ദുബായ് ∙ ദുബായിലെ പ്രമുഖ നിയമ സ്ഥാപനത്തിൽനിന്ന് 18.5 കോടി ദിർഹം (ഏകദേശം 418 കോടി രൂപ) തട്ടിയെടുത്ത കേസിൽ വിവിധ രാജ്യക്കാരായ 18 പേർക്ക് ദുബായ് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, രേഖകൾ ചോർത്തൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് ശിക്ഷ. ദുബായ് കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ആണ് വിധി പുറപ്പെടുവിച്ചത്. ദുബായ് അപ്പീൽ കോടതി വിധി ശരിവെച്ചു.പ്രതികളിൽ നാലുപേർക്ക് മൂന്നുവർഷം തടവും ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു. മറ്റുള്ളവർക്ക് ഒരു വർഷം തടവും നാടുകടത്തലുമാണ് ശിക്ഷ. രണ്ടുപേർക്ക് 20,000 ദിർഹം വീതം പിഴയും തട്ടിപ്പിന് ഉപയോഗിച്ച മൂന്നു കമ്പനികൾക്ക് 5 ലക്ഷം ദിർഹം വീതം പിഴയും ചുമത്തി. കേസിൽ മതിയായ തെളിവില്ലാത്തതിനാൽ നാലുപേരെ കോടതി വെറുതെവിട്ടു.വ്യാജ ഇ-മെയിലുകൾ, കള്ളരേഖകൾ, വ്യാജ ലെറ്റർഹെഡുകൾ എന്നിവ ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. നിയമ സ്ഥാപനത്തിന്റെ ക്ലയിന്റ് ഡാറ്റാബേസ് ചോർത്തിയ പ്രതികൾ, സ്ഥാപനവുമായി ബന്ധമുള്ള രാജ്യാന്തര കമ്പനികളെ സമീപിക്കുകയും പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട്, ഈ പണം വിദേശത്തും യുഎഇയിലുമായി സ്ഥാപിച്ച വ്യാജ കമ്പനികൾ വഴി വെളുപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. കള്ളപ്പണത്തിന്റെ ഉറവിടം മറയ്ക്കുന്നതിനായി ഇവർ സങ്കീർണമായ സാമ്പത്തിക ഇടപാടുകൾ നടത്തിയതായും പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളുടെ 11.36 കോടി ദിർഹം മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.