ദുബായ് :കാസർക്കോട് മാങ്ങാട് സ്വദേശിയും, ഗൾഫിലെ, പ്രമുഖ വ്യവസായ സംരംഭമായ മൂസാവി ഗ്രൂപ്പ് ഓഫ് കമ്പനീസ് എം ഡി ആയിരുന്ന മൊയ്‌ദീൻ കുഞ്ഞി സിലോൺ അന്തരിച്ചു . 73 വയസായിരുന്നു.
കേരളത്തിലും പുറത്തുമായി നിരവധി പള്ളികളും മതസ്ഥാപനങ്ങളും നിർമിച്ചു നൽകുകയും ചെയ്ത സിലോൺ മൊയ്‌ദീൻ കുഞ്ഞി ജീവ കാരുണ്യ മേഖലയിലും , സജീവമായിരുന്നു.
പരേതയായ ഐഷത്ത് നസീം ആണ് ഭാര്യ. ആരിഫ് അഹമ്മദ് ,സൗദ് ഷബീർ ,ഫഹദ് ഫിറോസ്,
റീസാ റാഷീദ്, ജുഹൈന അഹമ്മദ് ,ആമിര് അഹമ്മദ് എന്നിവർ മക്കളാണ് . ഖബറടക്കം ദുബായ് സോനപൂർ മസ്ജിദിൽ നടന്നു .