• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Business

ഇന്ത്യ ഉത്സവിന് ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കമായി:ലുലുവിലൂടെ ലോകം അറിയുന്നു, ഇന്ത്യൻ ഉത്പന്നങ്ങളുടെ മികച്ച ​ഗുണമേന്മ :ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ

August 14, 2025
in Business, UAE
A A
ഇന്ത്യ ഉത്സവിന് ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കമായി:ലുലുവിലൂടെ ലോകം അറിയുന്നു, ഇന്ത്യൻ ഉത്പന്നങ്ങളുടെ മികച്ച ​ഗുണമേന്മ :ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ
25
VIEWS

അബുദാബി: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യയുടെ സംസ്കാരിക വൈവിധ്യവും രുചിപ്പെരുമയും വിളിച്ചോതി ഇന്ത്യ ഉത്സവിന് മിഡിൽ ഈസ്റ്റിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കമായി. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ഇന്ത്യൻ എംബസി ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കൗൺസിലർ രോഹിത് മിശ്ര, ഇക്കണോമിക് അഫേഴ്സ് ഫസ്റ്റ് സെക്രട്ടറി ധർമ്മ് സിംഗ് മീണ എന്നിവരുടെ സാന്നിദ്ധ്യത്തിൽ യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ഇന്ത്യ ഉത്സവിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

വൈവിധ്യമാർന്ന ഇന്ത്യൻ ഉത്പന്നങ്ങളുടെ ​മികവ് ലോകത്തെ കൂടുതൽ അറിയിക്കുന്നതിൽ ലുലുവും എം.എ യൂസഫലിയും വഹിക്കുന്ന പങ്ക് പ്രശംസനീയമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ ക്യാപെയ്ന് അടക്കം കരുത്തുപകരുന്നതാണ് ലുലുവിന്റെ പ്രവർത്തനമെന്നും, ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മികച്ച വിപണിയാണ് ലുലു ലഭ്യമാക്കുന്നതെന്നും അദേഹം വ്യക്തമാക്കി. സമ​ഗ്ര വികസനത്തിനൊപ്പം പുതിയ തൊഴിലവസരങ്ങൾ കൂടി യാഥാർത്ഥ്യമാകുന്നതെന്നും സഞ്ജയ് സുധീർ കൂട്ടിചേർത്തു.

വൈവിധ്യമാർന്ന ഇന്ത്യൻ ഉത്പന്നങ്ങളുടെ ​ഗുണമേന്മ മിഡിൽ ഈസ്റ്റിൽ കൂടുതൽ ലഭ്യമാക്കുകയാണ് ലുലുവെന്നും, ഇന്ത്യ ഉത്സവിലൂടെ വിപുലമായ ഉത്പന്നങ്ങളുടെ ശേഖരമാണ് ഉറപ്പാക്കിയിട്ടുള്ളതെന്നും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. 9130 കോടി രൂപയുടെ ( 1.1 ബില്യൺ ഡോളറിന്റെ) ഉത്പന്നങ്ങളുമായി, മിഡിൽ ഈസ്റ്റിലേക്ക് ഏറ്റവും കൂടുതൽ ഇന്ത്യൻ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ​ഗ്രൂപ്പികളിലൊന്നാണ് ലുലു. ഈ വർഷം 17000 കോടി രൂപയുടെ (2 ബില്യൺ ഡോളർ) ഉത്പന്നങ്ങൾ എന്ന ലക്ഷ്യത്തിലാണ് ലുലുവെന്നും എം.എ യൂസഫലി വ്യക്തമാക്കി.

​ഗ്രോസറി, പഴം പച്ചക്കറി ഉത്പന്നങ്ങൾ, സ്പൈസസ്, റെഡി ടു കുക്ക് ഉത്പന്നങ്ങൾ എന്നിവയുടെ വൈവിധ്യമാർന്ന ശേഖരമാണ് ലുലു സ്റ്റോറുകളിൽ ഇന്ത്യ ഉത്സവിന്റെ ഭാ​ഗമായി ഉള്ളത്. ഓർ​ഗാനിക് പ്രൊഡക്ടുകൾ, മില്ലറ്റ്സ്, മധുരപലഹാരങ്ങൾ, ജ്യൂസുകൾ തുടങ്ങിയവയും ഉത്സവിന്റെ ഭാ​ഗമായുണ്ട്. ഇന്ത്യയിലെ വിവിധ മേഖലകളിൽ നിന്നുള്ള ഉത്പന്നങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഡിസ്പ്ലേകളും പരിപാടികളും ഏവരുടെയും മനംകവരുന്നതാണ്.

