ദുബായ് :യുഎഇയിൽ ഷാർജയിലെ ഖോർഫക്കാൻ അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ ഇന്ന് ജൂലൈ 14 ന് മഴ പെയ്തതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.വാദി ഷീസ് (ഷാർജ), മസാഫി (ഫുജൈറ), ഖോർ ഫക്കൻ റോഡിൽ ഷീസ് (ഷാർജ) എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.ഫുജൈറയിലും ഖോർ ഫക്കാനിലും ഇന്ന് ഉച്ചകഴിഞ്ഞ് മഴ മേഘങ്ങൾ ഉണ്ടാകുമെന്ന് എൻസിഎം ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പുറപ്പെടുവിച്ചിരുന്നു.
അതേസമയം യു.എ.ഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് കടുത്ത ച്ചുടാനുഭവപ്പെട്ടിരുന്നു . താപനില 50 º സെൽഷ്യസ് വരെ ഉയർന്നു . കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, അബൂദബിയിലെ ഗാസിയോറ പ്രദേശത്ത് 48º സെൽഷ്യസ് വരെ ഉയർന്നു. അതേസമയം അൽ ഖുവയിൽ 47º സെൽഷ്യസ് വരെ ഉയർന്ന താപനില അനുഭവപ്പെട്ടു . ദുബൈയിൽ 48 º സെൽഷ്യസ് വരെ ഉഷ്ണം ഉണ്ടായി . അബൂദബിയിൽ ഇത് ഏകദേശം 42º സെൽഷ്യസ് വരെയായി .ഇന്ന് രാത്രിയിലും നാളെ ചൊവ്വാഴ്ച രാവിലെയും, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കുമെന്നും കരുതുന്നു. ചില ഭാഗങ്ങളിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും.മണിക്കൂറിൽ 10–20 കിലോമീറ്റർ വേഗത്തിൽ തെക്കു-കിഴക്ക് നിന്ന് വടക്ക്-പടിഞ്ഞാറു ദിശയിൽ കാറ്റ് വീശും. ഇത് 35 കിലോമീറ്റർ വരെയായേക്കും.