• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ആമർ സെന്ററുകളിലെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ പുതിയ പദ്ധതി: ജീവനക്കാർക്ക് സമഗ്ര പരിശീലനം നൽകും

July 17, 2025
in Dubai, NEWS, UAE
A A
ആമർ സെന്ററുകളിലെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ പുതിയ പദ്ധതി: ജീവനക്കാർക്ക് സമഗ്ര പരിശീലനം നൽകും
25
VIEWS

ദുബായ്: ദുബായ് എമിറേറ്റിലെ വീസ അപേക്ഷാ-സേവന കേന്ദ്രമായ ആമർ സെന്ററുകളിലെ കാര്യക്ഷമത ഉയർത്തുന്നതിനുള്ള പരിശീലന പദ്ധതിയ്ക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) ദുബായ് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ആദ്യത്തെ സമഗ്ര പരിശീലന ടൂൾകിറ്റ് പുറത്തിറക്കി.കേന്ദ്രങ്ങളിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും ജീവനക്കാർക്ക് കൃത്യമായ അറിവ് നൽകുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന ചുവടുവെപ്പിന്റെ ഭാഗമായാണ് ഈ പരിശീലനം.സ്ഥാപനപരമായ മികവും മികച്ച ഉപഭോക്തൃ സേവനവും ഉറപ്പാക്കുന്ന ഒരു തൊഴിൽ സംസ്കാരം വളർത്തുക എന്ന ജി.ഡി.ആർ.എഫ്.എ ദുബായുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ, പുതിയതായി നിയമിച്ച 80% ആമർ സെന്റർ ജീവനക്കാർക്ക് ഈ പരിശീലനം നൽകി കഴിഞ്ഞു. നടപടിക്രമങ്ങൾ, പെരുമാറ്റരീതികൾ, നിയമപരമായ കാര്യങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതായിരുന്നു ഈ സമഗ്ര പരിശീലനം. സ്ഥാപനപരമായ അറിവ് കൈമാറുന്നതിനും സേവന മികവ് വർദ്ധിപ്പിക്കുന്നതിനും ഈ പരിശീലന കിറ്റ് ഒരു ഏകീകൃത മാർഗ്ഗനിർദ്ദേശമായി വർത്തിക്കും.പ്രൊഫഷണൽ മര്യാദകൾ, സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, രേഖകൾ സമർപ്പിക്കേണ്ട രീതി, പുതിയ ഇൻഡെക്സിംഗ് സംവിധാനം, ഭരണപരമായ നിയമലംഘനങ്ങളും പിഴകളും എന്നിവയെല്ലാം പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്നതും പ്രായോഗികവുമായ രീതിയിലാണ് ഈ വിവരങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.”സേവന നിലവാരം ജീവനക്കാരെ ശാക്തീകരിക്കുന്നതിലൂടെയാണ് ആരംഭിക്കുന്നതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നടപടിക്രമപരമായ അറിവ് ഏകീകരിക്കുന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ സുഗമവും കാര്യക്ഷമവുമായ അനുഭവം നൽകാൻ സഹായിക്കും. ഈ പരിശീലന കിറ്റ് ഒരു പഠനോപകരണം എന്നതിലുപരി, ജി ഡി ആർ എഫ് എ -യുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായ ഒരു മൂല്യാധിഷ്ഠിതവും പ്രൊഫഷണലുമായ സംസ്കാരം വളർത്തുന്നതിനുള്ള ഒരു തന്ത്രപരമായ ചുവടുവെപ്പാണെന്ന് എൻട്രി ആൻഡ് റെസിഡൻസ് പെർമിറ്റ്‌സ് വിഭാഗം ഡയറക്ടർ ജനറൽ അസിസ്റ്റന്റ് ബ്രിഗേഡിയർ ജനറൽ ഖലഫ് അഹമ്മദ് അൽ ഗൈത്ത് പറഞ്ഞു.

