ദുബായ് : ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് (RTA) തൊഴിലിടങ്ങളിൽ ആരോഗ്യവും സുരക്ഷയും ഉന്നതമായി മാനേജുചെയ്തതിന് 2025 അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു. ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ നൽകുന്ന ഈ പുരസ്കാരത്തിൽ ആർടിഎ ‘ഡിസ്റ്റിങ്ക്ഷൻ’ നിലവാരം നേടി.ആരോഗ്യവും ക്ഷേമവും മുൻഗണനയാക്കി ആർടിഎ നടപ്പിലാക്കിയ നടപടികളും മികച്ച പ്രവർത്തനരീതികളും അവാർഡ് നേടാൻ സഹായിച്ചതായി അധികൃതർ അറിയിച്ചു. ആർടിഎയുടെ ഈ നേട്ടം 2024–2030 തന്ത്രപരമായ പദ്ധതിയുമായി ഇണങ്ങുന്നതും, ജോലിയിടങ്ങളുടെ സുരക്ഷയും ജീവനക്കാരുടെ ക്ഷേമവും സ്ഥാപനം എപ്പോഴും മുൻഗണന നൽകുന്നതിന്റെ തെളിവുമാണ്.2025-ൽ ലോകമെമ്പാടുമുള്ള 45 രാജ്യങ്ങളിൽ നിന്നുള്ള 874 ഓർഗനൈസേഷനുകൾ മത്സരത്തിൽ പങ്കെടുത്തിരുന്നു.