ദുബായ് :അക്കാഫ് ഇവെന്റ്സ് സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ലോഗോയും ബ്രോഷറും ദുബായ് വേൾഡ് ട്രേഡ് സെന്റർ ഹാളിൽ ഗ്ലോബൽ മീഡിയ ഫാഷൻ ലീഗിന്റെ അഞ്ചാം സീസണിന്റെ ഭാഗമായി തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് കാണികളെ സാക്ഷി നിർത്തി പ്രമുഖ ബോളിവുഡ് താരം നേഹ സക്‌സേന പ്രകാശനം ചെയ്തു. തദവസരത്തിൽ ലോഗോ വെൽത് – ഐ യുടെ സി ഇ ഒ വിജയകുമാർ ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി ശ്രീ രാംദാസ് അത്തേവാലെ (സാമൂഹ്യവകുപ്പ് – ശാക്തീകരണ വിഭാഗം) ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, അക്കാഫ് വനിതാ വിഭാഗം ജനറൽ സെക്രട്ടറി രശ്മി ഐസക്, കോഓർഡിനേറ്റർ സനീഷ്, ഓണം ജനറൽ കൺവീനർ വി എം ഷാജൻ, ജോയിന്റ് ജനറൽ കൺവീനർ രാജാറാം ഷാ എന്നിവർ സന്നിഹിതരായിരുന്നു.
അക്കാഫ് അണിയിച്ചൊരുക്കുന്ന ക്യാംപസ് ഓണാഘോഷം വിജയകരമാക്കാൻ അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ ജനറൽ സെക്രട്ടറി വി എസ് ബിജു കുമാർ, ട്രെഷറർ ജൂഡിൻ ഫെർണാണ്ടസ്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി മനോജ് കെ വി തുടങ്ങിയവർ നേതൃത്വനിരയിലുണ്ടാവും. അതിബഹുലമായ ഓണാഘോഷങ്ങൾക്ക് പിന്നണിയിൽ ഓണം ഡയറക്ടർ ആയി വി സി മനോജ് (ശ്രീ കേരളം വർമ്മ കോളേജ്, തൃശൂർ), എക്‌സ്‌കോം കോർഡിനേറ്റർമാരായി പ്രതാപ് നായർ (എസ് ഡി കോളേജ് ആലപ്പുഴ), സിന്ധു ജയറാം (എസ് എൻ എം കോളേജ് മാലിയങ്കര), ജനറൽ കൺവീനറായി വി എം ഷാജൻ (ഡി ബി കോളേജ് ശാസ്താംകോട്ട), ജോയിന്റ് കൺവീനെർമാരായി സുരേഷ് കാശി (നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ്, കാഞ്ഞങ്ങാട് ), മഞ്ജു ശ്രീകുമാർ (സെന്റ് ജോസഫ് കോളേജ് ), രാജാറാം ഷാ (എസ് എൻ കോളേജ് വർക്കല) എന്നിവർ നേതൃത്വം നൽകുന്ന വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.