• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

July 24, 2025
in Dubai, UAE
A A
ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ
36
VIEWS

ദുബായ് : എമിറേറ്റ്സിലെ വിസാ സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ആരംഭിച്ച വീഡിയോ കാൾ സേവനത്തിന് മികച്ച സ്വീകാര്യത.2025 വർഷത്തെ ആദ്യപകുതിയിൽ 52,212 വീഡിയോ കോളുകളാണ് ലഭിച്ചതെന്ന് ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ് : ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അറിയിച്ചു.ഇതിൽ ഏറ്റവും കൂടുതൽ കോളുകൾ ലഭിച്ചത് എൻട്രി, റെസിഡൻസി പെർമിറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ടാണ് (42,433 കോളുകൾ). കൂടാതെ, എസ്റ്റാബ്ലിഷ്മെന്റ് കാർഡ് സേവനങ്ങൾക്ക് 5,782 കോളുകളും, സാമ്പത്തിക സേവനങ്ങൾക്ക് 2,850 കോളുകളും, പാസ്പോർട്ട് വിതരണ സേവനങ്ങളുമായി ബന്ധപ്പെട്ട് 1,147 കോളുകളും ലഭിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു.താമസ കുടിയേറ്റ സേവനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ കാര്യക്ഷമമാക്കാനു കാലതാമസം ഒഴിവാക്കാനുമായി 2023 -ലാണ് ജനറൽ ഡയറക്ടറേറ്റ് ഉപയോകത്യ സൗഹൃദ വീഡിയോ കാൾ സേവനം ആരംഭിച്ചത്. ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ഉദ്യോഗസ്ഥരുമായി തത്സമയം ആശയവിനിമയം നടത്തി ഇടപാടുകൾ കാര്യക്ഷമമായി പൂർത്തീകരിക്കാൻ ഈ സർവീസ് സഹായിക്കുന്നതാണ്.ജനറൽ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിലൂടെയും മൊബൈൽ അപ്ലിക്കേഷനായ GDRFA DXB -യിലൂടെയും ഈ സർവീസ് തേടാം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ വൈകുന്നേരം 7:00 വരെയും, വെള്ളിയാഴ്ച ദിവസങ്ങളിൽ അത് രാവിലെ 7:30 മുതൽ 12:00 വരെയും ഉച്ചയ്ക്ക് 2:30 മുതൽ 7:00 വരെയും ലഭ്യമാണ്. ഒരു വീഡിയോ കോളിന്റെ ശരാശരി ദൈർഘ്യം ഒരു മിനിറ്റാണ്. അപേക്ഷ സമർപ്പിച്ച ശേഷം 48 മണിക്കൂറിനുള്ളിലോ അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പ്രതികരണത്തിന് ശേഷമോ ആണ് കോളിന്റെ സമയം നിശ്ചയിക്കപ്പെടുന്നത്.

നിലവിൽ ദുബായിലെ വിസാ സേവനങ്ങള്‍ ഏറ്റവും മികച്ച രീതിയിലാണ് ആളുകളിലേക്ക് എത്തിക്കുന്നത്. എന്നാല്‍, വിസയുടെ അപേക്ഷാ ഫോമുകളിലെ അവ്യക്തത പ്രോസസ്സിംഗ് സമയത്തെ മന്ദഗതിയിലാക്കുന്നു. ഈ നൂതന വീഡിയോ കോള്‍ സേവനത്തിന്റെ ആമുഖം ഈ പ്രശ്‌നം പരിഹരിക്കാന്‍ ലക്ഷ്യമിടുന്നു. ഇത് അപേക്ഷകര്‍ക്ക് കൂടുതല്‍ ആക്‌സസ് ചെയ്യാവുന്നതും സൗകര്യപ്രദവുമാണ്.
വീഡിയോ കോള്‍ സേവനത്തിലൂടെ അപേക്ഷകര്‍ക്ക് ഇപ്പോള്‍ ഓഫീസുകള്‍ നേരില്‍ സന്ദര്‍ശിക്കാതെ തന്നെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്താൻ സാധിക്കുമെന്ന്
അധികൃതർ പറഞ്ഞു.ഒപ്പംവിസാ അപേക്ഷകര്‍ക്ക് പ്രോസസ്സിംഗ് കാലതാമസം ഒഴിവാക്കാനും, തങ്ങളുടെ വീടുകളില്‍ നിന്ന് അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കാനും, സമയവും അധ്വാനവും ലാഭിക്കാനും ഇതു വഴി സാധിക്കുന്നതാണ്

