അബുദാബി: മിഡിൽ ഈസ്റ്റിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ആരോഗ്യ സേവനദാതാവായ ബുർജീൽ ഹോൾഡിങ്സ് 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 129% അറ്റാദായ വളർച്ച നേടി. 2025 ലെ ആദ്യ പാദത്തിലെയും രണ്ടാം പാദത്തിലെയും സാമ്പത്തിക ഫലങ്ങളാണ് കമ്പനി പ്രഖ്യാപിച്ചത്. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്സ്) ലിസ്റ്റ് ചെയ്തിരിക്കുന്ന ഗ്രൂപ്പിന്‍റെ വരുമാനം സാമ്പത്തിക വർഷത്തിസ്തിയായ ബുർജീൽ മെഡിക്കൽ സിറ്റി (ബിഎംസി) രോഗികളുടെ എണ്ണത്തിൽ 30.4% വർദ്ധനവ് രേഖപ്പെടുത്തിന്‍റെ രണ്ടാം പാദത്തിൽ 18.7 ശതമാനം വളർന്ന് 1,403 മില്യൺ ദിർഹം ആയി ഉയർന്നു. അറ്റാദായം 148 മില്യൺ ദിർഹമായി. EBITDA 59.4% ശതമാനം ഉയർന്ന് 306 മില്യൺ ദിർഹത്തിലെത്തി. 2024 സാമ്പത്തിക വർഷത്തിലെ ലാഭവിഹിതമായി 170 മില്യൺ ദിർഹവും ഗ്രൂപ്പ് വിതരണം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അറ്റാദായത്തിന്‍റെ 47 ശതമാനമാണിത്.
ഗ്രൂപ്പിന്‍റെ പ്രധാന ആ മികച്ച വളർച്ചയാണ് നേടിയത്. വരുമാനത്തിൽ 14.7% വളർച്ച കൈവരിച്ച് 333 മില്യൺ ദിർഹത്തിലെത്തി. ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ചെയർമാനുമായ ബുർജീൽ ഹോൾഡിങ്സ് മെച്ചപ്പെട്ട പ്രവർത്തനക്ഷമത ഉറപ്പാക്കിയും, ആസ്തികൾ വർധിപ്പിച്ചും, പ്രാഥമിക-സങ്കീർണ പരിചരണമേഖലകളിൽ നടത്തിയ തന്ത്രപ്രധാന വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയുമാണ് വളർച്ചയ്ക്ക് അടിത്തറ പാകിയത്.
അർബുദ പരിചരണ മേഖലയിലെ നിക്ഷേപങ്ങളിലൂടെ ബുർജീലിന്‍റെ വരുമാനം 36 .7% ഉയർന്നു. യുഎഇയിലെ തന്നെ ഏറ്റവും വലിയ കാൻസർ നെറ്റ് വർക്കുകളിൽ ഒന്നായ ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അൽ ഐൻ, ഷാർജ, ഒമാൻ എന്നിവിടങ്ങളിൽ തുറന്നതോടൊപ്പം ദുബായിലെ അഡ്വാൻസ്ഡ് കെയർ ഓങ്കോളജി സെന്‍റർ ഏറ്റെടുക്കുകയും ചെയ്തു.ബുർജീലിന്‍റെ സംയുക്ത സംരംഭമായ അൽകൽമയിലൂടെ ആരംഭിച്ച റീജിയണൽ മെന്‍റൽ ഹെൽത്ത് പ്ലാറ്റ്‌ഫോം, എഡി പോർട്സ് ഗ്രൂപ്പുമായി ചേർന്നുള്ള സംയുക്ത സംരംഭം ഡോക്ടൂർ എന്നിവയും വളർച്ചയിൽ നിർണായക പങ്കു വഹിച്ചു.
“രോഗി-ഡോക്ടർ അനുപാതം, ഫോർമുലറി മാനേജ്മെന്‍റ്, ചെലവ് നിയന്ത്രണം എന്നിവയിലെ പുരോഗതിയാണ് ഈ ഫലങ്ങളിലൂടെ പ്രതിഫലിക്കുന്നത്. ” ബുർജീൽ ഹോൾഡിങ്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോൺ സുനിൽ പറഞ്ഞു