ദുബായ്: പാക്കേജിങ് രംഗത്ത് പ്രമുഖരായ ഹോട്ട്പാക്കിന് പരിസ്ഥിതി ണം, സാമൂഹിക പ്രതിബദ്ധത എന്നിവയ്ക്കുള്ള അന്താരാഷ്ട്ര ഇകോവാഡിസ് ഗോള്‍ഡ് മെഡല്‍. കമ്പനി പ്രവര്‍ത്തനങ്ങളില്‍ പുലര്‍ത്തുന്ന സസ്റ്റെയിനബിലിറ്റിയും ധാര്‍മ്മികതയും കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്വവും പരിഗണിച്ചാണ് അംഗീകാരം.ഇതോടെ, ഇക്കോവാഡിസ് റേറ്റിങ്ങില്‍ ഉള്‍പ്പെട്ട ഒന്നര ലക്ഷം കമ്പനികളില്‍ ഏറ്റവും മികച്ച ആദ്യ അഞ്ച് ശതമാനത്തില്‍ ഹോട്ട്പാക്കും ഉള്‍പ്പെട്ടു. ആഗോളതലത്തില്‍ തന്നെ കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വവും ബിസിനസിലെ സസ്‌റ്റെയിനബിലിറ്റിയും വിലയിരുത്തുന്ന ഏറ്റവും വിശ്വസ്തരായ ഏജന്‍സിയാണ് ഇക്കോവാഡിസ്.പരിസ്ഥിതി സംരക്ഷണം, തൊഴില്‍-മനുഷ്യാവകാശ സംരക്ഷണം, ധാര്‍മ്മികത, സസ്റ്റെയിനബിള്‍ പ്രൊക്യൂര്‍മെന്റ് എന്നിങ്ങനെ ഇക്കോവാഡിസിന്റെ നാല് സുപ്രധാന മാനദണ്ഡങ്ങള്‍ പ്രകാരം ഹോട്ട്പാക്കിന് നൂറില്‍ 80 ശതമാനം പോയിന്റ് നേടാനായി. പെര്‍സെന്റയില്‍ സ്‌കോറിങ് 97 ശതമാനമാണ്.ഈ സ്വര്‍ണ്ണമെഡല്‍ നേട്ടം ഹോട്ട്പാക്കിനെ സംബന്ധിച്ച് ഏറെ അഭിമാനകരവും സുശക്തമായ പ്രബലീകരണവും (validation) ആണെന്ന് ഗ്രൂപ്പ് സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു. ‘കമ്പനി പ്രവര്‍ത്തനങ്ങളില്‍ സസ്റ്റെയിനബിലിറ്റികൂടി സമന്വയിപ്പിച്ചിട്ടുണ്ട്. മാലിന്യങ്ങളുടെ പുറംതള്ളല്‍ കുറയ്ക്കുന്നത് മുതല്‍ ഊര്‍ജ്ജ പുനരുല്‍പാദനം ഉന്നംവെച്ചുള്ള മാറ്റങ്ങളും, തൊഴില്‍ അവകാശ സംരക്ഷണത്തിലുള്ള മുന്നേറ്റവും ധാര്‍മ്മികത ഉറപ്പാക്കുന്ന ഭരണസംവിധാനവും റെസ്‌പോണ്‍സിബ്ള്‍ സോഴ്‌സിങ്ങും വരെയുള്ളവ ഇതിന്റെ ഭാഗമാണ്. ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ളതും മികച്ച പ്രകടനത്തില്‍ ഊന്നിയുള്ളതുമായ കമ്പനിയാണ് ഞങ്ങളുടേത് എന്ന് എടുത്തുപറയുന്നതാണ് ഈ നേട്ടം’-അദ്ദേഹം പറഞ്ഞു. 2024-ല്‍ ഹോട്ട്പാക്കിന് ഇക്കോവാഡിസ് നല്‍കിയിരുന്ന ‘കമ്മിറ്റഡ്’ റേറ്റിങ്ങില്‍ നിന്ന് സ്വര്‍ണ്ണ മെഡലിലേക്കുള്ള നേട്ടം പരിസ്ഥിതി സംരക്ഷണത്തിലും സാമൂഹിക ഉത്തരവാദിത്വത്തിലും കമ്പനി കൈവരിച്ച പുരോഗതി ചൂണ്ടിക്കാട്ടുന്നാണ്.ആഗോള തലത്തിലുള്ള ഏജന്‍സികളുടെ സഹകരണത്തോടെ ഹോട്ട്പാക്ക് തങ്ങളുടെ 2024-ലെ സസ്റ്റെയിനബിലിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുകയും കോര്‍പറേറ്റ് കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് അസസ്‌മെന്റ് പൂര്‍ത്തിയാക്കുകയും 20 നിര്‍മ്മാണ യൂണിറ്റുകളും ഗ്രൂപ് ലെവല്‍ ഐ.