ദുബായ്: തൊടുപുഴ ന്യൂമാന്‍ കോളേജ് യുഎഇ അലംനൈ ‘ന്യൂമനൈറ്റ്‌സ്’ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു. യുഎഇയിലെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി രജിസ്‌ട്രേഷനുള്ള സംഘടനയായ അക്കാഫ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തനം. ടി എന്‍ കൃഷ്ണകുമാര്‍ (പ്രസിഡന്റ്), സജി ലൂക്കോസ് (ജനറല്‍ സെക്രട്ടറി), ദീപക് പീറ്റര്‍ (ട്രെഷറര്‍), അനീഷ് എബ്രഹാം (അക്കാഫ് പ്രതിനിധി) എന്നിവരെ ഭാരവാഹികളായും തിരഞ്ഞെടുത്തു. പ്രഥമസമ്മേളനത്തില്‍ ഇടുക്കി എം പിയും ന്യൂമാന്‍ കോളേജ് പൂര്‍വ വിദ്യാര്‍ഥിയുമായ ഡീന്‍ കുര്യാക്കോസ്, നിരവധി പൂര്‍വ്വവിദ്യാര്‍ഥികളും പങ്കെടുത്തു. യുഎഇയിലെ ന്യൂമാന്‍ കോളേജ് പൂര്‍വ വിദ്യാര്‍ഥികള്‍ അലംനൈയുടെ ഭാഗമാകണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. വിവരങ്ങള്‍ക്ക് : 0559790854, 0507057096.