ദുബായ് :പമ്പാതീരം ഗ്ലോബൽ കമ്യുണിറ്റി ഒരുക്കുന്ന ഓണാഘോഷം പമ്പാമേളം 2025
അൽ വാസൽ ഹയാത്ത് പ്ലേസ് ഹോട്ടലിൽ 2025 ആഗസ്റ്റ് 30 ശനിയാഴ്ച നടക്കും .
രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന ആഘോഷമേളയിൽ കേരളത്തിന്റെ കലാവിയര്ന്നും ഓണസദ്യയും ആസ്വദിക്കാം .കേരളത്തിന്റെ ഓണാഘോഷത്തിലെ സുപ്രധാനിയായ നെഹ്റു ട്രോഫി വള്ളംകളിയിൽ വേമ്പനാടിന്റെ കായലോളങ്ങളെ പിന്നിലേക്ക് പായിച്ചു കൊണ്ട് മുന്നോട്ട് കുതിക്കുന്ന ഇഷ്ട ജലരാജാക്കന്മാർക്ക് ആവേശപിന്തുണയേകുവാൻ ദുബായിലെ മലയാളികളെ ആവേശം കൊള്ളിച്ചു കൊണ്ട് ലൈവായി നെഹ്റു ട്രോഫി അതേ ആവേശത്തോടെ ബിഗ് സ്‌ക്രീനിൽ ആസ്വദിക്കാൻ അവസരം ഒരുക്കും .ഇതിന്റെ ബ്രോഷർ പ്രകാശനം ആണ് ദുബായിൽ നടന്നത് .പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി .

കൂടുതൽ വിവരങ്ങൾക്ക് +971 50 2226721 , +971 56 7552179 , +971 56 2769301 എന്നീ നമ്പറുകിളിൽ ബന്ധപ്പെടാവുന്നതാണ് .