ലുലു സിഇഒ സെയ്ഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ചീഫ് ഓപ്പറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ, മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറ്ക്ടർ വി നന്ദകുമാർ, ലുലു ഇന്റർനാഷ്ണൽ ഹോൾഡിങ്ങ്സ് ഡയറക്‌ടർ ആനന്ദ് എ.വി തുടങ്ങിയവരും ചടങ്ങിൽ ഭാ​ഗമായി

Share4SendShareTweet3

Related Posts

ഒരു ലക്ഷം തണൽമരങ്ങൾ; പ്രവാസി മനസ്സിന്റെ ‘ട്രീബ്യൂട്ട്’ നാടിന് ഹരിതാഭ നൽകും.

ഒരു ലക്ഷം തണൽമരങ്ങൾ; പ്രവാസി മനസ്സിന്റെ ‘ട്രീബ്യൂട്ട്’ നാടിന് ഹരിതാഭ നൽകും.

August 14, 2025
വീണ്ടും നിക്ഷേപകർക്കായി വമ്പൻ പ്രഖ്യാപനവുമായി ലുലു ; 867 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു ;ജിസിസിയിൽ ലുലുവിന്റെ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുമെന്ന് യൂസഫലി

വീണ്ടും നിക്ഷേപകർക്കായി വമ്പൻ പ്രഖ്യാപനവുമായി ലുലു ; 867 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു ;ജിസിസിയിൽ ലുലുവിന്റെ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുമെന്ന് യൂസഫലി

August 14, 2025
അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ബുർജീൽ മെഡിക്കൽ സിറ്റിചരിത്ര നേട്ടം സ്വന്തമാക്കി മലയാളി ഡോക്റ്റർ ജോൺസ് ഷാജി മാത്യു.

അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് കരൾമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ബുർജീൽ മെഡിക്കൽ സിറ്റിചരിത്ര നേട്ടം സ്വന്തമാക്കി മലയാളി ഡോക്റ്റർ ജോൺസ് ഷാജി മാത്യു.

August 14, 2025
ദുബായിൽ അപകടമില്ലാതെ ഒരു ദിനം: വണ്ടിയോടിച്ചാൽ കാത്തിരിക്കുന്നത് നേട്ടങ്ങൾ

ദുബായിൽ അപകടമില്ലാതെ ഒരു ദിനം: വണ്ടിയോടിച്ചാൽ കാത്തിരിക്കുന്നത് നേട്ടങ്ങൾ

August 13, 2025
വിനോദ സഞ്ചാരത്തിന് പോകുന്നവർക്കായി പ്രത്യേക മാർഗനിർദേശവുമായി യുഎഇ

വിനോദ സഞ്ചാരത്തിന് പോകുന്നവർക്കായി പ്രത്യേക മാർഗനിർദേശവുമായി യുഎഇ

August 13, 2025
ഫോൺ വഴിയുള്ള പരസ്യങ്ങൾക്ക് സമയം നിശ്ചയിച്ചു

ഫോൺ വഴിയുള്ള പരസ്യങ്ങൾക്ക് സമയം നിശ്ചയിച്ചു

August 13, 2025

Recommended

സൗദിയില്‍ അഞ്ചിനും 11 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ‘ഫൈസര്‍’ വാക്സിന്‍ ഉപയോഗിക്കുന്നതിനു അംഗീകാരം

സൗദിയില്‍ അഞ്ചിനും 11 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ‘ഫൈസര്‍’ വാക്സിന്‍ ഉപയോഗിക്കുന്നതിനു അംഗീകാരം

4 years ago
87 രാജ്യക്കാര്‍ക്ക് യുഎഇയില്‍ വിസ ഓണ്‍ അറൈവല്‍

87 രാജ്യക്കാര്‍ക്ക് യുഎഇയില്‍ വിസ ഓണ്‍ അറൈവല്‍

1 year ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Bin Shabib Mall, Al Qusais, Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025