• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

ദുബായ് ജിഡിആർഎഫ്എ-ക്ക് 2025 സ്റ്റീവി ഇന്റർനാഷണൽ ബിസിനസ് അവാർഡിൽ ആറ് പുരസ്കാരങ്ങൾ

August 30, 2025
in Dubai, NEWS, UAE
A A
ദുബായ് ജിഡിആർഎഫ്എ-ക്ക് 2025 സ്റ്റീവി ഇന്റർനാഷണൽ ബിസിനസ് അവാർഡിൽ ആറ് പുരസ്കാരങ്ങൾ
25
VIEWS

ദുബായ്:ആഗോളതലത്തിൽ മികവിനെ അംഗീകരിക്കുന്ന 2025 സ്റ്റീവി ഇന്റർനാഷണൽ ബിസിനസ് അവാർഡിൽ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ആറ് പുരസ്കാരങ്ങൾ കരസ്ഥമാക്കി. ദുബായ് എമിറേറ്റ്സിലെ വിസ സേവനങ്ങളും ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ യാത്രാ സേവനങ്ങളും കൈകാര്യം ചെയ്യുന്ന ജിഡിആർഎഫ്എ-യുടെ ഈ നേട്ടം, ദുബായുടെ വിവിധ മേഖലകളിലെ മികവിനെയും സ്ഥാപന നേതൃത്വത്തിന്റെ കാര്യക്ഷമതയെയും പ്രതിഫലിപ്പിക്കുന്നു.പ്രചോദനാത്മകമായ നേതൃത്വവും രാജ്യത്തിന്റെ സൽപ്പേര് ഉയർത്താനുള്ള പ്രതിബദ്ധതയും ഉൾക്കൊള്ളുന്ന ഒരു സമർപ്പിത ടീമിന്റെ അസാധാരണ പരിശ്രമങ്ങളാണ് ഈ അംഗീകാരത്തിന് പിന്നിലെന്ന് ജിഡിആർഎഫ്എ അറിയിച്ചു.

ജിഡിആർഎഫ്എ-യുടെ ഐഡന്റിറ്റി ആൻഡ് നാഷണാലിറ്റി അഫയേഴ്സ് സെക്ടറിന്റെ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ അഹമ്മദ് ഒബൈദ് അൽ മുഹൈരി ‘കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ഓഫ് ദി ഇയർ’ വിഭാഗത്തിൽ സിൽവർ അവാർഡ് നേടി. ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ഡോ. ഘലേബ് അബ്ദുല്ല അൽ മർറി ‘ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ലീഡർ ഓഫ് ദി ഇയർ’ വിഭാഗത്തിൽ സിൽവർ അവാർഡിന് അർഹനായി. ഹ്യൂമൻ റിസോഴ്സസ് ആൻഡ് ഫിനാൻസ് സെക്ടറിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടർ ജനറലായ ഖാലിദ് അബ്ദുൽ കരീം അൽ ബലൂഷി ‘ഫിനാൻഷ്യൽ എക്സ്പെർട്ടീസ് ഓഫ് ദി ഇയർ’ വിഭാഗത്തിൽ ബ്രോൺസ് അവാർഡ് സ്വന്തമാക്കി.

