ഷാർജ ∙ ഖോർഫക്കാനിൽ റിക്ടർ സ്കെയിലിൽ 2.0 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രി 8.35-നാണ് സംഭവം. ഭൂചലനം 5 കിലോമീറ്റർ ആഴത്തിലാണെന്ന് യുഎഇയിലെ നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.പ്രദേശത്തെ താമസക്കാർക്ക് നേരിയ തോതിൽ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും ഇത് രാജ്യത്ത് കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. സാധാരണയായി യുഎഇയിൽ നേരിയ ഭൂചലനങ്ങൾ അപൂർവമായി മാത്രമേ ഉണ്ടാകാറുള്ളൂ.