സ്പോർട്സ് ഡെസ്‌ക് :2025 വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഹർമൻപ്രീത് കൗർ നയിക്കും. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. ഷഫാലി വര്‍മ്മ ടീമില്‍ ഇടംപിടിച്ചില്ല. മലയാളിതാരം മിന്നുമണിയും ടീമിലില്ല. യഷ്തിക ഭാട്ടിയ, റിച്ച ഘോഷ് എന്നിവർ വിക്കറ്റ് കീപ്പർമാരായിരിക്കും. പ്രതീക റാവ, ഹർലീൻ ഡിയോൾ, ദീപ്തി ശർമ്മ, ജെമീമ റോഡ്രിഗസ് എന്നിവരെല്ലാം ടീമിൽ ഇടം നേടി. രേണുക സിങ് താക്കൂർ, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, അമൻജോത് കൗർ, രാധ യാദവ്, ശ്രീ ചരണി, സ്നേഹ റാണ എന്നിവരും ടീമിൽ ഇടം നേടി.ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, രേണുക സിങ് താക്കൂർ, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ്, ക്രാന്തി ഗൗഡ്, അമൻജോത് കൗർ, രാധാ യാദവ്, ശ്രീ ചരണി, യാസ്തിക ഭാട്യ, സ്നേഹ റാണ