ദുബായ്:- പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്സ് വകുപ്പ് നടപ്പാക്കുന്ന നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രവാസികളായ മുഴുവൻ കേരളീയരുടെയും ക്ഷേമത്തിനായാണ് നടപ്പിലാക്കുന്നതെന്ന് നോർക്ക റസിഡന്റ്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പ്രഖ്യാപിച്ചു. നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രചരണാർത്ഥം ദുബായിലെത്തിയ നോർക്ക റസിഡന്റ്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണന് അക്കാഫ് അസോസിയേഷൻ നൽകിയ സ്വീകരണ യോഗത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികൾക്കായുള്ള ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുടെ പ്രാധാന്യവും ആവശ്യകതയും ശ്രീരാമകൃഷ്ണൻ തൻ്റെ പ്രസംഗത്തിൽ വിശദീകരിക്കയുണ്ടായി. യു. എ. ഇ യിലെ കലാ,സാംസ്കാരിക, സാമൂഹിക , ചാരിറ്റി പ്രവർത്തന രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന അക്കാഫി നെപ്പോലെയുള്ള വലിയ സംഘടനകൾക്ക്, പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഉണ്ടായേക്കാവുന്ന വലിയ സാമ്പത്തിക ബാധ്യതകളിൽ നിന്ന് സംരക്ഷണം നൽകാൻ ഉതകുന്ന പ്രവാസ ഇൻഷൂറൻസ് പദ്ധതി ഏറ്റെടുത്ത് നടപ്പിൽ വരുത്താൻ കഴിയും എന്ന വിശ്വാസമുണ്ടെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ചടങ്ങിൽ പ്രസിഡൻ്റ് പോൾ ടി ജോസഫ് അധ്യക്ഷത വഹിച്ചു. പദ്ധതിയുമായി സഹകരിച്ചു പ്രവർത്തിക്കാനും അക്കാഫിനു കീഴിലുള്ള നൂറോളം കോളേജ് അലുംമ്‌നികളുടെ അംഗങ്ങൾക്ക് നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കാര്യങ്ങൾ ഏകോപിക്കാനും വേണ്ടി അക്കാഫ് അസോസിയേഷൻ കൺവീനറായി ബിന്ദു നായർ (DB കോളേജ്, ശാസ്താംകോട്ട ), ഡയറക്ടർ ബോർഡ് കോർഡിനേറ്ററായി
വിൻസെൻ്റ് വലിയ വീട്ടിൽ എന്നിവരെ തെരഞ്ഞെടുത്തു. കൺവീനർ ബിന്ദു നായർ ഇൻഷൂറൻസ് പദ്ധതിയെപ്പറ്റിയും നടപ്പിൽ വരുത്തേണ്ട കാര്യങ്ങളെപ്പറ്റിയും യോഗത്തിൽ വിശദീകരിച്ചു.വൈസ് പ്രസിഡൻ്റ് ലക്ഷ്മി അരവിന്ദ്, ബോർഡ് ഓഫ് ഡയറക്ടേഴ്സ് മെമ്പർമാരായ ഗിരീഷ് മേനോൻ , സുനിൽ കുമാർ, വിൻസെൻ്റ് വലിയ വീട്ടിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ സ്വാഗതംവും ട്രഷറർ രാജേഷ് പിള്ള നന്ദിയും പറഞ്ഞു