• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home Community

പ്രവാസി കുടുംബങ്ങൾക്ക് കൈതാങ്ങായി ഷാർജ ഇന്ത്യൻ അസോസിയേഷൻ :റൈസിന് മികച്ച പ്രതികരണം.

August 9, 2025
in Community, NEWS, Sharjah, UAE
A A
പ്രവാസി കുടുംബങ്ങൾക്ക് കൈതാങ്ങായി ഷാർജ ഇന്ത്യൻ അസോസിയേഷൻ :റൈസിന് മികച്ച പ്രതികരണം.
23
SHARES
55
VIEWS

ഷാർജ: പ്രവാസി കുടുംബങ്ങളിൽ വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥയും, അസ്വസ്ഥതയും കണക്കിലെടുത്ത് സാമൂഹ്യ- കുടുംബ സുരക്ഷ ബോധവൽക്കരണ പരിപാടികൾ ശക്തിപ്പെടുത്തി ഷാർജ ഇന്ത്യൻ അസോസിയേഷൻ. ഒറ്റപ്പെട്ടവർക്ക് ഒരു കൈ നീട്ടുക, ആരും ഒറ്റപ്പെടുന്നില്ലെന്ന് ഉറപ്പു നൽകുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രൊഫഷണൽ കൗൺസിലിംഗ്, നിയമ, സാമ്പത്തിക മാർഗ്ഗ നിർദ്ദേശങ്ങൾ എന്നിവ ഉറപ്പാക്കുന്ന റൈസ് സംരംഭം പ്രവാസി കുടുംബങ്ങൾ ഗൗരവമായി ഉൾക്കൊള്ളുന്നുണ്ട് എന്നും, തർക്ക പരിഹാരങ്ങൾക്കും, കൗൺസിലിങ്ങിനുമായി നിരവധി കുടുംബങ്ങൾ അസോസിയേഷന്റെ റൈസ് സംരംഭത്തിൽ രജിസ്റ്റർ ചെയ്യുന്നുണ്ട് എന്നും അസോസിയേഷൻ പ്രസിഡൻറ് നിസാർ തളങ്കര വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സാമ്പത്തിക പ്രശ്നങ്ങളാണ് മിക്ക പ്രശ്നങ്ങൾക്കും കാരണമെന്നും, ശരിയായ മാർഗനിർദ്ദേശത്തിലൂടേയും, ഉപദേശത്തിലൂടെയും ആരോഗ്യകരമായ അന്തരീക്ഷം കുടുംബങ്ങളിൽ ഉണ്ടാക്കാൻ സാധിക്കുന്നുണ്ട് എന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശും അഭിപ്രായപ്പെട്ടു. ഭാര്യയും ഭർത്താവും തമ്മിലുള്ള കുടുംബങ്ങൾക്കകത്തെ അസ്വസ്ഥത കുട്ടികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് എന്നും ഇത് വലിയ ഒരു സാമൂഹിക പ്രശ്നമാണ് എന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഇക്കാര്യം മുൻനിർത്തി പുരുഷന്മാരെ മാത്രം ഉൾപ്പെടുത്തി പ്രത്യേക കൗൺസിലിംഗ്, ബോധവൽക്കരണ സെക്ഷനുകൾ ആരംഭിക്കുന്നതിന് അസോസിയേഷൻ ആലോചിക്കുന്നുണ്ട് എന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു. ഷാർജയിൽ നിന്ന് മാത്രമല്ല യുഎഇയിലെ വിവിധഭാഗങ്ങളിൽ നിന്നും സംരംഭത്തിലേക്ക് അന്വേഷണങ്ങൾ എത്തുന്നുണ്ട് എന്നും അവരെയെല്ലാം സഹായിക്കുന്നതിനുവേണ്ടി അസോസിയേഷൻ മുൻകൈയെടുത്ത് പ്രവർത്തിക്കുന്നുണ്ട് എന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു. 26 ഓളം കേസുകൾ ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ തർക്ക പരിഹാര പാനലിന്റെ മുമ്പാകെ എത്തിയിട്ടുണ്ട്. ഇതിൽ ഭൂരിപക്ഷം മലയാളി കുടുംബങ്ങളാണ് എന്നും അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കുടുംബവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ ക്രിയാത്മകവും സൗഹാർദ്ദപരവും രീതിയിൽ പരിഹരിക്കുന്നതിനും ഘടനാപരമായ മാർഗ്ഗ നിർദ്ദേശം രഹസ്യ കൗൺസിലിംഗ് ശക്തമായ പിന്തുണ എന്നിവ നൽകാനും ഉദ്ദേശിച്ചിട്ടുള്ള പ്രോഗ്രാമിൽ പരിചയസമ്പന്നരായ കൗൺസിലർമാരും വിദഗ്ധരുമാണ് ഉള്ളത്. ഷാർജ പോലീസ് കമ്മ്യൂണിറ്റി പ്രിവന്റീവ് ആൻഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റുമായി ഏകോപിപ്പിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷൻ നടത്തുന്ന കുടുംബ തർക്ക പരിഹാര സംരംഭത്തിന്റെ ഭാഗമായി വിവിധ അസോസിയേഷനുകൾ, കമ്മ്യൂണിറ്റികൾ,കുടുംബങ്ങൾക്കകത്തെ പ്രശ്നങ്ങൾ ഏറ്റവും അടുത്ത സുഹൃത്തുക്കളോടും സഹോദരങ്ങളോടും ആണ് സാധാരണ പങ്കുവെക്കാറുള്ളത്: ചിലർ തങ്ങളുടെ കുടുംബങ്ങളെ നാട്ടിൽ വിളിച്ചും ഇത്തരങ്ങൾ കാര്യങ്ങൾ പറയുന്നുണ്ട് . റൈസ് സംരംഭം അത്തരക്കാർക്ക് ഒരത്താണിയായി മാറുന്നുണ്ട് എന്നും, വിശ്വാസപൂർവം ഈ സംരംഭത്തിൽ രജിസ്റ്റർ ചെയ്ത് കുടുംബപ്രശ്നങ്ങൾ പരിഹാരം കാണാൻ വിളിച്ചു ഇത്തരം കാര്യങ്ങൾ അറിയിക്കാറുണ്ട്. പ്രവാസി കുടുംബങ്ങൾക്ക് അകത്തെ വിഷയങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി കേരളത്തിലെ സർക്കാർ സംവിധാനവുമായും നോർക്കയുമായും ബന്ധപ്പെട്ട പരിഹാരത്തിനുള്ള സാധ്യതകൾ അസോസിയേഷൻ തേടുന്നുണ്ട് എന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

