• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home Business

ആഫ്രിക്കൻ വിപണിയിൽ ബിസിനസ് സാധ്യതകൾ തേടി മലയാളി സംരംഭകർ

August 1, 2025
in Business, Dubai
A A
ആഫ്രിക്കൻ വിപണിയിൽ ബിസിനസ് സാധ്യതകൾ തേടി മലയാളി സംരംഭകർ
26
VIEWS

ദുബായ്: അതിവേഗം വളരുന്ന ആഫ്രിക്കൻ വിപണിയിലെ പുതിയ വാണിജ്യ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി മലയാളി സംരംഭകർ ആഫ്രിക്കൻ രാജ്യങ്ങളിലെ ഔദ്യോഗിക പ്രതിനിധി സംഘങ്ങളുമായി ദുബായിൽ കൂടിക്കാഴ്ച നടത്തി. കോൺറാഡ് ഹോട്ടലിൽ നടന്ന S.O.F.T (Sustainability, Opportunity, Future Technologies) രാജ്യാന്തര ലീഡർഷിപ്പ് കോൺക്ലേവിൽ വെച്ചാണ് ചർച്ച നടത്തിയത്.മലയാളി ബിസിനസ് നെറ്റ്‌വർക്കായ ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷന്റെ (ഐ.പി.എ.) ക്ലസ്റ്റർ വിഭാഗമായ ടോപാസിന്റെ നേതൃത്വത്തിലാണ് അവസരം ഒരുങ്ങിയത്.ദുബായ് മലയാളി സംരംഭക എയ്മി ജോയി, ടോപാസ് ക്ലസ്റ്ററിന്റെ ഹെഡ് ഫൈസൽ ഇബ്രാഹിം തുടങ്ങിയവർ പരിപാടി ഏകോപിപ്പിച്ചു.ചർച്ചയിൽ കെനിയയിലെ ന്യാണ്ടാരുവ കൗണ്ടി എക്സിക്യൂട്ടീവ് ഗവർണർ ഡോ. മോസസ് എൻ. ബദിലിഷ കിയാരീ, നൈജീരിയൻ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിന്റെ ഭൂരിപക്ഷ നേതാവ് പ്രൊഫ. ജൂലിയസ് ഇഹോണ്വ്ബെറെ, കെനിയൻ വ്യാപാര മന്ത്രാലയത്തിലെ എം.എസ്.എം.ഇ. ചെയർമാൻ ഡോ. ജെയിംസ് എൻ. മുരേു എന്നിവർ പങ്കെടുത്തു. കൂടാതെ, യു.എ.ഇ. ആഫ്രിക്കൻ നെറ്റ്‌വർക്കിംഗ് ഗ്രൂപ്പിന്റെയും എസ്‌. ഒ. എഫ്.ടി യുടെ മിഡിലിസ്റ്റ് രാജ്യങ്ങളുടെ തലവനായ വില്യം ഫ്റ്റെൻഹൗസും കൂടിക്കാഴ്ചകളിൽ പങ്കാളിയായി.

കോൺക്ലേവിൽ ഐ.പി.എ.യെ പ്രതിനിധീകരിച്ച് ചെയർമാൻ റിയാസ് കിൽട്ടൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ നൗഷീർ എൻറോ, മുനീർ അൽ വഫാ തുടങ്ങിയവർ സംസാരിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിലെ ഔദ്യോഗിക പ്രതിനിധികളെ ഐ.പി.എ. ചെയർമാൻ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.ആഫ്രിക്കൻ രാജ്യങ്ങളിലെ ഔദ്യോഗിക പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും മലയാളി സംരംഭകർക്ക് ഈ വേദി മികച്ച ഒരു അവസരം നൽകിയെന്ന് ഐ.പി.എ. ചെയർമാൻ റിയാസ് കിൽട്ടനും ഫൈസൽ ഇബ്രാഹിമും പറഞ്ഞു. വ്യാപാരം, നിർമ്മാണം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ആഫ്രിക്കൻ രാജ്യങ്ങൾ വലിയ വളർച്ചാ സാധ്യതകളാണ് വാഗ്ദാനം ചെയ്യുന്നതെന്നും ഇരുവരും കൂട്ടിച്ചേർത്തു.
ചർച്ചയിൽ ആഫ്രിക്കൻ പ്രതിനിധി സംഘം മലയാളി സംരംഭകർക്ക് ആവശ്യമായ എല്ലാ പിന്തുണകളും അവസരങ്ങളും വാഗ്ദാനം ചെയ്തു. ഇതിന്റെ ഭാഗമായി, ഈ വർഷം ഡിസംബറിൽ ഐ.പി.എ.-യുടെ സംരംഭക സംഘത്തെ കെനിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ വാണിജ്യ സാധ്യതകൾക്കായി ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.

Share4SendShareTweet3

Related Posts

Dubai Airport Security Check

ദുബൈ എയർപോർട്ടിൽ യാത്രക്ക് വലിയ മാറ്റം: ബാഗ് തുറക്കാതെ തന്നെ സുരക്ഷാ പരിശോധന

September 4, 2025
Dubai Metro Red Line: 3 New Routes During Peak Hours; RTA Announces

ദുബായ് മെട്രോ റെഡ് ലൈൻ: തിരക്കേറിയ സമയങ്ങളിൽ 3 പുതിയ റൂട്ടുകൾ; ആർടിഎ പ്രഖ്യാപിച്ചു

September 3, 2025
Thrissur Lulu project will move forward legally, says M.A. Yusuffali

തൃശ്ശൂർ ലുലു പദ്ധതി: നിയമപരമായി മുന്നോട്ട് പോകുമെന്ന് എം.എ യൂസഫലി

September 3, 2025
Lulu Daily operations launched in Kuwait.

കുവൈത്തിൽ ലുലു ഡെയ്‌ലി പ്രവർത്തനം ആരംഭിച്ചു.

September 3, 2025
യു.എ.ഇയിൽ ഏറ്റവും വിശ്വാസം കുറഞ്ഞ തൊഴിൽ ഇൻഫ്ലുവൻസർമാരുടേത്

യു.എ.ഇയിൽ ഏറ്റവും വിശ്വാസം കുറഞ്ഞ തൊഴിൽ ഇൻഫ്ലുവൻസർമാരുടേത്

September 3, 2025
ഭരണ മികവിൽ ലോകശ്രദ്ധ: ദുബായ് ജിഡിആർഎഫ്എക്ക് അന്താരാഷ്ട്ര അംഗീകാരം

ഭരണ മികവിൽ ലോകശ്രദ്ധ: ദുബായ് ജിഡിആർഎഫ്എക്ക് അന്താരാഷ്ട്ര അംഗീകാരം

September 3, 2025

Recommended

രണ്ടാഴ്ചക്കിടെ യു.എ.ഇയുടെ 214 ട്രക്ക് സഹായം ഗസ്സയിലെത്തി

രണ്ടാഴ്ചക്കിടെ യു.എ.ഇയുടെ 214 ട്രക്ക് സഹായം ഗസ്സയിലെത്തി

4 weeks ago
അബൂദബി ജുഡീഷ്യൽ വകുപ്പ് പുതിയ സിന്തറ്റിക് മയക്കുമരുന്ന് കണ്ടെത്തി

അബൂദബി ജുഡീഷ്യൽ വകുപ്പ് പുതിയ സിന്തറ്റിക് മയക്കുമരുന്ന് കണ്ടെത്തി

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025