ദുബായ് :ദുബായിലെ ബറാക് റെസ്റ്റോറന്റിൽ കെ.ആർ.ജി പ്രൊഡക്ഷൻ കമ്പനി അവതരിപ്പിക്കുന്ന, 21വർഷങ്ങൾക്ക് ശേഷം നടൻമാരായ പ്രഭുദേവയും വടിവേലുവും ഒരുമിക്കുന്ന പുതിയ സിനിമയുടെ പടപൂജ നടന്നു.ദുബായിലെ കെ.ആർ. ഗ്രൂപ്പിന്റെ ഭാഗമാണ് കെ.ആർ.ജി പ്രൊഡക്ഷൻ കമ്പനി..പടപൂജയിൽ പ്രഭുദേവ, വടിവേലു, സംഗീതസംവിധായകൻ യുവൻ ശങ്കർ രാജ, സംവിധായകൻ സാം റോഡ്രിഗസ് എന്നിവർ പ്രത്യേകാതിഥികളായി പങ്കെടുത്തു.അവർക്കൊപ്പം നടൻ ജീവ, തമ്പി രാമയ്യ, പബ്ലു പൃഥ്വിരാജ്, സംവിധായകൻ നിതീഷ് എന്നിവർ പങ്കാളികളായി.കെ.ആർ. ഗ്രൂപ്പ് ചെയർമാൻ കന്നൻ രവി, ബറാക് റെസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടർ ദീപക് രവി, കുടുംബാംഗങ്ങൾ എന്നിവർ ചേർന്ന് വിളക്ക് തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.പ്രത്യേക പൂജയോടെയാണ് പടപൂജ നടന്നത് .

“നിരവധി വർഷങ്ങൾക്ക് ശേഷം നടൻ വടിവേലുവിനൊപ്പം അഭിനയിക്കുന്നത് എനിക്ക് വളരെ സന്തോഷം നൽകുന്നുവെന്ന് പിന്നീട് നടന്ന വാർത്താസമ്മേളനത്തിൽ നായകൻ പ്രഭുദേവ പറഞ്ഞു:ഞാൻ അദ്ദേഹത്തി ന്റെ വലിയ ആരാധകനാണ്. വടിവേലു ഷൂട്ടിംഗിൽ ഉണ്ടായാൽ എല്ലാവരും ചിരിച്ചുകൊണ്ടേയിരിക്കും. ഈ സിനിമ തീർച്ചയായും വലിയ വിജയമാകുമെന്നും ,അദ്ദേഹം അഭിപ്രയപ്പെട്ടു.

“മാമന്നൻ, മാരീസൻ എന്നീ സിനിമകൾ തനിക്ക് വ്യത്യസ്തമായ വേഷങ്ങൾ നൽകിയെന്നും എന്നും ജങ്ങൾക്കൊപ്പം ആണെന്നും ജനങ്ങളോടൊപ്പം ജീവിക്കുന്നുവെന്നും നടൻ വടിവേലു പറഞ്ഞു:
. പിന്നെ ഞാൻ എന്തിന് കാണണം? ഇത്തരത്തിലുള്ള സംഭാഷണങ്ങൾ ഞാൻ ജനങ്ങളിൽ നിന്ന് എടുത്ത് ജനങ്ങൾക്കുതന്നെ തിരികെ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ഒരു കഥ എന്റെ കൈവശം ഉണ്ടായിരുന്നു. അതിനായി പ്രഭുദേവയും വടിവേലുവും ശരിയായ താരങ്ങളാകും എന്ന് ഞാൻ കരുതുന്നു,” എന്ന് സംവിധായകൻ സാം റോഡ്രിഗസ് പറഞ്ഞു:.

നടൻ ജീവയുടെ 45-മത് സിനിമയും പരിചയപ്പെടുത്തി
.“സിനിമ ഇപ്പോൾ റിലീസിനായി തയ്യാറാണെന്നും . ഇത് മികച്ച വിനോദചിത്രമാകുമെന്നും നിർമ്മാതാവ് കന്നൻ രവി പറഞ്ഞു.“ഈ സിനിമയിൽ തമ്പി രാമയ്യ, ഇളவரസു, നടി പ്രാർത്ഥന എന്നിവർ അഭിനയിക്കുന്നുണ്ടെന്ന് നടൻ ജീവ പറഞ്ഞു.വിഷ്ണു വിജയ് സംഗീതം നൽകി. എന്റെ അടുത്ത സിനിമയും കന്നൻ രവിയാണ് നിർമ്മിക്കുന്നത്,” എന്ന് ജീവ പറഞ്ഞു.“ഈ സിനിമയിൽ ജീവയുടെ കഥാപാത്രം വളരെ വ്യത്യസ്തമായിരിക്കും,” എന്ന് സംവിധായകൻ നിതീഷ് പറഞ്ഞു