• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Abu Dhabi

യുഎഇയിൽ സ്കുൾ തുറക്കൽ മാർഗ നിർദേശങ്ങൾ പൊലീസ് പുറത്തിറക്കി

August 18, 2025
in Abu Dhabi, NEWS, UAE
A A
യുഎഇയിൽ സ്കുൾ തുറക്കൽ മാർഗ നിർദേശങ്ങൾ പൊലീസ് പുറത്തിറക്കി
28
VIEWS

അബുദാബി ∙:യുഎഇയിൽ അടുത്ത ആഴ്ച സ്കൂളുകൾ തുറക്കാനിരിക്കെ മാർഗനിർദേശം പുറത്തിറക്കി പൊലീസ്. സ്കൂൾ തുറക്കുന്നതോടെ റോഡിൽ തിരക്കു വർധിക്കാനിടയുള്ളതിനാൽ അൽപം നേരത്തെ തന്നെ ഇറങ്ങണം. ഗതാഗത നിയമം പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കണമെന്ന് രക്ഷിതാക്കളോടും സ്കൂൾ ബസ് ഡ്രൈവർമാരോടും അഭ്യർഥിച്ചു.ആദ്യദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന തിരക്ക് മുന്നിൽ കണ്ടാണ് കുട്ടികളെ സ്കൂളിൾ വിടാനും തിരിച്ചെടുക്കാനും എത്തേണ്ടത്. സംയമനത്തോടെ കൈകാര്യം ചെയ്യേണ്ടതിനു പകരം തിരക്കു കൂട്ടി ഗതാഗത നിയമം തെറ്റിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

കുട്ടികളെ സ്കൂളിൽ നേരിട്ട് എത്തിക്കുന്ന ചില രക്ഷിതാക്കളും സ്വകാര്യ ഡ്രൈവർമാരും ഗതാഗത നിയമം പാലിക്കുന്നില്ലെന്നാണ് മുൻകാല അനുഭവമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. കുട്ടികളെ കയറ്റാനും ഇറക്കാനും റോഡിന് മധ്യത്തിൽ വാഹനം നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാകുന്നു. ഇതു മറ്റു ഡ്രൈവർമാരുമായി വഴക്കിനും കാരണമാകുന്നു. ∙
സ്കൂൾ പരിസരത്ത് വേഗം കുറച്ച് വാഹനമോടിക്കണമെന്നും സീബ്രാ ക്രോസിൽ കാൽ നട യാത്രക്കാർക്ക് മുൻഗണന നൽകണം. സ്കൂൾ ബസിന് അനുവദിച്ച പാർക്കിങിൽ നിർത്തിയ ശേഷമേ വിദ്യാർഥികളെ കയറ്റാനും ഇറക്കാനും പാടുള്ളൂ.
കുട്ടികളെ കയറ്റാനും ഇറക്കാനും ബസ് നിർത്തിയിടുമ്പോൾ സ്റ്റോപ് അടയാളം ഇടണം. ഈ സമയത്ത് മറ്റു വാഹനങ്ങൾ 5 മീറ്റർ അകലത്തിൽ നിർത്തിയിടണം. സ്റ്റോപ് അടയാളമിട്ട് നിർത്തിയിട്ട ബസിനെ മറികടക്കുന്ന മറ്റു വാഹന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ട്.


