ദുബായ് : വിദേശ രാജ്യങ്ങളിൽ വിനോദ സഞ്ചാരത്തിന് പോകുന്നവർക്കു പ്രത്യേക മാർഗനിർദേശം ഇറക്കി യുഎഇ. കഴിഞ്ഞ ദിവസങ്ങളിൽ തുർക്കിയിലും ഒമാനിലും വാഹനാപകടങ്ങളിൽ ഇമറാത്തി പൗരന്മാർ മരിക്കാൻ ഇടയായ സാഹചര്യത്തിലാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ആ 5 നിർദേശങ്ങളിലേക്ക്.
ഏതു രാജ്യത്തേക്കാണോ പോകുന്നത് അവിടത്തെ പ്രാദേശിക നിയമങ്ങൾ മനസിലാക്കണം. ഗതാഗത നിയമങ്ങളും നിയന്ത്രണങ്ങളും അറിയുകയും അനുസരിക്കുകയും വേണം.സന്ദർശിക്കുന്ന രാജ്യത്തെ കാലാവസ്ഥ, റോഡുകളുടെ അവസ്ഥ എന്നിവ യാത്രയ്ക്കു മുൻപേ അറിയണം.∙ വിദേശത്തേക്ക് വാഹനം ഓടിച്ചാണ് പോകുന്നതെങ്കിൽ റോഡിൽ ഇരട്ടി ജാഗ്രത പാലിക്കണം. വഴികളും ഗതാഗത നിയന്ത്രണങ്ങളും പ്രദേശത്തിന്റെ ഭൂമി ശാസ്ത്രവും അറിയാത്തതിനാൽ നല്ല ശ്രദ്ധ വേണം.∙ റോഡ് യാത്രയേക്കാൾ വിമാന യാത്ര ചെയ്യുന്നതാണ് അഭികാമ്യം. കൂടുതൽ സുരക്ഷിതവും സുഖകരവും സമ്മർദ്ദരഹിതവുമായത് വിമാനയാത്രയാണ്.∙ യാത്രയും റെന്റൽ കാറും ബുക്ക് ചെയ്യും മുൻപ് ടൂർ ഓപ്പറേറ്റർമാരെക്കുറിച്ച് അറിഞ്ഞിരിക്കണം. നല്ല റേറ്റിങ്ങുള്ള കമ്പനികൾ വഴി ബുക്ക് ചെയ്യാൻ ശ്രമിക്കുക. അത്യാവശ്യ സന്ദർഭങ്ങളിൽ 0097180024 എന്ന നമ്പർ ഉപയോഗിക്കാം