ദുബായ്: ഇന്ത്യയിലെ പ്രധാനപ്പെട്ട ഇലക്ട്രിക്ക് ഉപകരണങ്ങളും ലൈറ്റിംഗ് സൊലൂഷൻസും നൽകുന്ന ബ്രാൻഡായ ബജാജ് ഇലക്ട്രിക്കൽസ്, ദുബൈ ആസ്ഥാനമായ ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗ് കമ്പനിയുമായി സഹകരിച്ച് മിഡിൽ ഈസ്റ്റ് വിപണിയിലേക്ക് ഇറങ്ങുന്നു . ഇതിന്റെ വിപുലീകരണത്തിന്റെ ഭാഗമായി ഒരു നൂതനമായ പദ്ധതികളും വിപണന തന്ത്രങ്ങളും പ്രഖ്യാപിച്ചു.ഇത് ബജാജിന്റെ ഉന്നത നിലവാരമുള്ള ഉപകരണങ്ങൾ, ഫാനുകൾ, ലൈറ്റിംഗ് ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം യു.എ.ഇ ഉപഭോക്താക്കൾക്ക് അടുത്തെത്തിക്കാൻ സഹായിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ദുബൈയിൽ ബജാജ് ബ്രാൻഡിന്റെ ഒരു പ്രത്യേക സ്റ്റോർ ഫഖ്‌റുദ്ദീൻ ട്രേഡിംഗ് വഴി ആരംഭിക്കും.ബജാജ് ഇലക്ട്രിക്കൽസ് ഉപഭോക്തൃ ഉൽപ്പന്ന വിഭാഗം സിഒഒയായ വിഷാൽ ചാദ്ധ പറഞ്ഞു, “യു.എ.ഇയിൽ വളർച്ചയുടെ വലിയ സാധ്യതകളുണ്ടെന്നും ഈ പങ്കാളിത്തം ബജാജിന്റെ ആഗോള ദൗത്യത്തിലെ പ്രധാന ഘട്ടമാണെന്നും
ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗ് ചെയർമാൻ ഹുസൈനി ഫഖ്‌റുദ്ദീൻ പറഞ്ഞു, “വിശ്വാസം, നിലവാരം, നവീകരണം എന്നിവയുടെ പേരിൽ പ്രശസ്തമായ ബ്രാൻഡായ ബജാജുമായുള്ള സഹകരണം യു.എ.ഇ ഉപഭോക്താക്കൾക്ക് മികച്ച ഉൽപ്പന്നങ്ങൾ എത്തിക്കാൻ സഹായകമായിരിക്കും.”30-ലധികം രാജ്യങ്ങളിൽ ഇതിനകം സാന്നിദ്ധ്യമുള്ള ബജാജ് ഇലക്ട്രിക്കൽസ്, ഈ പുതിയ നീക്കത്തിലൂടെ അവരുടെ ആഗോള ശൃഘല കൂടുതൽ ശക്തമാക്കുന്നു. ഉന്നത നിലവാരവും, നൂതന സാങ്കേതിക വിദ്യയും ഉപഭോക്തൃ സംതൃപ്തിയും ഉറപ്പാക്കുന്ന ഉൽപ്പന്നങ്ങളിലൂടെ ആഗോള വിപണിയിൽ അതിന്റെ സ്ഥാനം പരിപോഷിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