നിശ്ചിത ബസ് സ്റ്റോപ്പിലും സമയത്തും വിദ്യാർഥികൾ എത്തി എന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. കുട്ടി വൈകുകയോ മുടങ്ങുകയോ ചെയ്യുന്ന ദിവസം ആ വിവരം മുൻകൂട്ടി ബസ് ഡ്രൈവറെയും അറ്റൻഡറെയും അറിയിക്കണം.
നിശ്ചിത ബസിൽ മാത്രമേ കുട്ടികളെ കയറ്റാവൂ. വരിയിൽ നിന്ന് സമയബന്ധിതമായാണ് ബസിൽ കയറ്റേണ്ടത്. മറ്റു കുട്ടികളെ തള്ളുകയോ ഇടയ്ക്ക് കയറുകയോ ചെയ്യരുത്. ബസ് ഡ്രൈവറുടെയോ അറ്റൻഡറുടെയോ അനുമതിയില്ലാതെ വാഹനത്തിൽനിന്ന് ഇറങ്ങരുത്. ബസ് ഡ്രൈവറുടെയും അറ്റൻഡറുടെയും നിർദേശങ്ങൾ പാലിക്കണം.ഡ്യൂട്ടി സമയത്ത് ഡ്രൈവർമാർ യൂണിഫോം ധരിക്കണം. ആശയവിനിമയം ഇംഗ്ലിഷ്, അറബിക് ഭാഷയിലാകണം. ശേഷിയിലേറെ കുട്ടികളെ ബസിൽ കയറ്റരുത്. വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററിൽ കവിയരുത്. ഗതാഗതത്തിനു ശീതികരിച്ചതും ജിപിഎസ് സംവിധാനവും സിസിടിവി ക്യാമറയും ഉള്ള ബസ് ആയിരിക്കണം. ബസിൽ ശുചിത്വം ഉറപ്പാക്കണം. എമർജൻസി എക്സിറ്റ് സംവിധാനം ഉണ്ടാകണം. ബസിനകത്ത് 10 മീറ്റർ ഇടവിട്ട് അഗ്നിശമന സംവിധാനം ഉണ്ടാകണം. ബസ്സിലും ഫസ്റ്റ് എയ്ഡ് ബോക്സ് നിർബന്ധം. സ്കൂൾ ബസിന്റെ നിറം മഞ്ഞയായിരിക്കണം. സ്കൂൾ ബസ് എന്ന് ഇംഗ്ലിഷ്, അറബിക് ഭാഷയിൽ എഴുതിയിരിക്കണം. ബസിൽ കുട്ടികളെ നിരീക്ഷിക്കുന്നതിന് ജീവനക്കാരെ ചുമതലപ്പെടുത്തണം.

Share5SendShareTweet3

Related Posts

തൊഴിലാളി-തൊഴിലുടമ ബന്ധം സുതാര്യമാക്കാൻ യുഎഇയിൽ ടൂൾകിറ്റ്

തൊഴിലാളി-തൊഴിലുടമ ബന്ധം സുതാര്യമാക്കാൻ യുഎഇയിൽ ടൂൾകിറ്റ്

August 18, 2025
തിരഞ്ഞെടുപ്പ് കമ്മിഷനെ വിമർശിച്ച് ഇന്ത്യ സഖ്യം

തിരഞ്ഞെടുപ്പ് കമ്മിഷനെ വിമർശിച്ച് ഇന്ത്യ സഖ്യം

August 18, 2025
ജിസിസിയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കി ലുലു :ദുബായ് നാദ് അൽ ഹമറിൽ 260ആമത്തെ ലുലു സ്റ്റോർ തുറന്നു

ജിസിസിയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കി ലുലു :ദുബായ് നാദ് അൽ ഹമറിൽ 260ആമത്തെ ലുലു സ്റ്റോർ തുറന്നു

August 18, 2025
ഒ ഗോള്‍ഡ് ആപ്പിന് ശരീഅ സര്‍ട്ടിഫിക്കേഷന്‍ :സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് ഇനി ഒ ഗോള്‍ഡ്

ഒ ഗോള്‍ഡ് ആപ്പിന് ശരീഅ സര്‍ട്ടിഫിക്കേഷന്‍ :സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് ഇനി ഒ ഗോള്‍ഡ്

August 18, 2025
ഓൺലൈൻ തട്ടിപ്പുകൾ കൂടുന്നു യുഎഇ സൈബർ സുരക്ഷാ കൗൺസിലിൻറെ മുന്നറിയിപ്പ്

ഓൺലൈൻ തട്ടിപ്പുകൾ കൂടുന്നു യുഎഇ സൈബർ സുരക്ഷാ കൗൺസിലിൻറെ മുന്നറിയിപ്പ്

August 17, 2025
സന്നദ്ധപ്രവർത്തനവും സാമൂഹ്യ പങ്കാളിത്തവും ശക്തിപ്പെടുത്താൻ ദുബായ് ജി ഡി ആർ എഫ് എ

സന്നദ്ധപ്രവർത്തനവും സാമൂഹ്യ പങ്കാളിത്തവും ശക്തിപ്പെടുത്താൻ ദുബായ് ജി ഡി ആർ എഫ് എ

August 17, 2025

Recommended

സ്കോട്ട ഇഫ്താർ മീറ്റ് സംഘടിപ്പിക്കുന്നു

സ്കോട്ട ഇഫ്താർ മീറ്റ് സംഘടിപ്പിക്കുന്നു

6 months ago
ഓർമ കുടുംബ സഹായം ബാലന്റെ കുടുംബത്തിന് കൈമാറി

ഓർമ കുടുംബ സഹായം ബാലന്റെ കുടുംബത്തിന് കൈമാറി

6 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Bin Shabib Mall, Al Qusais, Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025