അബുദാബി : നിർമാണ, ഗാർഹിക മേഖലാ തൊഴിലാളികളുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ അന്വേഷിച്ച് നടപടി പൂർത്തിയാക്കാൻ പ്രത്യേക സമിതി പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.