Share9SendShareTweet6

Related Posts

യുഎഇയിൽ ചൂടൊഴിയുന്നു . മഴയ്ക്ക് സാധ്യത :മിർസാം കാലം കഴിയുന്നു

യുഎഇയിൽ ചൂടൊഴിയുന്നു . മഴയ്ക്ക് സാധ്യത :മിർസാം കാലം കഴിയുന്നു

August 10, 2025
ദുബായിൽ പൊതുസ്ഥലത്ത് യുവതിയെ ഉപദ്രവിച്ചയാളെ ജയിൽ ശിക്ഷയ്ക്ക് ശേഷം നാടുകടത്തി

ദുബായിൽ പൊതുസ്ഥലത്ത് യുവതിയെ ഉപദ്രവിച്ചയാളെ ജയിൽ ശിക്ഷയ്ക്ക് ശേഷം നാടുകടത്തി

August 10, 2025
ഷാർജയിൽ ആത്മഹത്യചെയ്ത അതുല്യയുടെ ഭർത്താവ് നാട്ടിൽ അറസ്റ്റിൽ :സ്വാഭാവിക നടപടിയെന്ന് സതീഷിന്റെ അഭിഭാഷകൻ

ഷാർജയിൽ ആത്മഹത്യചെയ്ത അതുല്യയുടെ ഭർത്താവ് നാട്ടിൽ അറസ്റ്റിൽ :സ്വാഭാവിക നടപടിയെന്ന് സതീഷിന്റെ അഭിഭാഷകൻ

August 10, 2025
എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘ഫ്രീഡം സെയിൽ’; 50 ലക്ഷം സീറ്റുകൾ, നിരക്ക് ₹1279 മുതൽ

എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘ഫ്രീഡം സെയിൽ’; 50 ലക്ഷം സീറ്റുകൾ, നിരക്ക് ₹1279 മുതൽ

August 10, 2025
ഇൻഡിഗോ വിമാനയാത്രക്കാർക്ക് സിറ്റി ചെക്ക് ഇൻ സൗകര്യം

ഇൻഡിഗോ വിമാനയാത്രക്കാർക്ക് സിറ്റി ചെക്ക് ഇൻ സൗകര്യം

August 10, 2025
പമ്പാതീരം ഓണാഘോഷം ഓഗസ്റ്റ് 30 ന് ദുബായിൽ

പമ്പാതീരം ഓണാഘോഷം ഓഗസ്റ്റ് 30 ന് ദുബായിൽ

August 10, 2025

Recommended

യു.എ.ഇയിലെ ആദ്യ പറക്കും ടാക്സി പരീക്ഷണങ്ങൾ അൽ ഐനിൽ ആരംഭിക്കും

യു.എ.ഇയിലെ ആദ്യ പറക്കും ടാക്സി പരീക്ഷണങ്ങൾ അൽ ഐനിൽ ആരംഭിക്കും

3 months ago
ഷെയ്ഖ് മുഹമ്മദിന് റമദാന്‍ ആശംസകളുമായി എംഎ യൂസഫലി

ഷെയ്ഖ് മുഹമ്മദിന് റമദാന്‍ ആശംസകളുമായി എംഎ യൂസഫലി

1 year ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Bin Shabib Mall, Al Qusais, Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025