ദുബായ്: 2025ലെ ന്യൂസ് വീക്കിന്റെ ലോകത്തിലെ മികച്ച ആശുപത്രികളുടെ പട്ടികയില്‍ യുഎഇയില്‍ നാലാം സ്ഥാനത്തുള്ള ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂല്‍, ജനനത്തിനു ശേഷം കണ്ടെത്താതെ പോയ ജീവന് ഭീഷണിയായ ഒരു അപൂര്‍വ്വ ജനിതക ഹൃദ്രോഗം ബാധിച്ച 14-വയസ്സുള്ള സുഡാനീസ് ബാലന്‍ മാസിന്‍ മുന്തസിര്‍ ഹസ്സന് വിജയകരമായ ചികിത്സ ലഭ്യമാക്കി. ചികിത്സിക്കപ്പെടാത്ത പക്ഷം മരണകാരിയായേക്കുമായിരുന്ന ഈ രോഗാവസ്ഥ, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്റ് ക്ലിനിക്ക്‌സ് യുഎഇ ഹൃദയ രോഗ വിഭാഗം മേധാവിയും, ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലിലെ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റുമായ ഡോ. നവീദ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കല്‍ സംഘമാണ് ചികിത്സിച്ചത്.
അയോര്‍ട്ട കോര്‍ക്‌റ്റേഷന്‍ (CoA) കുട്ടികളില്‍ സാധാരണയായി കാണപ്പെടുന്ന ജന്മസംബന്ധിയായ ഹൃദ്രോഗമാണ്, വോള്‍ട്ടേഴ്‌സ് ക്ലുവറിന്റെ വിവരപ്രകാരം എല്ലാ ജന്മസംബന്ധിയായ ഹൃദ്രോഗങ്ങളുടെയും ഏകദേശം 4 മുതല്‍ 6% വരെ ഈ രോഗം ഉള്‍ക്കൊള്ളുന്നു. ഇത് ഏകദേശം 2900 നവജാത ശിശുക്കളില്‍ ഒരാളില്‍ സംഭവിക്കുമെന്നാണ് കണക്കാക്കുന്നത്. ജനനത്തിന് മുമ്പുള്ള പരിശോധനയില്‍ ഈ രോഗം കണ്ടെത്തല്‍ സാധ്യമാണ്, എന്നാല്‍ അത് സങ്കീര്‍ണ്ണവും, അയോര്‍ട്ട കോര്‍ക്‌റ്റേഷന്റെ ഗര്‍ഭകാല കണ്ടെത്തല്‍ നിരക്ക് കുറഞ്ഞതുമാണ്. അയോര്‍ട്ടയുടെ കോര്‍ക്‌റ്റേഷന്‍ പുരുഷന്മാരില്‍ സ്ത്രീകളേക്കാള്‍ കൂടുതലായി കണ്ടുവരുന്നു. പുരുഷന്മാരെ ഇത് കൂടുതലായി ബാധിക്കുന്നു. ജന്മസംബന്ധിയായ ഹൃദ്രോഗങ്ങളില്‍ ഇത് സാധാരണമാണെങ്കിലും, മാസിന്‍ മുന്തസിറിനെപോലുള്ള കൗമാര പ്രായത്തിലുള്ളവരില്‍ ഈ രോഗനിര്‍ണയം വളരെ അപൂര്‍വമാണ്.ഈ അവസ്ഥ സാധാരണയായി ചെറിയ കുട്ടികളില്‍ അല്ലെങ്കില്‍ ബാല്യകാലത്താണ് കണ്ടെത്തപ്പെടുന്നത്. 14 വയസ്സുള്ള മാസീന്റെ കേസിലേതുപോലെ ഈ രോഗാവസ്ഥ ഇത്രയും പ്രായത്തില്‍ സ്ഥിരീകരിക്കുന്നത് വളരെ അപൂര്‍വ്വമാണ്, അതിനാല്‍ തന്നെ മാസിന്റെ കേസ് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു.അയോര്‍ട്ട കോര്‍ക്‌റ്റേഷന്‍ സാധാരണയായി ശൈശവ ഘട്ടത്തില്‍ അല്ലെങ്കില്‍ ബാല്യകാലത്താണ് തിരിച്ചറിയപ്പെടുന്നതെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്റ് ക്ലിനിക്ക്‌സ് യുഎഇ ഹൃദയ രോഗ വിഭാഗം മേധാവിയും, ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലിലെ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റുമായ ഡോ. നവീദ് അഹമ്മദ് പറഞ്ഞു. വര്‍ഷങ്ങള്‍ മോശം സാഹചര്യത്തിലൂടെ കടന്നുപോയി കൗമാരഘട്ടത്തില്‍ രോഗം തിരിച്ചറിയുകയും വിജയകരമായി ചികിത്സിക്കുകയും ചെയ്യുന്നത് ക്ലിനിക്കല്‍പരമായി ഏറെ വെല്ലുവിളി നിറഞ്ഞതും അപൂര്‍വവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പണ്‍-ഹാര്‍ട്ട് ശസ്ത്രക്രിയയ്ക്ക് പകരം, കാര്‍ഡിയോളജി ടീം സ്റ്റെന്റ് പ്ലെയ്‌സ്‌മെന്റിനൊപ്പം ഏറ്റവും കുറഞ്ഞ അപകട സാധ്യതകളുള്ള കോആര്‍ക്ക്‌ടോപ്ലാസ്റ്റിയാണ് തിരഞ്ഞെടുത്തത്. ഫെമോറല്‍ ധമനിയിലൂടെയാണ് ഇത് ചെയ്തത്. ഇതിന്റെ ഫലം മികച്ചതായിരുന്നു, മാസിന്‍ വൈകാതെ പൂര്‍ണ്ണവും സജീവവുമായ ജീവിതത്തിലേക്ക് എളുപ്പത്തില്‍ മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.