ദുബായ് :ഓണം വീണ്ടും എത്തുന്നതോടെ ഓർമകളെ വീണ്ടെടുക്കാൻ, ഹൃദയങ്ങളെ ചേർക്കാൻമാവേലി മന്നനെ വരവേൽക്കാൻ ദുബായ് മലയാളി അസോസിയേഷൻ ഇത്തവണയും ഒരുങ്ങി കഴിഞ്ഞു . പ്രവാസികൾക്കൊപ്പം ദുബായ് മലയാളി അസോസിയേഷൻ ഓഗസ്റ്റ് 31 തീയതി അറേബ്യൻ പോന്നോണം2025 സീസൺ -2️⃣ദുബായ് (Abu Haail ) അൽ സാഹിയാ വെഡിങ് ഹാളിൽ നടക്കും.

രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ വൈവിദ്ധ്യമാർന്ന ഒട്ടനവധി ആഘോഷം പരിപാടികളോടെയാണ് അറേബ്യൻ പൊന്നോണ സംഗമം നടക്കുന്നതെന്ന് സംഘാടകരായ ചെയർപേഴ്സൺ അജിതാ അനീഷ് , കൺവീനർ ശിവരാജ് , പ്രോഗ്രാം ചീഫ് കോഡിനേറ്റർ അഷ്റഫ് കേച്ചേരി , നവാബ് നാട്ടിക , ഷംനാസ് , അരുൺ , സ്മിത സുരാജ് , ജിജി കുട്ടപ്പൻ. റസിയ. എന്നിവർ അറിയിച്ചു.NTV യാണ് മീഡിയ പട്നർ.യുഎഇ വാർത്ത uആണ് ഡിജിറ്റൽ മീഡിയ പാട്ണർ.