ഷാർജ: ഗുരുവിചാരധാരയുടെ നേതൃത്വത്തിൽ ഷാർജയിലെ ലൂലു സെൻട്രൽ മാളിൽ വച്ച് ജീവിത വഴിയിലെ തിരിച്ചറിവുകൾ എന്ന വിഷയത്തിൽ നടന്ന ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി.
സമകാലിക സംഭവങ്ങളെ മുൻനിർത്തി ഗുരു വിചാരധാര സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ സമൂഹത്തിൻ്റെ കാഴ്ചപ്പാടുകളിലെ വ്യതിയാനങ്ങളിലെക്ക് നേരേ വിരൽചൂണ്ടുന്ന ഒരു പുത്തൻ അനുഭവമായിരുന്നു. തുറന്ന സൗഹൃദം കൊണ്ടും സാമൂഹ്യ ബന്ധങ്ങൾ കൊണ്ടും വ്യക്തികൾ അനുഭവിക്കുന്ന സ്വകാര്യ ദുഃഖങ്ങളുടെ ഭാരം കുറക്കാം എന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുരളീധര പണിക്കർ പറഞ്ഞു. പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടിയ പരിപാടി ഷാർജ മലയാളികൾകൾക്ക് ഈ വാരാന്ത്യത്തിൽ പുത്തൻ അനുഭവമായി മാറി.പി ജി രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ
ഐസക് ജോൺ പഠാണിപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.
അഡ്വ: വൈ എ റഹീം, അഡ്വ ശ്യാം പി പ്രഭു, ബിനു മനോഹർ, ഇ കെ ദിനേശൻ, ജിബി ബേബി, അനൂപ് കീച്ചേരി ,ഡയസ് ഇടിക്കുള, അഡ്വ സന്തോഷ് നായർ, ഷാജി ശ്രീധരൻ, വന്ദന മോഹൻ തുടങ്ങിയവർ ചർച്ചകൾ നയിക്കുകയും സന്ധ്യാ രഘുകുമാർ വിഷയത്തിൽ ആമുഖ അവതരണം നടത്തുകയും ചെയ്തു. ഡോക്ടർ സുരേഷ് കുമാർ, ക്ളനിക്കൽ സൈക്കോളജി ഡോക്ടർ സിജി രവിന്ദ്രൻ തുടങ്ങിയർ ജീവിത വഴിയിലെ തിരിച്ചറിവുകൾ എന്ന വിഷയത്തിൽ ആധികാരിക പഠന സംവാദം അവതരിപ്പിക്കുകയും ചെയ്തു.

ഗുരു വിചാരധാര സെക്രട്ടറി ഓ പി വിശ്വംഭരൻ സ്വാഗതവും ട്രഷറർ പ്രഭാകരൻ പയ്യന്നൂർ കൃതജ്‌ഞതയും രേഖപ്പെടുത്തി.