ജിഡിആര്‍എഫ്എ ദുബൈയുടെ ഈ സംരംഭം വിസാ അപേക്ഷാ പ്രക്രിയകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക മാത്രമല്ല, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഉപയോക്തൃ സൗഹൃദ സേവനങ്ങള്‍ നല്‍കാനുള്ള ദുബൈയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. വിസാ അപേക്ഷകള്‍ സുഗമമാക്കാനും പ്രോസസ്സിംഗ് സമയം കുസക്കാനും സൗകര്യപ്രദമായഈ  വീഡിയോ കോള്‍ സേവനം പ്രയോജനപ്പെടുത്താന്‍ വകുപ്പ് ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.

അന്വേഷണങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പറില്‍ (800 5111) വിളിക്കാം

ദുബായിലെ വിസാ സംബന്ധമായ എല്ലാ  അന്വേഷണങ്ങള്‍ക്കും മേല്‍ നമ്പറില്‍ വിളിക്കാവുന്നതാണ്. എന്നാല്‍, വീഡിയോ കോള്‍ സേവനം ഔദ്യോഗിക ചാനല്‍ വഴി അപേക്ഷിച്ച സേവന അപേക്ഷകളുടെ മേലുള്ള നടപടികള്‍പൂര്‍ത്തീകരിക്കാനുള്ളതാണെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. ഇത്തരത്തില്‍ വിസാ സംബന്ധമായ വിവിധ സേവനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്

Share6SendShareTweet4

Related Posts

ദുബായ് ജി.ഡി.ആർ.എഫ്.എ കുട്ടികൾക്കായി വേനൽക്കാല വായനാ പരിപാടി സംഘടിപ്പിച്ചു

ദുബായ് ജി.ഡി.ആർ.എഫ്.എ കുട്ടികൾക്കായി വേനൽക്കാല വായനാ പരിപാടി സംഘടിപ്പിച്ചു

July 25, 2025
പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

July 25, 2025
ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

July 24, 2025
വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

July 24, 2025
റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

July 24, 2025
റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

July 23, 2025

Recommended

തൊടുപുഴ ന്യൂമാന്‍ കോളേജ് യുഎഇ അലംനൈ ‘ന്യൂമനൈറ്റ്‌സ്’ പ്രവര്‍ത്തനമാരംഭിച്ചു

തൊടുപുഴ ന്യൂമാന്‍ കോളേജ് യുഎഇ അലംനൈ ‘ന്യൂമനൈറ്റ്‌സ്’ പ്രവര്‍ത്തനമാരംഭിച്ചു

1 week ago
ദുബായ് എമിറേറ്റിലുള്ളവർ വിസ സേവനങ്ങള്‍ക്ക് സ്മാര്‍ട്ട് ചാനലുകള്‍ ഉപയോഗപ്പെടുത്തണമെന്ന് ജി.ഡി.ആർ.എഫ്.എ അഭ്യർത്ഥിച്ചു

ദുബായ് എമിറേറ്റിലുള്ളവർ വിസ സേവനങ്ങള്‍ക്ക് സ്മാര്‍ട്ട് ചാനലുകള്‍ ഉപയോഗപ്പെടുത്തണമെന്ന് ജി.ഡി.ആർ.എഫ്.എ അഭ്യർത്ഥിച്ചു

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025