ദുബായ് : ഇന്ധന വില കമ്മിറ്റി ആഗസ്റ്റ് മാസത്തിലെ യു.എ.ഇയിലെ ഇന്ധന വില പ്രഖ്യാപിച്ചപ്പോൾ പെട്രോളിന് വില ഒരു ഫിൽസ് കുറഞ്ഞു.സൂപർ 98 പെട്രോൾ ലിറ്ററിന് 2.69 ദിർഹമും, സ്‌പെഷ്യൽ 95 ലിറ്ററിന് 2.57 ദിർഹമും, ഇ പ്ലസ് പെട്രോൾ ലിറ്ററിന് 2.50 ദിർഹമുമായിരിക്കും ആഗസ്റ്റിൽ നിരക്ക്.ഡീസൽ വിലയിൽ വർധനയുണ്ടായി . 2.78 ദിർഹമായിരിക്കും ഡീസലിന്റെ നിരക്ക്. കഴിഞ്ഞ മാസം ഡീസൽ ലിറ്ററിന് 2.63 ദിർഹമായിരുന്നു.