റാസൽഖൈമ :ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ (E11) അൽ ജസീറ അൽ ഹംറ റൗണ്ട് എബൗട്ടിനും അൽ മർജൻ ഐലൻഡ് റൗണ്ട് എബൗട്ടിനും ഇടയിൽ ഇരു ദിശകളിലേക്കുമുള്ള വേഗത പരിധി മണിക്കൂറിൽ 80 കിലോമീറ്ററിൽ നിന്ന് 60 കിലോമീറ്ററായി കുറച്ചു.എല്ലാ ഉപയോക്താക്കൾക്കും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനാണ് ഈ മാറ്റം വരുത്തിയതെന്ന് റാസൽ ഖൈമ പോലീസ് അറിയിച്ചു