ദുബായ് : ആരോഗ്യരംഗം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വൻ നിക്ഷേപങ്ങൾ നടത്തി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ദുബായ്. നിർമിത ബുദ്ധി(എഐ)യും ഓട്ടോമേഷനും തൊഴിൽ മേഖലയെ മാറ്റിമറിക്കുമ്പോൾ, ഉയർന്ന വൈദഗ്ധ്യമുള്ള പ്രവാസികൾക്ക് ഇവിടെ ഇപ്പോൾ കൂടുതൽ അവസരങ്ങളുണ്ട്. ആകർഷകമായ ശമ്പളം, മികച്ച കരിയർ വളർച്ച, ദീർഘകാല തൊഴിൽ സുരക്ഷ എന്നിവ ഉറപ്പാക്കുന്ന സ്വകാര്യ, സർക്കാർ ജോലികൾക്ക് ദുബായിൽ ഇപ്പോൾ സാധ്യതയേറെയാണ്.∙ പ്രവാസി ജീവനക്കാരിൽ ഭൂരിഭാഗവും സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവരാണെങ്കിലും, സ്ഥിരതയും മികച്ച ശമ്പളവും ആനുകൂല്യങ്ങളും കാരണം സർക്കാർ ജോലികൾക്ക് എന്നും ആവശ്യക്കാർ ഏറെ. യുഎഇ പൗരന്മാർക്ക് നിയമനത്തിൽ മുൻഗണനയുണ്ടെങ്കിലും ദുബായിലെ ഒട്ടേറെ സർക്കാർ സ്ഥാപനങ്ങൾ ഇപ്പോൾ ഉയർന്ന വൈദഗ്ധ്യമുള്ള വിദേശികൾക്കും അവസരം നൽകുന്നുണ്ട്.ദുബായിയുടെ ഔദ്യോഗിക തൊഴിൽ പോർട്ടലായ dubaicareers.ae-യിൽ വിവിധ സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ എല്ലാ രാജ്യക്കാർക്കുമായി ലഭ്യമാണ്. ചില തസ്തികകളിൽ പ്രതിമാസം 40,000 ദിർഹം വരെ ശമ്പളം ലഭിക്കും.
∙ പുതിയ ജോലി ഒഴിവുകൾ
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ), ദുബായ് കൾച്ചർ, ദുബായ് സാമ്പത്തിക വിഭാഗം എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളിലും ഒഴിവുകളുണ്ട്.
- സീനിയർ സ്പെഷ്യലിസ്റ്റ്: കൊമേഴ്‌സ്യൽ ആൻഡ് ഇൻവെസ്റ്റ്‌മെന്റ്: റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ).
- ചീഫ് സ്പെഷ്യലിസ്റ്റ്: പ്രൊക്യുർമെന്റ് ആൻഡ് സ്റ്റോറേജ് പോളിസിസ് ആൻഡ് ഓപ്പറേഷൻസ്: ഡിപർട്ട്‌മെന്റ് ഓഫ് ഫിനാൻസ്. ശമ്പളം: 20,001–30,000 ദിർഹം.
- സീനിയർ ക്വാണ്ടിറ്റി സർവേയർ: ഇൻഫ്രാസ്ട്രക്ചർ കോൺട്രാക്ട്സ്: റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ((ആർടിഎ).
- സീനിയർ ഇന്റേണൽ ഓഡിറ്റർ: ദുബായ് കൾച്ചർ. ശമ്പളം: 20,001–30,000 ദിർഹം.
- ഡിജിറ്റൽ കണ്ടന്റ് ആൻഡ് കമ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ്: ദുബായ് കൾച്ചർ. ശമ്പളം: 20,001–30,000 ദിർഹം.
- അറബിക്/ഇംഗ്ലിഷ് കോപിറൈറ്റർ: ഹംദാൻ ബിൻ മുഹമ്മദ് സ്മാർട്ട് യൂണിവേഴ്സിറ്റി. ശമ്പളം: 20,001–30,000 ദിർഹം.
- സ്‌ട്രാറ്റജിക് പ്ലാനിങ് സ്പെഷ്യലിസ്റ്റ്: ദുബായ് കൾച്ചർ. ശമ്പളം: 30,001–40,000 ദിർഹം.
- ചൈൽഡ് കെയർ സൂപ്പർവൈസർ: ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ. ശമ്പളം: 10,000 ദിർഹം.
ഈ ഒഴിവുകൾ ഉൾപ്പെടെയുള്ള എല്ലാ തൊഴിൽ അവസരങ്ങളെക്കുറിച്ചും അറിയാൻ dubaicareers.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക.