ദുബായ് : യുഎഇയിൽ കടുത്ത ചൂട് അവസാനിക്കാൻ പോകുന്നു. വേനൽ അതിന്റെ പാരമ്യത്തിലെത്തുന്ന മിർസാം കാലത്തിനു തിരശീല വീഴുന്നു. കനത്ത ചൂടിനു ശമനം നൽകി ഇന്ന് ഉച്ചയ്ക്കു ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ട്. ഇന്നലെ ഫുജൈറ, അൽഐൻ ഭാഗങ്ങളിൽ മഴ പെയ്തു. ഇന്നലെ അൽഐനിൽ 47.4 ഡിഗ്രി ഉയർന്ന ചൂട് രേഖപ്പെടുത്തി. ഇന്നു 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്.