷി 33% വർധിപ്പിക്കും.
27
VIEWS

ദുബായ് : നഗര വികസനം, ജനസംഖ്യാ വളർച്ച, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവയെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ട് റോഡ് അടിസ്ഥാന സൗകര്യങ്ങളും പൊതുഗതാഗത സംവിധാനങ്ങളും മെച്ചപ്പെടുത്താനുള്ള ഭരണ നേതൃത്വത്തിന്റെ നിർദേശങ്ങൾക്കനുസൃതമായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌.ടി‌.എ) അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് വികസന പദ്ധതിക്ക് കരാർ നൽകി. സാബീൽ പാലസ് സ്ട്രീറ്റുമായുള്ള കവല മുതൽ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ് വരെ 633 ദശലക്ഷം ദിർഹം ചെലവിൽ ഈ പദ്ധതി നീളുന്നു.
1,700 മീറ്റർ നീളത്തിൽ പാലങ്ങളുടെയും തുരങ്കങ്ങളുടെയും നിർമാണം, ഓരോ ദിശയിലേക്കും മൂന്ന് മുതൽ നാല് വരെ വരിയുള്ള പാതകളുടെ വീതി കൂട്ടൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പദ്ധതി വികസന ഇടനാഴിയുടെ ശേഷി 33% വർധിപ്പിക്കും. ഇരു ദിശകളിലേക്കും മണിക്കൂറിൽ 6,600 വാഹനങ്ങളിൽ നിന്ന് 8,800 വാഹനങ്ങളായും, യാത്രാ സമയം 13ൽ നിന്ന് 6 മിനുട്ടായും കുറയ്ക്കും.

അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് വികസന പദ്ധതി ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിന്റെ വികസനം ഉൾപ്പെടുന്ന വിശാലമായ പദ്ധതിയുടെ ഭാഗമാണെന്ന് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌.ടി‌.എ) എക്സിക്യൂട്ടിവ് ഡയരക്ടർ ബോർഡ് ചെയർമാനും ഡയരക്ടർ ജനറലുമായ മത്തർ അൽ തായർ പറഞ്ഞു. കഴിഞ്ഞ വർഷം അവസാന പാദത്തിൽ ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിശേഷിച്ചും ദുബൈ വേൾഡ് ട്രേഡ് സെന്റർ പോലെയുള്ള നിരവധി പ്രമുഖ വാണിജ്യ, റെസിഡൻഷ്യൽ, വികസന മേഖലകൾക്ക് ഈ പദ്ധതി സേവനം നൽകും.

നാല് പതിറ്റാണ്ടിലേറെയായി അന്താരാഷ്ട്ര പരിപാടികൾക്കും പ്രദർശനങ്ങൾക്കുമായി മേഖലയിലെ പ്രധാന വേദിയാണ് വേൾഡ് ട്രേഡ് സെന്റർ. ജൈടെക്സ്, അറേബ്യൻ ട്രാവൽ മാർക്കറ്റ്, അറബ് ഹെൽത്ത്, ഗൾഫുഡ്, ട്രാൻസ്‌പോർട്ട് എക്സിബിഷൻ തുടങ്ങിയ പ്രധാന ആഗോള പ്രദർശനങ്ങളും സമ്മേളനങ്ങളും ഇവിടെയാണ് നടന്നു വരുന്നത്.

മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവയുടെ പ്രമുഖ സാമ്പത്തിക കേന്ദ്രമായ ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിനും (ഡി.ഐ.എഫ്‌.സി) ഈ പദ്ധതി സേവനം നൽകുന്നതാണ്. സാബീൽ, ഡൗൺ ടൗൺ ദുബൈ, ബിസിനസ് ബേ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലേക്കുള്ള കണക്റ്റിവിറ്റി ഇത് കൂടുതൽ മെച്ചപ്പെടുത്തും. ഏകദേശം അര ദശലക്ഷം താമസക്കാർക്കും സന്ദർശകർക്കും ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അൽ തായർ വ്യക്തമാക്കി.

Share4SendShareTweet3

Related Posts

250,000 ഡോളർ സമ്മാനത്തുകയോടെ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡ് 2026 പ്രഖ്യാപിച്ചു

ലോക നഴ്സുമാർക്ക് വമ്പൻ അവസരം: ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡ് 2026 പ്രഖ്യാപിച്ചു

September 11, 2025
ദുബായ് വിമാനയാത്രയിൽ വിപ്ലവം: ‘സീംലെസ് ട്രാവൽ’ പദ്ധതിയുമായി ജിഡിആർഎഫ്എ

ദുബായ് വിമാനയാത്രയിൽ വിപ്ലവം: ‘സീംലെസ് ട്രാവൽ’ പദ്ധതിയുമായി ജിഡിആർഎഫ്എ

September 11, 2025
സ്വർണാഭരണങ്ങളുടെ മൂല്യപരിധി പുതുക്കണമെന്ന് പ്രവാസികൾ :കേന്ദ്ര ധനമന്ത്രിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കത്ത്

സ്വർണാഭരണങ്ങളുടെ മൂല്യപരിധി പുതുക്കണമെന്ന് പ്രവാസികൾ :കേന്ദ്ര ധനമന്ത്രിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കത്ത്

September 10, 2025

അൽ റഷീദിയ–നദ് അൽ ഹമർ: ഗതാഗത വികസന പദ്ധതികൾക്ക് നാട്ടുകാരുടെ പിന്തുണ

September 10, 2025
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാത, അൽ ഷീഫ് എക്സിറ്റിന് സമീപം വിപുലീകരണ പദ്ധതി പൂർത്തിയാക്കിയതായി ആർടിഎ

ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാത, അൽ ഷീഫ് എക്സിറ്റിന് സമീപം വിപുലീകരണ പദ്ധതി പൂർത്തിയാക്കിയതായി ആർടിഎ

September 10, 2025
11 ഗാർഹിക തൊഴിലാളി നിയമന ഏജൻസികൾ അടച്ചുപൂട്ടിച്ചു.

11 ഗാർഹിക തൊഴിലാളി നിയമന ഏജൻസികൾ അടച്ചുപൂട്ടിച്ചു.

September 10, 2025

Recommended

ഷാർജപുസ്തകോത്സവത്തിൽ പ്രവാസ കവി എം.ഒ. രഘുനാഥിന്റെ കവിതാസമാഹാരങ്ങൾ പ്രകാശനം ചെയ്‌തു

ഷാർജപുസ്തകോത്സവത്തിൽ പ്രവാസ കവി എം.ഒ. രഘുനാഥിന്റെ കവിതാസമാഹാരങ്ങൾ പ്രകാശനം ചെയ്‌തു

4 years ago
യുഎഇയിൽ പുതിയ മന്ത്രാലയം: മന്ത്രിസഭയിൽ നിർണായക മാറ്റങ്ങൾ:വിദേശ വ്യാപാരത്തിനായി പുതിയ മന്ത്രാലയം, കാബിനറ്റിൽ എ.ഐ. ഉപദേശകമായി.

യുഎഇയിൽ പുതിയ മന്ത്രാലയം: മന്ത്രിസഭയിൽ നിർണായക മാറ്റങ്ങൾ:വിദേശ വ്യാപാരത്തിനായി പുതിയ മന്ത്രാലയം, കാബിനറ്റിൽ എ.ഐ. ഉപദേശകമായി.

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025