ദുബായ് : സ്വര്‍ണ്ണവും വെള്ളിയും വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഈ മേഖലയിലെ നിക്ഷേപങ്ങള്‍ക്കുമുള്ള സൂപ്പര്‍ ആപ്പായ ഒ ഗോള്‍ഡ് വാലറ്റിന് യുഎഇ ഇസ്ലാമിക് ബാങ്കിങ് ആന്‍്ഡ് ഇക്കണോമിക് സെന്ററിന്റെ ശരീഅ കോംപ്ലയന്‍സ് സര്ടിഫിക്കേറ്റ്. ശരീഅ പ്രകാരമുള്ള ധന ഇടപാട് ചട്ടങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നുവെന്നുള്ള സാക്ഷ്യപത്രം കമ്പനിക്ക് ലഭിച്ചു. സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വവും ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉറപ്പുവരുത്തുന്നതോടൊപ്പം വക്കാല ഗോള്‍ഡ് ഏണിങ്സും ലഭ്യമാക്കുന്ന യുഎഇ കേന്ദ്രമായുള്ള ഏക ആപ്പ് ആണ് ഒ ഗോള്‍ഡ്. പലിശ മുക്തവും ആസ്തി അടിസ്ഥാനമാക്കിയുള്ള ലാഭം സ്വര്‍ണ്ണമായി തന്നെ ലഭ്യമാക്കുകയും ചെയ്യുന്ന സംവിധാനമാണ് വക്കാലാ ഗോള്‍ഡ് ഏണിങ്സ്. സംശുദ്ധമായ സ്വര്‍ണ്ണവും വെള്ളിയും മാത്രം ഉപയോഗപ്പെടുത്തിയുള്ള ഓരോ ഇടപാടും സുതാര്യവും ഊഹക്കച്ചവടങ്ങളില്‍ നിന്ന് മുക്തവുമാണ്. ശരീഅ സര്ടിഫിക്കേഷന് വലിയൊരു ബഹുമതിയാണെന്നും സ്വര്‍ണ്ണത്തിന്റെ ഉടമസ്ഥതയെ പുനര്‍ നിര്‍വചിക്കാനുള്ള തങ്ങളുടെ ദൗത്യത്തില്‍ നിര്‍ണ്ണായകമായൊരു ചുവടുവെപ്പാണിതെന്നും കമ്പനി സ്ഥാപകന്‍ ബന്ദര്‍ അല്‍ ഒത് മാന്‍ ദുബൈയില്‍ പറഞ്ഞു. ഒ ഗോള്‍ഡിന്റെ സ്വര്‍ണ്ണം, വെള്ളി വ്യാപാരവും നിക്ഷേപ സംവിധാനങ്ങളും പൂര്‍ണ്ണമായും ശരീഅ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ളതാണെന്ന് സാക്ഷ്യപ്പെടുത്താന്‍ സാധിച്ചത് സന്തോഷകരമാണെന്ന് അല്‍ ഹുദ സെന്റര്‍ ഓഫ് ഇസ്ലാമിക് ബാങ്കിങ് ആന്‍ഡ് ഇകണോമിക്സ് സി.ഇ.ഒ. മുഹമ്മദ് സുബൈര്‍ പറഞ്ഞു. ഇത് സ്വര്‍ണ നിക്ഷേപ മേഖലയെ കൂടുതല്‍ സുതാര്യമാക്കുന്നതായും ഹലാല്‍ നിക്ഷേപങ്ങള്‍ക്ക് ആഗോളതലത്തില്‍ വളര്‍ച്ച കൈവരിക്കാന്‍ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. വളരെ കുറഞ്ഞ അളവിലുള്ള സ്വര്‍ണ്ണവും വെള്ളിയും ഒരു ദിര്‍ഹം മുതലുള്ള തുകയ്ക്ക് സ്വന്തമാക്കാന്‍ അവസരം നല്കുന്ന ആദ്യ എമിറാത്തി പ്ലാറ്റ്ഫോം ആണ് ഒ ഗോള്‍ഡ്. വലിയ തോതിലുള്ള പര്‍ച്ചേസ് നടത്താതെ നിക്ഷേപം നടത്താനാകുമെന്നതാണ് സവിശേഷത. ഉപഭോക്താക്കള്‍ക്ക് ന്യായമായ വിപണി നിരക്കില്‍ സ്വര്‍ണ്ണം വാങ്ങുകയോ ലീസിന് എടുക്കുകയോ മികച്ച നിരക്കില്‍ വില്ക്കുകയോ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ogold.app ബന്ധപ്പെടാവുന്നതാണ് .