ദുബായ് :’മാളികപ്പുറം’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘സുമതി വളവി’ന് മികച്ച പ്രേക്ഷക പിന്തുണ ലഭിക്കുന്നു . പ്രീമിയര്‍ ഷോ കഴിഞ്ഞ ദിവസം ദുബായ് മാളിലെ റീല്‍ സിനിമാസില്‍ നടന്നിരുന്നു .ഇന്നാണ് (വെള്ളിയാഴ്ച )സിനിമ തീയറ്ററുകളിൽ എത്തിയത് . മാധ്യമപ്രവര്‍ത്തകര്‍ക്കും ജിസിസിയിലെ സിനിമാ പ്രവര്‍ത്തകര്‍ക്കും പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ അതിഥികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള പ്രീമിയര്‍ ഷോയില്‍ സുമതി വളവിനു ഗംഭീര അഭിപ്രായങ്ങളാണ് ലഭിച്ചത്. പ്രീമിയര്‍ ഷോക്ക് ശേഷം ചിത്രത്തിലെ താരങ്ങളായ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, മാളവികാ മനോജ്, സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവര്‍ പ്രേക്ഷകരോടും മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തി.അഭിലാഷ് പിള്ളയാണ് ‘സുമതി വളവി’ന്റെ രചന. രഞ്ജിന്‍ രാജ് സംഗീത സംവിധാനം ചെയ്യുന്ന ‘സുമതി വളവി’ലെ റിലീസ് ചെയ്ത എല്ലാ ഗാനങ്ങളും ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘സുമതി വളവി’ന്റെ ട്രെയ്‌ലര്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. കുടുംബസമേതം തീയേറ്ററില്‍ ആസ്വദിക്കാന്‍ സാധിക്കുന്ന ഫണ്‍ ഹൊറര്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ ‘സുമതി വളവ്’ വെള്ളിയാഴ്ച ലോകവ്യാപകമായി തീയേറ്ററുകളിലേക്കെത്തി.

മലയാളത്തിലെ പുതുതലമുറ സിനിമാപ്രവർത്തകരും സ്വപ്നം കാണുന്നത് തൊണ്ണൂറുകളിൽ ഇറങ്ങിയ പോലുള്ള സിനിമ നിർമിക്കാനാണെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ‘സുമതി വളവ്’ എന്ന പുതിയ സിനിമ ‘മണിച്ചിത്രത്താഴ്’ റിലീസായ 1993 കാലത്തെ കഥയാണ് പറയുന്നത്. ദുബൈയിൽ സിനിമയുടെ ആദ്യ പ്രദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അഭിലാഷ്.

കാമറക്ക് മുന്നിലും പിന്നിലും ഏറ്റവും കൂടുതൽ സിനിമക്കാരുടെ മക്കൾ ഒന്നിക്കുന്ന നാപോ സിനിമകൂടിയാണ് സുമതി വളവെന്ന് അണിറയ പ്രവർത്തകർ പറഞ്ഞു. സംവിധായകൻ ശശിശങ്കറിന്റെ മകൻ വിഷ്ണു ശശിശങ്കർ സംവിധാനം നിർവഹിക്കുമ്പോൾ ഹരിശ്രീ അശോകന്റെ മകൻ അർജൂൻ അശോകൻ നായകനായി വേഷമിടുന്നു. പ്രധാനറോളുകളിൽ മുകേഷിന്റെ മകൻ ശ്രാവൺ, സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് എന്നിവർ വേഷമിടുന്നുണ്ട്. ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ദിൻ നാഥ് പുത്തഞ്ചേരിയാണ് സിനിമയിലെ പാട്ടുകളെഴുതിയത്. താരങ്ങളായ ബാലു വർഗീസ്, മാളവിക മനോജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
