• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Abu Dhabi

യുഎഇയിൽ ആദ്യമായി അത്തച്ചമയ ഘോഷയാത്ര :ആവേശത്തിൽ അണിനിരന്ന് പ്രവാസികൾ

August 25, 2025
in Abu Dhabi, NEWS, UAE
A A
യുഎഇയിൽ ആദ്യമായി അത്തച്ചമയ ഘോഷയാത്ര :ആവേശത്തിൽ അണിനിരന്ന് പ്രവാസികൾ
26
VIEWS

അബുദാബി :ഓണത്തിന്റെ വരവറിയിച്ച് അബുദാബിയിലും അത്തച്ചമയ ഘോഷയാത്ര. യുഎഇയിൽ ആദ്യമായി കടൽകടന്നെത്തിയ അത്തച്ചമയ ഘോഷയാത്രയെ പ്രവാസി മലയാളികൾ ആഘോഷമാക്കി. തിരക്കെല്ലാം മാറ്റിവച്ച് ആടിയും പാടിയും ആർപ്പുവിളിച്ചും ഘോഷയാത്രയിൽ മലയാളികളും മറുനാട്ടുകാരും അണിനിരന്നു. ഗജകേസരിയുടെ സാന്നിധ്യത്തിൽ അബുദാബി മദീനാ സായിദ് ഷോപ്പിങ് കോംപ്ലക്സ് പരിസരത്ത് നടന്ന ഘോഷയാത്രയിൽ ആയിരങ്ങൾ അണിചേർന്നു.

കേരളത്തിന്റെ തനത് പൈതൃകവും സമ്പന്നമായ കലാരൂപങ്ങളും യുഎഇയെ പരിചയപ്പെടുത്തിയ, തൃശൂർ പൂരം യുഎഇയിൽ പുനഃസൃഷ്ടിച്ച മ്മടെ തൃശൂർ, അബുദാബി മലയാളി സമാജം, ഇക്യുറ്റി പ്ലസ് എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.കേരളത്തനിമ ഒട്ടും ചോരാതെയാണ് അത്തച്ചമയ ഘോഷയാത്ര അബുദാബിയിൽ ഒരുക്കിയത്.

കഥകളി, തെയ്യം, തിറ, ശിങ്കാരിമേളം, പുലിക്കളി, ചെണ്ടമേളം, അമ്മൻകുടം തുടങ്ങിയ കലാരൂപങ്ങളെ ഒന്നിച്ച് അണിനിരത്തി നടത്തിയ പരിപാടി വിദേശികളും ആസ്വദിച്ചു.ഇതോടനുബന്ധിച്ച് തിരുവാതിര ഉൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറി. മലയാളി സമാജത്തിന്റെ 12 അംഗ സംഘടനാ പ്രവർത്തകർക്കു പുറമെ മറ്റു സംഘടനകളിലുള്ളവരും ഘോഷയാത്രയിൽ പങ്കെടുത്തു.

മ്മടെ തൃശൂർ പ്രസിഡന്റ് അനൂപ് അനിൽ ദേവൻ, ജനറൽ സെക്രട്ടറി സുനിൽ ആലുങ്കൽ, ഇക്വിറ്റി പ്ലസ് എംഡി ജൂബി കുരുവിള, അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി സുരേഷ്കുമാർ, ട്രഷറർ യാസിർ അറാഫത്ത്, ജാസിർ സലിം, ദീപേഷ്, രഞ്ജി തുടങ്ങിയവർ നേതൃത്വം നൽകി.

Share4SendShareTweet3

Related Posts

ദുബായിൽ സർക്കാർ മേഖലയിൽ പ്രവാസികൾക്ക് അവസരം: കാത്തിരിക്കുന്നത് വൻ ശമ്പളവും സാധ്യതകളും, ഇപ്പോൾ അപേക്ഷിക്കാം

ദുബായിൽ സർക്കാർ മേഖലയിൽ പ്രവാസികൾക്ക് അവസരം: കാത്തിരിക്കുന്നത് വൻ ശമ്പളവും സാധ്യതകളും, ഇപ്പോൾ അപേക്ഷിക്കാം

August 25, 2025
ഷാർജ എക്‌സ്‌പോ സെന്ററിൽ രാജ്യാന്തര സർക്കാർ കമ്യൂണിക്കേഷൻ ഫോറം സെപ്റ്റംബർ 10 മുതൽ

ഷാർജ എക്‌സ്‌പോ സെന്ററിൽ രാജ്യാന്തര സർക്കാർ കമ്യൂണിക്കേഷൻ ഫോറം സെപ്റ്റംബർ 10 മുതൽ

August 25, 2025
ദുബായിലെ 27 സ്കൂളുകളിൽ ഗതാഗത സുരക്ഷാ പ്രവൃത്തികൾ പൂർത്തിയായി

ദുബായിലെ 27 സ്കൂളുകളിൽ ഗതാഗത സുരക്ഷാ പ്രവൃത്തികൾ പൂർത്തിയായി

August 25, 2025
എട്ട് ലക്ഷം ഡോസ് അവശ്യ മരുന്നുകൾ സംഭാവന ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്

എട്ട് ലക്ഷം ഡോസ് അവശ്യ മരുന്നുകൾ സംഭാവന ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്

August 25, 2025
21 വർഷങ്ങൾക്ക് ശേഷം പ്രഭുദേവയും വടിവേലുവും ഒരുമിക്കുന്ന പുതിയ സിനിമവരുന്നു

21 വർഷങ്ങൾക്ക് ശേഷം പ്രഭുദേവയും വടിവേലുവും ഒരുമിക്കുന്ന പുതിയ സിനിമവരുന്നു

August 25, 2025
യുഎഇയിൽ സെപ്റ്റമ്പറിൽ മൂന്ന് ദിവസത്തെ അവധിക്ക് സാധ്യത

യുഎഇയിൽ സെപ്റ്റമ്പറിൽ മൂന്ന് ദിവസത്തെ അവധിക്ക് സാധ്യത

August 24, 2025

Recommended

അബുദാബി തുറമുഖം കേന്ദ്രമാക്കി ആഗോള ഭക്ഷ്യ വിതരണ ക്ഷാമം പരിഹരിക്കുന്നതിന് പുതിയ ഭക്ഷ്യസംഭരണ, വിതരണ കേന്ദ്രം സ്ഥാപിക്കുന്നു.

അബുദാബി തുറമുഖം കേന്ദ്രമാക്കി ആഗോള ഭക്ഷ്യ വിതരണ ക്ഷാമം പരിഹരിക്കുന്നതിന് പുതിയ ഭക്ഷ്യസംഭരണ, വിതരണ കേന്ദ്രം സ്ഥാപിക്കുന്നു.

3 years ago
ഗുരു വിചാരധാര UAE യുടെ ഗുരു ജയന്തി പൊന്നോണം 2025 ൻ്റെ ബ്രോഷർ പ്രകാശനം നടന്നു

ഗുരു വിചാരധാര UAE യുടെ ഗുരു ജയന്തി പൊന്നോണം 2025 ൻ്റെ ബ്രോഷർ പ്രകാശനം നടന്നു

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025