ഡൽഹി :അനിൽ അംബാനിയുടെ മുംബൈയിലെ വസതിയിൽ സിബിഐ റെയ്ഡ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 17,000 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടപടി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സിബിഐ ഉദ്യോഗസ്ഥർ അനിൽ അംബാനിയുടെ കഫെ പരേഡിലെ സീവിൻഡിലുള്ള വസതിയിൽ എത്തിയത്. റിലയൻസ്, എഡിഎ ഗ്രൂപ്പുമായി ബന്ധമുള്ള കമ്പനികളിലേക്കുള്ള അന്വേഷണം വ്യാപിപ്പിച്ചതോടെ, ആരോപണവിധേയമായ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് സിബിഐ നടപടി എന്നാണ് റിപ്പോർട്ടുകൾ.