ദുബായ് : പ്രമുഖ ഇന്ത്യന്‍ ആഭരണ ബ്രാന്‍ഡ് ആയ തനിഷ്‌ക്, ദുബായ് ആസ്ഥാനമായ ദമാസ് ജുവല്ലറിയുടെ 67 ശതമാനം ഓഹരികള്‍ ഏറ്റെടുത്ത് ഗള്‍ഫ് മേഖലയില്‍ തന്റെ സാന്നിധ്യം ശക്തമാക്കുന്നു. ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ടൈറ്റാന്‍ കമ്പനി ലിമിറ്റഡാണ് ഈ ഏറ്റെടുക്കലിന് പിന്നില്‍.ടൈറ്റാന്‍ ഹോള്‍ഡിങ്‌സ് ഇന്റര്‍നാഷനല്‍ മുഖേന നടന്ന ഈ ഇടപാടിലൂടെ യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ 146 ദമാസ് ഔട്ട്‌ലെറ്റുകളെ തനിഷ്‌ക് സ്വന്തമാക്കിയിരിക്കുകയാണ്.

“തനിഷ്‌ക്-ദമാസ് പങ്കാളിത്തം ഗള്‍ഫ് മേഖലയിലെ ആഭരണ റീറ്റെയില്‍ മേഖലയ്ക്ക് പുതിയ ഉയരങ്ങള്‍ സമ്മാനിക്കുമെന്ന് എന്ന് ടൈറ്റാന്‍ എം.ഡി സി.കെ. വെങ്കിട്ടരാമന്‍ പറഞ്ഞു.ദമാസ് ബ്രാന്‍ഡായി തന്നെ പ്രവർത്തനം തുടരുമെന്നും ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന കലക്ഷനുകള്‍ ലഭ്യമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.ടൈറ്റാന്റെ പൂർണ്ണമായ ഉടമസ്ഥതയിലുള്ള ടൈറ്റാന്‍ ഹോള്‍ഡിംഗ്സ് ഇന്റര്‍നാഷണല്‍ എഫ്‌സിഎസ്ഒ എന്ന അനുഷംഗിക കമ്പനിയിലൂടെ ഈ ഏറ്റെടുക്കല്‍ നടപ്പാക്കിയതാണ്. യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലായി ഡാമസിന്റെ 146 സ്റ്റോറുകളാണ് ഇപ്പോള്‍ ടൈറ്റാന്റെ നിയന്ത്രണത്തിലേക്ക് വന്നിരിക്കുന്നതെന്ന് മന്നായി കോര്‍പ്പറേഷന്റെ ഗ്രൂപ്പ് സിഇഒ അലേക് ഗ്രേവല്‍ പറഞ്ഞു.ദമാസ് അതിന്റെ ബ്രാന്‍ഡ് ഐഡന്റിറ്റിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നതിനൊപ്പം, ഈ സഹകരണം പുതിയ ഉല്‍പ്പന്നങ്ങള്‍, ഓപ്പറേഷനല്‍ പരിഷ്‌ക്കരണങ്ങള്‍, ഷോപ്പിംഗ് പരിചയത്തിലുള്ള വിപ്ലവം എന്നിവ ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുമെന്ന് കമ്പനികള്‍ വ്യക്തമാക്കി.