• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home Business

മെന മേഖലയിലെ ആദ്യ ഫിന്‍ടെക് സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയുമായി ഒ ഗോള്‍ഡും ബോട്ടിമും

August 28, 2025
in Business, Dubai, UAE
A A
മെന മേഖലയിലെ ആദ്യ ഫിന്‍ടെക് സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയുമായി ഒ ഗോള്‍ഡും ബോട്ടിമും
25
VIEWS

ദുബായ് : ജനപ്രിയ കമ്യൂണികേഷന്‍ ആപ്പായ ബോട്ടിം ഉപഭോക്താക്കള്‍ക്കായി ‘ഒ ഗോള്‍ഡി’ന്റെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതി. 0.1 ഗ്രാം മുതലുള്ള സ്വര്‍ണ്ണം നിക്ഷേപിക്കാന്‍ അവസരമൊരുക്കുന്ന പ്ലാന്‍ യു.എ.ഇ.യിലെ എട്ടര മില്ല്യന്‍ ബോട്ടിം ഉപയോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താനാകും. വളരെ ചെറിയ അളവ് മുതലുള്ള സ്വര്‍ണ്ണനിക്ഷേപം സാധ്യമാക്കുന്ന രാജ്യത്തെ ആദ്യ ആപ്ലികേഷനായ ഒ ഗോള്‍ഡ്, ബോട്ടിമുമായി ചേര്‍ന്ന് ആരംഭിച്ച പ്ലാന്‍, മിഡിലീസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണ്. വര്‍ഷംതോറും മൂന്ന് ശതമാനം ലാഭം ഉറപ്പാക്കും എന്നതാണ് സവിശേഷത.
2023-ല്‍ ഇരു കമ്പനികളും ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പുതിയ ഫീച്ചറിനു തുടക്കമിട്ടിരിക്കുന്നത്. ഇതോടെ, സ്വര്‍ണ്ണ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച യു.എ.ഇ.യിലെ ആദ്യ ഫിന്‍ടെക് കമ്പനിയായി ബോട്ടിം മാറി.സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ ഡിജിറ്റല്‍ നിക്ഷേപത്തിന് സൗകര്യമൊരുക്കുന്ന ഒ ഗോള്‍ഡിന്റെ സാങ്കേതികതയും ബോട്ടിമിന്റെ സുശക്തമായ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി (fintech) സംവിധാനവും വ്യാപകമായ ഉപയോക്താക്കളുടെ ശൃംഖലയും പുതിയ പദ്ധതിക്ക് അടിത്തറയൊരുക്കും.
ഉപയോക്താക്കള്‍ക്ക് ബോട്ടിം ആപ്പിലൂടെ സ്വര്‍ണ്ണം വാങ്ങാനും വില്‍ക്കാനും ഡിജിറ്റലായി ഇടപാടുകള്‍ കൈകാര്യം ചെയ്യാനും സാധിക്കും. ഇതോടൊപ്പം തന്നെ ഡിജിറ്റല്‍ ഗോള്‍ഡ് ഏണിങ്ങിലൂടെ വരുമാനം ലഭ്യമാക്കുന്ന ഗോള്‍ഡ് ഏണിങ് (ലീസിങ്) പ്രോഗ്രാമിലേക്കും കയറാം. ആഗോളതലത്തിലുള്ള ലീസ് റേറ്റ് ബെഞ്ച്മാര്‍ക്കുകള്‍ അടിസ്ഥാനമാക്കിയായിരിക്കും വര്‍ഷംതോറും മൂന്ന് ശതമാനം ലാഭം ലഭ്യമാക്കുക.
ഒ ഗോള്‍ഡുമായുള്ള പങ്കാളിത്തത്തോടെ, ചെറുകിട സ്വര്‍ണ്ണ നിക്ഷേപങ്ങളെ ലളിതവും സുരക്ഷിതവുമാക്കുകയാണ് ചെയ്യുന്നതെന്നും ഇതുവഴി ആര്‍ക്കും ഇത്തരമൊരു നിക്ഷേപം തുടങ്ങാനാകുമെന്ന സാഹചര്യം ഉണ്ടായെന്നും ആസ്ട്രാ ടെക് (ബോട്ടിം) ചീഫ് ഓപറേറ്റിങ് ഓഫീസര്‍ അഹമ്മദ് മുറാദ് പറഞ്ഞു.
‘ചരിത്രപരമായും സാംസ്‌കാരികമായും സാമ്പത്തികമായും സ്വര്‍ണ്ണത്തിന് ഏറെ പ്രാധാന്യമുള്ള മേഖലയാണിത്. വിപണിയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുപോലും, സ്വര്‍ണ്ണത്തിനുള്ള ആവശ്യകത കൂടിവരികയാണ്്. ഫിനാന്‍ഷ്യല്‍ ടെക്നോളജി (fintech) രംഗത്ത് നൂതന സംവിധാനങ്ങളിലേക്ക് ബോട്ടിം ശ്രദ്ധയൂന്നുന്നുവെന്നതും യു.എ.ഇ.യിലെ എട്ട് മില്ല്യണിലധികം വരുന്ന ഉപയോക്താക്കള്‍ക്ക് വിശ്വാസ്യയോഗ്യമായ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിലുള്ള ഞങ്ങളുടെ പ്രതിബദ്ധതയും എടുത്തുകാണിക്കുന്നതാണ് പുതിയ പങ്കാളിത്തം. ബോട്ടിമിന്റെ സാമ്പത്തിക സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും ജനങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ തങ്ങളുടെ ധനം കൈകാര്യം ചെയ്യാനും അഭിവൃദ്ധിപ്പെടുത്താനുമുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള മറ്റൊരു ചുവടുവെപ്പാണിത്’-അഹമ്മദ് മുറാദ് പറഞ്ഞു.
ഒരു എമിറാത്തി കമ്പനിയെന്ന നിലയ്ക്ക് ഒ ഗോള്‍ഡിന്റെ ലക്ഷ്യം സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ ഉടമസ്ഥത ലളിതവും സുരക്ഷിതവും എല്ലവര്‍ക്കും ലഭ്യവും ആക്കിമാറ്റുകയെന്നതാണെന്ന് സ്ഥാപകന്‍ ബന്ദര്‍ അല്‍ ഉത് മാൻ (Bandar Alothman) പറഞ്ഞു. ഒ ഗോള്‍ഡ് ആരംഭിച്ച് ഏതാനും മാസങ്ങള്‍ക്കകം തന്നെ ഒരു ലക്ഷത്തിലധികം ഉപയോക്താക്കളെ ലഭിച്ചുവെന്നത്, വിപണിയില്‍ നൂതനവും വിശ്വാസയോഗ്യവുമായ ഗോള്‍ഡ് ട്രേഡിങ് സൊലൂഷന് എത്രത്തോളം ആവശ്യകതയുണ്ട് എന്നതിന് തെളിവാണ്. ബോട്ടിം പോലെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു പ്ലാറ്റ്ഫോമുമായും അതിന്റെ ഏകീകൃത പേമെന്റ് സംവിധാവുമായുമുള്ള പങ്കാളിത്തം, ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ വളരെ കുറഞ്ഞ നടപടിക്രമങ്ങളിലൂടെ സ്വര്‍ണ്ണ നിക്ഷേപത്തിലേക്ക് കൊണ്ടുവരാന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.ബോട്ടിം ഉപയോക്താക്കള്‍ക്കുള്ള സ്വര്‍ണ്ണ നിക്ഷേപ പദ്ധതി നിലവില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായതായും ബോട്ടിം ഇന്‍വെസ്റ്റ് എന്ന സെക്ഷനിലൂടെ പ്ലാനിലേക്ക് പ്രവേശിക്കാനാകുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.ഈയിടെയാണ് ഓ ഗോള്‍ഡിന് യു.എ.ഇ. സെന്റര്‍ ഓഫ് ഇസ്ലാമിക് ബാങ്കിങ് ആന്‍ഡ് ഇകണോമിക്സില്‍ നിന്ന് ശരീഅ-കോംപ്ലയന്‍സ് സര്‍ടിഫിക്കറ്റ് ലഭിച്ചത്.

Share4SendShareTweet3

Related Posts

യുഎഇയിൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത

യുഎഇയിൽ കാലാവസ്ഥാ മാറ്റത്തിന് സാധ്യത

August 28, 2025
നബിദിനം: ദുബായിലെ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

നബിദിനം: ദുബായിലെ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

August 28, 2025
ബാലചന്ദ്രൻ തെക്കന്മാരുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് പ്രവാസലോകം

ബാലചന്ദ്രൻ തെക്കന്മാരുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് പ്രവാസലോകം

August 28, 2025
ജിഡിആർഎഫ്എ ദുബായ് ക്രൈസിസ് മീഡിയ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജി പുറത്തിറക്കി

ജിഡിആർഎഫ്എ ദുബായ് ക്രൈസിസ് മീഡിയ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജി പുറത്തിറക്കി

August 28, 2025
ദുബായ് മലയാളി അസോസിയേഷൻ അറേബ്യൻ പൊന്നോണം സീസൺ 2 ഓഗസ്റ്റ് 31ന് ദുബായിൽനടക്കും

ദുബായ് മലയാളി അസോസിയേഷൻ അറേബ്യൻ പൊന്നോണം സീസൺ 2 ഓഗസ്റ്റ് 31ന് ദുബായിൽനടക്കും

August 28, 2025
കെ.എ. ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും 31ന്

കെ.എ. ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും 31ന്

August 28, 2025
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025