ദുബായ് : യു.എ.ഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് കടുത്ത ച്ചുടാനുഭവപ്പെടും. താപനില 50 º സെൽഷ്യസ് വരെ ഉയരുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, അബൂദബിയിലെ ഗാസിയോറ പ്രദേശത്ത് മെർക്കുറി 48º സെൽഷ്യസ് വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം അൽ ഖുവയിൽ 47º സെൽഷ്യസ് വരെ ഉയർന്ന താപനില അനുഭവപ്പെടും. ദുബൈയിൽ 43º സെൽഷ്യസ് വരെ ഉഷ്ണം പ്രതീക്ഷിക്കുന്നു. അബൂദബിയിൽ ഇത് ഏകദേശം 42º സെൽഷ്യസ് വരെയാകും.ഇന്ന് രാത്രിയിലും ചൊവ്വാഴ്ച രാവിലെയും, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കുമെന്നും കരുതുന്നു. ചില ഭാഗങ്ങളിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും.മണിക്കൂറിൽ 10–20 കിലോമീറ്റർ വേഗത്തിൽ തെക്കു-കിഴക്ക് നിന്ന് വടക്ക്-പടിഞ്ഞാറു ദിശയിൽ കാറ്റ് വീശും. ഇത് 35 കിലോമീറ്റർ വരെയായേക്കും.