• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home India

234 മണ്ഡലങ്ങളിലും ഞാൻ തന്നെ സ്ഥാനാർഥി, തമിഴരെല്ലാം എന്റെ രക്തബന്ധുക്കൾ; സിംഹം ഇറങ്ങുന്നത് വേട്ടയാടാൻ’

August 21, 2025
in India, NEWS, Politics
A A
234 മണ്ഡലങ്ങളിലും ഞാൻ തന്നെ സ്ഥാനാർഥി, തമിഴരെല്ലാം എന്റെ രക്തബന്ധുക്കൾ; സിംഹം ഇറങ്ങുന്നത് വേട്ടയാടാൻ’
25
VIEWS

മധുര: തമിഴ്നാട്ടിൽ അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട് വെട്രി കഴകം (ടിവികെ) കന്നിയങ്കത്തിനിറങ്ങുമെന്ന് നടനും പാർട്ടി അധ്യക്ഷനുമായ വിജയ്. മധുരയിൽ നടന്ന ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിലാണ് നടന്റെ പ്രഖ്യാപനം. എല്ലാ മണ്ഡലത്തിലെയും സ്ഥാനാർഥി താനാണെന്ന് കരുതി ടിവികെയ്ക്ക് വോട്ടു നൽകണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. അടിമുടി നാടകീയവും സിനിമാസ്റ്റൈലിലുമായിരുന്നു വിജയ്‌യുടെ പ്രസംഗം.
പാർട്ടി സമ്മേളനത്തിൽ അതിഥികളായി അച്ഛൻ ചന്ദ്രശേഖറും അമ്മ ശോഭയും; സ്വീകരിച്ച് വിജയ്
അണികളെ സിംഹക്കുട്ടികൾ എന്നു വിശേഷിപ്പിച്ച് പ്രസംഗം തുടങ്ങിയ വിജയ് താനൊരു അപ്രതീക്ഷിത പ്രഖ്യാപനം നടത്താൻ പോകുകയാണെന്ന് പറഞ്ഞു. തുടർന്ന് മധുര ഈസ്റ്റ് മണ്ഡലത്തിൽ സ്ഥാനാർഥി താനാണെന്ന് പ്രഖ്യാപിച്ചു. എന്നാൽ ഒരു നിമിഷം നിർത്തിയ ശേഷം മറ്റ് 9 മണ്ഡലങ്ങളുടെ പേരു പറഞ്ഞ് അവിടെയും താൻ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ എല്ലാവരും അമ്പരന്നു. തുടർന്ന് ടിവികെ ഏതു സീറ്റിൽ മത്സരിച്ചാലും സ്ഥാനാർഥി താനാണെന്ന് കരുതി വോട്ടുചെയ്യണമെന്നും വിജയ് പറഞ്ഞു. ‘234 സീറ്റിലും നിങ്ങളുടെ വീട്ടിൽ നിന്നുള്ളവർ മാത്രമേ സ്ഥാനാർഥിയാകൂ. മുഴുവൻ തമിഴ്നാട്ടിലെയും സ്ഥാനാർഥി ഞാനാണെന്ന് കരുതി ജനങ്ങൾ വോട്ടു ചെയ്യണം. നിങ്ങളുടെ വിജയ് ആണ് പാർട്ടിയുടെ ചിഹ്നം. തമിഴരെല്ലാം എന്റെ രക്തബന്ധുക്കളാണ്.’–വിജയ് പറഞ്ഞു.ഡിഎംകെയെയും ബിജെപിയെയും വിജയ് പ്രസംഗത്തിൽ കടന്നാക്രമിച്ചു. ‘ഞാനൊരു സിംഹമാണ്. എന്റെ പ്രദേശം ഞാൻ തീരുമാനിക്കുകയാണ്. ടിവികെ എന്ന തടയാനാകാത്ത ശക്തി ഇവിടം പിടിച്ചടക്കാനാണ് വന്നിട്ടുള്ളത്. സിംഹം എന്നെന്നും സിംഹമാണ്. കാട്ടിൽ ധാരളം കുറുക്കന്മാരും മറ്റു മൃഗങ്ങളുമുണ്ടാകുമെങ്കിലും സിംഹം ഒന്നേ കാണൂ. ഒറ്റയ്ക്കാണെങ്കിലും അതാണ് കാട്ടിലെ രാജാവ്. സിംഹം വന്നിരിക്കുന്നത് വേട്ടയാടാനാണ്.’’–വിജയ് പറഞ്ഞു.
‘നിയമം പരിശോധിക്കുന്നത് വിജയ് ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല’; മറുപടിയുമായി സാന്ദ്ര തോമസ്
അടുത്ത തിരഞ്ഞെടുപ്പിൽ ആരുമായും സഖ്യമുണ്ടാക്കില്ലെന്നും മത്സരം ഡിഎംകെയും ടിവികെയും തമ്മിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ടിവികെയുടെ ആശയപരമായ ശത്രു ബിജെപിയും രാഷ്ട്രീയ ശത്രു ഡിഎംകെയുമാണ്. സ്ത്രീകളുടെയും മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയ്ക്കാണ് നാം പ്രാധാന്യം നൽകുന്നത്. കർഷകർ, യുവാക്കൾ, ട്രാൻസ്ജെൻഡർ, ഭിന്നശേഷിക്കാർ തുടങ്ങി പ്രത്യേക ശ്രദ്ധയർഹിക്കുന്നവരോട് സൗഹാർദം പുലർത്തുന്ന സർക്കാരാകും ടിവികെയുടേത്. ശ്രീലങ്കയിൽ അറസ്റ്റിലാകുന്ന മത്സ്യത്തൊഴിലാളികളെയും തമിഴ്നാട് ജനതയെയും മോദി സർക്കാർ അവഗണിക്കുകയാണ്.’’–വിജയ് പറഞ്ഞു.

