• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

യുഎഇയിൽ രാത്രികാലങ്ങളിൽ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് ഓണാക്കിയില്ലെങ്കിൽ കനത്ത ശിക്ഷ

August 26, 2025
in Dubai, NEWS, UAE
A A
യുഎഇയിൽ രാത്രികാലങ്ങളിൽ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് ഓണാക്കിയില്ലെങ്കിൽ കനത്ത ശിക്ഷ
26
VIEWS

ദുബായ്∙:യുഎഇയിൽ രാത്രികാലങ്ങളിൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക. സൂര്യാസ്തമയത്തിന് ശേഷം ഹെഡ്‌ലൈറ്റ് ഓണാക്കിയില്ലെങ്കിൽ കനത്ത പിഴയും ഡ്രൈവിങ് റെക്കോർഡിൽ ബ്ലാക്ക് പോയിന്റുകളും ലഭിക്കും. സുരക്ഷയ്ക്ക് വേണ്ടി മാത്രമല്ല, നിയമപരമായ നിർദ്ദേശം കൂടിയാണിതെന്ന് അധികൃതർ പറഞ്ഞു.
സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിലുള്ള സമയം, മൂടൽമഞ്ഞ്, കനത്ത മഴ പോലുള്ള കാഴ്ച കുറഞ്ഞ സാഹചര്യങ്ങളിൽ ഹെഡ് ലൈറ്റ് ഇട്ടിരിക്കണം. രാജ്യത്തുടനീളം ഇതിനെതിരെ കർശനമായ നടപടികൾ അധികൃതർ സ്വീകരിക്കുന്നുണ്ട്. രാത്രിയിൽ ഹെഡ്‌ലൈറ്റ് ഇല്ലാതെ വാഹനം ഓടിച്ചാൽ 500 ദിർഹം പിഴയും, ഡ്രൈവിങ് ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളും ശിക്ഷയായി ലഭിക്കും. വാഹനത്തിൻ്റെ ഹെഡ്‌ലൈറ്റുകൾക്ക് തകരാറുണ്ടെങ്കിൽ പിഴ 400 ദിർഹമായി കുറയുമെങ്കിലും ആറ് ബ്ലാക്ക് പോയിന്റുകൾ ലഭിക്കും. ഹെഡ്‌ലൈറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിങ്ങൾക്ക് മാത്രമല്ല, റോഡിലെ മറ്റു യാത്രക്കാർക്കും അപകടമുണ്ടാക്കും. ഇത് കാഴ്ച മെച്ചപ്പെടുത്താനും അപകടങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നു.ഇരുണ്ട റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ ഹൈ ബീം ലൈറ്റുകൾ ഉപയോഗിക്കുന്നത് മറ്റ് ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഹൈ ബീം ലൈറ്റുകൾ ദൂരെ കാഴ്ച ലഭിക്കാൻ സഹായിക്കുമെങ്കിലും ഇത് തെറ്റായി ഉപയോഗിക്കുന്നത് അപകടകരമാണ്. ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ)യുടെ ലൈറ്റ് മോട്ടർ വെഹിക്കിൾ ഹാൻഡ്ബുക്ക് അനുസരിച്ച്, രണ്ട് സാഹചര്യങ്ങളിൽ മാത്രമേ ഹൈ ബീം ലൈറ്റുകൾ ഉപയോഗിക്കാൻ പാടുള്ളൂ:വഴിവിളക്കുകളില്ലാത്ത ഹൈവേകളിൽ: വെളിച്ചമില്ലാത്ത ഹൈവേകളിൽ ഹൈ ബീം ഉപയോഗിക്കാം. എന്നാൽ, നല്ല വെളിച്ചമുള്ള സ്ഥലങ്ങളിൽ ഇത് ഉപയോഗിക്കാൻ പാടില്ല.കാഴ്ച കുറഞ്ഞ സാഹചര്യങ്ങളിൽ: ഇരുണ്ടതും അവ്യക്തവുമായ സാഹചര്യങ്ങളിൽ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ സാധിക്കാതെ വരുമ്പോൾ ഹൈ ബീം ഉപയോഗിക്കാം. ഹൈ ബീം ലൈറ്റുകൾ മറ്റ് ഡ്രൈവർമാരുടെ കാഴ്ചയെ തടസ്സപ്പെടുത്താൻ സാധ്യതയുള്ളതിനാൽ, മറ്റൊരു വാഹനം സമീപിക്കുമ്പോൾ ലോ ബീമിലേക്ക് മാറ്റാൻ നിർദ്ദേശിക്കുന്നു.

Share4SendShareTweet3

Related Posts

ഡ്രൈവിങ് ലൈസൻസിനായുള്ള പരിശീലനവും യോഗ്യതാ നിർണയവും ഡിജിറ്റലാക്കി

ഡ്രൈവിങ് ലൈസൻസിനായുള്ള പരിശീലനവും യോഗ്യതാ നിർണയവും ഡിജിറ്റലാക്കി

August 26, 2025
ഷാർജയിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 22 ശതമാനം കുറവ് രേഖപ്പെടുത്തി

ഷാർജയിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 22 ശതമാനം കുറവ് രേഖപ്പെടുത്തി

August 26, 2025
ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡ് വികസിപ്പിക്കാൻ റാസൽഖൈമ

ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡ് വികസിപ്പിക്കാൻ റാസൽഖൈമ

August 26, 2025
ദുബായിലെ കോടതികളിൽ അതിവേഗം കേസുകൾ തീർപ്പാക്കുന്നു

ദുബായിലെ കോടതികളിൽ അതിവേഗം കേസുകൾ തീർപ്പാക്കുന്നു

August 26, 2025
യുഎഇയിൽ നാളെ പൊടിക്കാറ്റിന് സാധ്യത

യുഎഇയിൽ നാളെ പൊടിക്കാറ്റിന് സാധ്യത

August 26, 2025
ക്യാഷ്‌ലെസ് ദുബായ്’ പദ്ധതിക്കായി ജിഡിആർഎഫ്എ ദുബായും ദുബായ് ഫിനാൻസ് വകുപ്പും

ക്യാഷ്‌ലെസ് ദുബായ്’ പദ്ധതിക്കായി ജിഡിആർഎഫ്എ ദുബായും ദുബായ് ഫിനാൻസ് വകുപ്പും

August 26, 2025

Recommended

ദുബായ് ജി ഡി ആർ എഫ് എ യൂത്ത് കൗൺസിൽ യുവജന സംഗമം സംഘടിപ്പിച്ചു

ദുബായ് ജി ഡി ആർ എഫ് എ യൂത്ത് കൗൺസിൽ യുവജന സംഗമം സംഘടിപ്പിച്ചു

2 weeks ago
ദുബായിൽ നല്ല പെരുമാറ്റമുള്ളവർക്ക് പ്രത്യേക അംഗീകാരം:ഒരു പുഞ്ചിരി മതി

ദുബായിൽ നല്ല പെരുമാറ്റമുള്ളവർക്ക് പ്രത്യേക അംഗീകാരം:ഒരു പുഞ്ചിരി മതി

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025