അബുദാബി/ ബെൽഗ്രേഡ് ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സെർബിയൻ റിപബ്ലിക്കിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ബെൽഗ്രേഡിലെത്തി. നിക്കോള ടെസ്‌ല വിമാനത്താവളത്തിൽ സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വൂച്ചിച്ച് യുഎഇ പ്രസിഡന്റിനെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും സ്വീകരിച്ചു.

പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്സ് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് സായിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്‌നൂൻ അൽ നഹ്യാൻ, സുപ്രീം കൗൺസിൽ ഫോർ നാഷനൽ സെക്യൂരിറ്റി സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മദ് അൽ ഷംസി, വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ, സഹമന്ത്രി ഷെയ്ഖ് ഷഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ, യുഎഇ പ്രസിഡന്റിന്റെ സ്ട്രാറ്റജിക് റിസർച് ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി അഫയേഴ്സ് ഉപദേഷ്ടാവ് ഫൈസൽ അബ്ദുൽഅസീസ് അൽ ബന്നായി, പ്രസിഡന്റ്സ് ഓഫിസ് ഫോർ സ്ട്രാറ്റജിക് അഫയേഴ്സ് ചെയർമാനും അബുദാബി എക്സിക്യൂട്ടീവ് ഓഫിസ് ചെയർമാനുമായ ഡോ. അഹമ്മദ് മുബാറക് അലി അൽ മസ്റൂയി, വിദേശകാര്യ സഹമന്ത്രി ലാന സാക്കി നുസൈബെ, എക്സിക്യൂട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയർമാൻ ഖൽദൂൺ ഖലീഫ അൽ മുബാറക്, സെർബിയയിലെ യുഎഇ സ്ഥാനപതി അഹമ്മദ് ഹാതം അൽ മെൻഹാലി, ഈഗിൾ ഹിൽസ് ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് അൽ അബ്ബാർ എന്നിവരും ഒട്ടേറെ മുതിർന്ന ഉദ്യോഗസ്ഥരും യുഎഇ പ്രസിഡന്റിനൊപ്പം സന്ദർശന സംഘത്തിലുണ്ട്.