ഈ പുതിയ പരിശീലന പരിപാടി, തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലൂടെയും നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സേവന നിലവാരം ഉയർത്തുന്നതിലൂടെയും സ്ഥാപനത്തിന്റെ ഖ്യാതി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളുടെ ഭാഗമാണ്. ഇത് പൊതുജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുകയും ദുബായിലെ താമസാനുമതി സേവനങ്ങൾക്കായുള്ള ഒരു പ്രധാന കേന്ദ്രമായി ആമർ സെന്ററുകളെ ശക്തിപ്പെടുത്തുകയും ചെയ്യും. തുടർച്ചയായ പുരോഗതിക്കും, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനും, മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിനും ജനറൽ ഡയറക്ടറേറ്റ് നൽകുന്ന പ്രാധാന്യം ഈ പദ്ധതിയിലൂടെ വ്യക്തമാകുന്നുവെന്നും ജി ഡി ആർ എഫ് എ വിശദീകരിച്ചു.

Share4SendShareTweet3

Related Posts

യുഎഇയുടെ ആരോഗ്യമേഖല കൂടുതൽ ശക്തിപ്പെടുത്താൻ അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു

യുഎഇയുടെ ആരോഗ്യമേഖല കൂടുതൽ ശക്തിപ്പെടുത്താൻ അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു

September 1, 2025
ലോകത്തിലെ ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമായ വിമാനത്താവളമായി ദുബായ് രാജ്യാന്തര വിമാനത്താവളം മാറുന്നു

ലോകത്തിലെ ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമായ വിമാനത്താവളമായി ദുബായ് രാജ്യാന്തര വിമാനത്താവളം മാറുന്നു

September 1, 2025
യാത്രക്കാരുടെ സീറ്റുകൾ നീക്കം ചെയ്ത് സിലിണ്ടറുകൾ : കണ്ടെത്തിയത് ഒളിപ്പിച്ച് കടത്തിയ പാചകവാതക സിലിണ്ടറുകൾ

യാത്രക്കാരുടെ സീറ്റുകൾ നീക്കം ചെയ്ത് സിലിണ്ടറുകൾ : കണ്ടെത്തിയത് ഒളിപ്പിച്ച് കടത്തിയ പാചകവാതക സിലിണ്ടറുകൾ

September 1, 2025
കെ.എ.ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും നടത്തി

കെ.എ.ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും നടത്തി

September 1, 2025
അബുദാബിയിൽ പുതിയ ടോൾ നിരക്ക് പ്രാബല്യത്തിൽ ആയി

അബുദാബിയിൽ പുതിയ ടോൾ നിരക്ക് പ്രാബല്യത്തിൽ ആയി

September 1, 2025
വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ പ്രൈസ് മണി; ഭീമന്‍ വര്‍ധനവ് വരുത്തി ഐസിസി

വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ പ്രൈസ് മണി; ഭീമന്‍ വര്‍ധനവ് വരുത്തി ഐസിസി

September 1, 2025

Recommended

ഷാർജ കുട്ടികളുടെ വായനോത്സവം തുടരുന്നു :പങ്കെടുക്കുന്നത് 70 രാജ്യങ്ങളിൽ നിന്നുള്ള 133 അതിഥികൾ , 50 ലധികം സാംസ്കാരിക സെഷനുകളും 85 നാടക, സഞ്ചാര പ്രകടനങ്ങളും .

ഷാർജ കുട്ടികളുടെ വായനോത്സവം തുടരുന്നു :പങ്കെടുക്കുന്നത് 70 രാജ്യങ്ങളിൽ നിന്നുള്ള 133 അതിഥികൾ , 50 ലധികം സാംസ്കാരിക സെഷനുകളും 85 നാടക, സഞ്ചാര പ്രകടനങ്ങളും .

4 months ago
മെഗാ റാലിയില്‍ പങ്കെടുക്കില്ലെന്ന് ഇടതു പാര്‍ട്ടികള്‍

മെഗാ റാലിയില്‍ പങ്കെടുക്കില്ലെന്ന് ഇടതു പാര്‍ട്ടികള്‍

1 year ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025