അബുദാബി: മാൾട്ട, കാനഡ, ഓസ്‌ട്രേലിയ, അൻഡോറ, ഫിൻലാൻഡ്, ഐസ്‌ലാൻഡ്, ലക്സംബർഗ്, ന്യൂസിലാൻഡ്, പോർച്ചുഗൽ, സാൻ മറിനോ എന്നിവയുൾപ്പെടെ രാജ്യങ്ങൾ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചതിനെ യുഎഇ ഉപ പ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്‌യാൻ സ്വാഗതം ചെയ്തു.പലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾക്ക്, പ്രത്യേകിച്ചും ”സ്വതന്ത്ര, പരമാധികാര രാഷ്ട്രം” സ്ഥാപിക്കാനുള്ള അവകാശത്തിന് ലഭിക്കുന്ന അന്തർദേശിയ പിന്തുണയാണിത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പലസ്തീനെ അംഗീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ഷെയ്ഖ് അബ്ദുള്ള ആഹ്വാനം ചെയ്തു.