എസ്.ഒ. 9001, ഐ.എസ്.ഒ. 14001, ഐ.എസ്.ഒ. 45001 സര്‍ടിഫികറ്റുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.ഹോട്ട്പാക്ക് ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നുവെന്നതിനും ഭാവി തലമുറയോടുള്ള ഉത്തരവാദിത്വം എത്രത്തോളം ഗൗരവത്തോടെയാണ് കമ്പനി കാണുന്നത് എന്നതിനുമുള്ള തെളിവാണ് ഈ നേട്ടമെന്ന് ഗ്രൂപ്പ് സി.ഒ.ഒ.യും എക്‌സിക്യട്ടീവ് ഡയറക്ടറുമായ സൈനുദ്ദീന്‍ പി.ബി. പറഞ്ഞു. ‘ഞങ്ങളുടെ വിതരണ ശൃംഖലയുടെ traceability ശക്തിപ്പെടുത്തുന്നതും പുനരുത്പാദന ഊര്‍ജ്ജത്തില്‍ നിക്ഷേപമിറക്കുന്നതും പൊതുജന, തൊഴിലാളി കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളിലൂടെയുള്ള മാറ്റങ്ങള്‍ കൊണ്ടുവരുന്നതും തുടരും’.’തിട്ടപ്പെടുത്താവുന്ന ലക്ഷ്യങ്ങളും ഡാറ്റകള്‍ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടിങ്ങും ഉള്‍പ്പെടുത്തിയാണ് ഹോട്ട്പാക്കിന്റെ സസ്റ്റെയിനബിലിറ്റിയോടുള്ള സമീപനം രൂപപ്പെടുത്തിയിരിക്കുന്നത്. സോളാര്‍ റൂഫ്‌ടോപ് പ്രൊജക്ടുകള്‍, സുസ്ഥിരത ഉറപ്പാക്കുന്ന ഉല്‍പന്നങ്ങള്‍ സംബന്ധിച്ച ഗവേഷണങ്ങളും വികസനങ്ങളും, തൊഴിലാളി ക്ഷേമ പരിപാടികള്‍ തുടങ്ങിയവയിലൂടെ കമ്പനി നെറ്റ് സീറോ 2050 എന്ന ലക്ഷ്യത്തിലേക്കുള്ള സുവ്യക്തമായ ചുവടുകള്‍ വെച്ചുകഴിഞ്ഞു’വെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ദേശ പ്രേരിത ബിസിനസിലേക്കുള്ള പരിണാമം പ്രതിഫലിപ്പിക്കുന്നതാണ് ഇക്കോവാഡിസ് സ്വര്‍ണ്ണമെഡല്‍ നേട്ടമെന്ന് ഗ്രൂപ്പ് ചീഫ് ടെക്‌നിക്കല്‍ ഓഫീസറും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ അന്‍വന്‍ പി.ബി. പറഞ്ഞു. ‘ഹോട്ട്പാക്കില്‍ നവീനതയും സസ്റ്റെയിനബിലിറ്റിയും ഒരുമിച്ച് പോകുന്ന രണ്ട് ഘടകങ്ങളാണ്. ഭാവിയെ മുന്നില്‍ കണ്ടുള്ള വളര്‍ച്ചയ്ക്ക് ഇ.എസ്.ജി. പ്രകടനം (Environmental, Social & Governance) ഏറെ നിര്‍ണ്ണായകമാണെന്നാണ് ഞങ്ങളുടെ എപ്പോഴുമുള്ള വിശ്വാസം. ഈ നേട്ടം ഞങ്ങളുടെ ഉപഭോക്താക്കളും പങ്കാളികളും തൊഴിലാളികളും അടങ്ങുന്ന സ്റ്റേക് ഹോള്‍ഡര്‍മാര്‍ക്കുള്ള സൂചനയാണ്-സുതാര്യതയ്ക്കും നിരന്തരമായ പരിഷ്‌കാരങ്ങള്‍ക്കും പ്രതിജ്ഞാബദ്ധരാണ് ഹോട്ട്പാക്ക്’- അദ്ദേഹം പറഞ്ഞു.
17 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന, ആഗോളതലത്തില്‍ 4.300 ജീവനക്കാരും 4,000 സസ്‌റ്റെയിനബിള്‍ ഉള്‍പന്നങ്ങളുമുള്ള കമ്പനിയാണ് ഹോട്ട്പാക്ക് ഹോള്‍ഡിങ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്.