• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
in Dubai, Gulf, NEWS, Sports, UAE
A A
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.
32
VIEWS

ദുബായ്: മലയാളി സംരംഭകൻ അദീബ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ലുലു എക്സ്ചേഞ്ച് / ലുലു മണിഅർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയാകും. ദുബായ് പുൾമാൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ കൊമേർഷ്യൽ ആൻഡ് മാർക്കറ്റിങ്ങ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്‌സൺ ലുലു മണി അസി. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാനിൽ എന്നിവർ ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. ഇത് പ്രകാരം യു എ ഇ,ഖത്തർ,ബഹ്‌റൈൻ,ഒമാൻ.കുവൈറ്റ്,സിംഗപ്പൂർ, മലേഷ്യ, ഹോങ്ങ് കോങ്ങ്, ഫിലിപ്പൈൻസ് , ഇന്ത്യ തുടങ്ങി പത്ത് രാജ്യങ്ങളിലെ അർജന്റീന ദേശിയ ഫുട്ബോൾ ടീമിന്റെ മത്സരങ്ങൾ ഉൾപ്പെടെയുള്ള അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ ലുലു എക്സ്ചേഞ്ച്,ലുലു മണി മാർക്കറ്റിങ്ങ് പങ്കാളിയായിരിക്കും. 2026 ലെ യുഎസ്- കാനഡ- മെക്സിക്കോ ലോകകപ്പ് ഫുട്ബോൾ കഴിയുന്നതു വരെ ഈ കരാറിന് പ്രാബല്യമുണ്ടാകും.

അർജന്റീനയുടെ പരിശീലകൻ ലയണൽ സ്കലോണി, അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ, ലുലു ഫിനാൻഷ്യൽ ഹോൾഡിസ് മാനേജിങ്ങ് ഡയറക്ടർ അദീബ് അഹമ്മദ്, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയിൽ, ലുലു ഫോറെക്സും ലുലു ഫിൻസെർവുമാണ് എഎഫ്എയെ പ്രതിനിധീകരിക്കുക. മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ ലുലു മണിയാണ് അസോസിയേഷന്റെ പങ്കാളി.
അടുത്ത 12 മാസത്തിനുള്ളിൽ ലുലു ഫിൻ ഗ്രൂപ്പിന്റെ ഉപയോക്താക്കൾക്ക് ഡിജിറ്റലായും 380-ലേറെ കസ്റ്റമർ എൻഗേജ്‌മെൻ്റ് സെൻ്ററുകൾ വഴിയും അർജന്റീന ഫുട്ബോൾ ടീമുമായി ബന്ധപ്പെട്ട വിവിധ പ്രചാരണ പരിപാടികളിലും പങ്കെടുക്കാൻ അവസരം ലഭിക്കും.
മത്സര ടിക്കറ്റുകൾ, ഔദ്യോഗിക എഎഫ്എ ഉൽപന്നങ്ങൾ, കളിക്കാരെ നേരിട്ട് കാണാനുള്ള അവസരങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും.

ലുലു എക്സ്​ചേഞ്ചുമായി സഹകരിച്ച്​ ഇന്ത്യയിൽ അർജന്‍റീന ടീമിന്‍റെ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്തുവരികയാണെന്ന്​ ലുലു ഹോൾഡിങ്​സ്​ സ്ഥാപകനും മാനേജിങ്​ ഡയറക്ടറുമായ അദീബ്​ അഹമ്മദ്​ പറഞ്ഞു. ലുലു ഫോറക്സ്​, ലുലു ഫിൻസെർവ്​ എന്നീ രണ്ട്​ ബ്രാന്‍റുകളാണ്​ കേരളത്തിലുള്ളത്​​. ഈ ബ്രാന്‍റുകളുമായി അർജന്‍റീന ടീമിനെ ഏത്​ രീതിയിൽ സഹകരിപ്പിക്കാമെന്നത്​ സംബന്ധിച്ച്​ ചർച്ചകൾ നടന്നുവരികയാണ്​.
നിലവിൽ 10 രാജ്യങ്ങളിലായി ലുലു എക്സ്​ചേഞ്ചിന്​ 347 ബ്രാഞ്ചുകളുണ്ട്​​. ധാരണ പ്രകാരം ഈ വർഷം പകുതിയോടെ പ്രമോഷനുകൾ ആരംഭിക്കും.

ലോകത്തെങ്ങുമുള്ള അർജന്റീന ഫുട്ബോൾ ടീമിന്റെ വളർച്ചയിൽ ഈ പുതിയ പങ്കാളിത്തം നിർണായകമാണെന്ന് എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപിയ ലുലു ഫിൻ പറഞ്ഞു. മധ്യപൂർവദേശത്തും ഇന്ത്യയിലും അർജന്റീന ദേശീയ ടീമിന് ലഭിച്ച ശക്തമായ പിന്തുണ അഭിമാനകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Share5SendShareTweet3

Related Posts

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025
ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

July 22, 2025
അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

July 22, 2025
യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

July 21, 2025

Recommended

ജിഡിആർഎഫ്എ ദുബായ് ഇന്റർനാഷണൽ ഹാപ്പിനസ് ഡേ പ്രൗഢമായി ആഘോഷിച്ചു

ജിഡിആർഎഫ്എ ദുബായ് ഇന്റർനാഷണൽ ഹാപ്പിനസ് ഡേ പ്രൗഢമായി ആഘോഷിച്ചു

4 months ago
യുഎഇയിലെ വിവിധ കമ്പനികൾ ഈ വർഷം ശരാശരി 3.6 ശതമാനം ശമ്പളം വർധിപ്പിച്ചു

യുഎഇയിലെ വിവിധ കമ്പനികൾ ഈ വർഷം ശരാശരി 3.6 ശതമാനം ശമ്പളം വർധിപ്പിച്ചു

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025