ദുബായ്: ശിവഗിരിമഠത്തിന്റെ ആഭിമുഖ്യത്തിൽ ദുബായിൽ നടന്ന സെന്റനറി സെലിബ്രേഷൻ ഒഫ് ഹിസ്റ്റോറിക് മീറ്റിംഗ് ആൻഡ് കൾച്ചറൽ ഹാർമണി സർവ്വസമുദായ മൈത്രിയുടെ വഴിത്തിരിവായി. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവരുടെസന്ദേശം സമ്മേളനം ഏറ്റുവാങ്ങി. സ്വാമി വീരേശ്വരാനന്ദ ഒരുമാസത്തോളം ദുബായിൽ താമസിച്ച് പരിപാടിക്ക് രൂപവും ഭാവവും നൽകി. ദുബായിലെ ശിവഗിരി മഠത്തിന്റെ ഏക പോഷകസംഘടനയായ ഗുരുധർമ്മപ്രചരണസഭ, ജി ഡി പി എസ് മാതൃസഭ,കലാ ഞ്ജലി സ്കൂൾ ഓഫ് ആർട്സ്, സേവനം സെന്റർ, അക്കാഫ് ഇവന്റസ്, ഗുരുവിചാരധാര, കെ.എം.സി.സി, വേൾഡ് മലയാളികൗൺസിൽ ബില്ലവഗ്രൂപ്പ് , ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ, ഷാർജ സെന്റ് തോമസ് ഓർത്തഡോക്സ് കത്തോലിക്ക സഭ, വിവിധ മുസ്ലിം സംഘടനകൾ, മലയാളി സമാജങ്ങൾ എന്നിവയുടെ ഭാരവാഹികളൾ, കെ. പി രാമകൃഷ്ണൻ, സ്വപ്നഷാജി, സുഭാഷ് ചന്ദ്ര,കെ.ജി.ബാബുരാജൻ, ചാണ്ടിഉമ്മൻ എം.എൽ.എ, നസീർ വിളയിൽ, റസാക് മുഹമ്മദ്, ഡോ.കണ്ണൻരവി, സജീവ് പുരുഷോത്തമൻ, ബിജുഭാസ്കർ, ജോർജ്ജ് തുടങ്ങി 51 അംഗങ്ങൾ സ്വാമി വീരേശ്വരാനന്ദയുടെ നേതൃത്വത്തിൽ ചെയ്ത പ്രവർത്തനങ്ങളാണ് സമ്മേളനം വിജയകരമായി സംഘടിപ്പിക്കുവാൻ നിമിത്തമായത്. ജാതിമതദേശ ചിന്തകൾക്കതീതമായി ഗൾഫ് മലയാളികളുടെ ഇടയിൽ ഐക്യബോധം സൃഷ്ടിക്കുവാൻ സമ്മേളനം സഹായകമായി.