Share4SendShareTweet3

Related Posts

അബുദാബിയിൽ വൻ ലഹരിമരുന്ന് വേട്ട; മൂന്ന് പ്രവാസികൾ അറസ്റ്റിൽ

അബുദാബിയിൽ വൻ ലഹരിമരുന്ന് വേട്ട; മൂന്ന് പ്രവാസികൾ അറസ്റ്റിൽ

August 21, 2025
ദുബായ് മെട്രോ സ്റ്റേഷനുകളിലെ സൂചനാ ബോർഡുകൾ പരിഷ്‌കരിച്ച് ആർടിഎ

ദുബായ് മെട്രോ സ്റ്റേഷനുകളിലെ സൂചനാ ബോർഡുകൾ പരിഷ്‌കരിച്ച് ആർടിഎ

August 21, 2025
പ്രവാസികള്‍ക്കായുളള ‘നോര്‍ക്ക കെയര്‍’ ഇന്‍ഷുറന്‍സ് നവംബര്‍ ഒന്ന് മുതല്‍ആഗസ്റ്റ് 22 മുതല്‍ 24 വരെ യു.എ.ഇ യില്‍

പ്രവാസികള്‍ക്കായുളള ‘നോര്‍ക്ക കെയര്‍’ ഇന്‍ഷുറന്‍സ് നവംബര്‍ ഒന്ന് മുതല്‍ആഗസ്റ്റ് 22 മുതല്‍ 24 വരെ യു.എ.ഇ യില്‍

August 21, 2025
അതുല്യയുടെ മരണത്തിൽ ഭർത്താവിന്റെ ജാമ്യം നീട്ടി

അതുല്യയുടെ മരണത്തിൽ ഭർത്താവിന്റെ ജാമ്യം നീട്ടി

August 21, 2025
ഇന്ത്യൻ ഉത്പന്നങ്ങളെ ചൈനയിലേക്ക് സ്വാഗതം ചെയ്‌ത്‌ ഇന്ത്യയിലെ ചൈനീസ് അംബാസഡർ

ഇന്ത്യൻ ഉത്പന്നങ്ങളെ ചൈനയിലേക്ക് സ്വാഗതം ചെയ്‌ത്‌ ഇന്ത്യയിലെ ചൈനീസ് അംബാസഡർ

August 21, 2025
ഡൽഹിയിലെ തെരുവുനായ ശല്യം; സുപ്രീംകോടതി വിധി നാളെ

ഡൽഹിയിലെ തെരുവുനായ ശല്യം; സുപ്രീംകോടതി വിധി നാളെ

August 21, 2025
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025