പങ്കാളിത്ത മേഖലയിൽ, പാർട്ണർഷിപ്സ് ഡിപ്പാർട്ട്മെന്റും ലാൻഡ് ആൻഡ് സീ പോർട്ട്സ് സെക്ടറും ചേർന്ന് നടപ്പിലാക്കിയ “മറൈൻ ഏജന്റ്” പ്രോജക്ട് ‘അച്ചീവ്മെന്റ് ഇൻ പാർട്ണർഷിപ്സ് – ബെസ്റ്റ് പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്’ വിഭാഗത്തിൽ ഗോൾഡ് അവാർഡ് നേടി. ‘ഓർഗനൈസേഷൻ ഓഫ് ദി ഇയർ – നോൺ-പ്രോഫിറ്റ് ഓർ ഗവൺമെന്റ് ഓർഗനൈസേഷൻസ്’ വിഭാഗത്തിൽ പെർഫോമൻസ് ലീഡർഷിപ് ഡിപ്പാർട്ട്മെന്റിനും, “ഐഡിയൽ ഫേസ്” സംരംഭത്തിന് ‘മാർക്കറ്റിംഗ് കാമ്പെയ്‌ൻ ഓഫ് ദി ഇയർ – റെപ്യൂട്ടേഷൻ മാനേജ്മെന്റ് ആൻഡ് പ്രൊഫഷണൽ സർവീസസ്’ വിഭാഗത്തിൽ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ആൻഡ് മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റിനും ഗോൾഡ് അവാർഡുകൾ ലഭിച്ചു.ഈ അംഗീകാരം യുഎഇയെ കാര്യക്ഷമത, നവീകരണം, ജീവിതനിലവാരം എന്നിവയിൽ ആഗോള മാതൃകയാക്കാനുള്ള ഞങ്ങളുടെ നേതൃത്വത്തിന്റെ ദീർഘവീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നു,” ജിഡിആർഎഫ്എ-ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. “വിവിധ വിഭാഗങ്ങളിലെ ഞങ്ങളുടെ വിജയം, മനുഷ്യരിൽ നിക്ഷേപിക്കുക, ടീമായി പ്രവർത്തിക്കുക, തന്ത്രപരമായ പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുക, തുടർച്ചയായ നവീകരണം എന്നിവ ദുബായുടെ ആഗോള സ്ഥാനം ഉറപ്പിക്കുന്നതിനുള്ള താക്കോലാണെന്ന് തെളിയിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ നേട്ടം രാജ്യത്തിനും ജനങ്ങൾക്കും സമർപ്പിക്കുന്നതായും, കൂടുതൽ മികവ് പുലർത്താനുള്ള ഒരു നാഴികക്കല്ലാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സ്മാർട്ട്, മനുഷ്യ കേന്ദ്രീകൃത സേവനങ്ങൾ നൽകുന്നതിൽ ജിഡിആർഎഫ്എ-യുടെ വിശിഷ്ട നിലവാരം ഈ അവാർഡുകൾ അടിവരയിടുന്നു. ഇത് ഉപഭോക്തൃ വിശ്വാസം വളർത്തുകയും ദുബായുടെ ആഗോള മികവിന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നു. “ഈ ബഹുമതി ഞങ്ങളുടെ യാത്രയുടെ അവസാനമല്ല, മറിച്ച് സുസ്ഥിര മികവിലേക്കുള്ള പുതിയ ചുവടുവയ്പാണ്,” ജിഡിആർഎഫ്എ-ദുബായ് സ്ഥിരീകരിച്ചു.

Share4SendShareTweet3

Related Posts

മദ്യപിച്ച് വാഹനാപകടം: പ്രവാസിക്ക് ​10,000 ദിർഹം പിഴ

മദ്യപിച്ച് വാഹനാപകടം: പ്രവാസിക്ക് ​10,000 ദിർഹം പിഴ

August 30, 2025
രൂപയുടെ മൂല്യത്തകർച്ച മുതലാക്കി പ്രവാസികൾ; നാട്ടിലേക്കു പണം അയയ്ക്കാൻ വൻ തിരക്ക്

രൂപയുടെ മൂല്യത്തകർച്ച മുതലാക്കി പ്രവാസികൾ; നാട്ടിലേക്കു പണം അയയ്ക്കാൻ വൻ തിരക്ക്

August 30, 2025
ജിഡിആർഎഫ്എ-ദുബായ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു

ജിഡിആർഎഫ്എ-ദുബായ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു

August 30, 2025
ഏഷ്യാ കപ്പ് 2025: ടിക്കറ്റുകൾ മുതൽ ലഭ്യമായി തുടങ്ങി

ഏഷ്യാ കപ്പ് 2025: ടിക്കറ്റുകൾ മുതൽ ലഭ്യമായി തുടങ്ങി

August 30, 2025
​ നാഷണൽ ബാങ്ക് ഓഫ് ഫുജൈറയുടെ സേവനങ്ങൾ ഇനി ലുലു എക്സ്ചേഞ്ച് വഴിയും.

​ നാഷണൽ ബാങ്ക് ഓഫ് ഫുജൈറയുടെ സേവനങ്ങൾ ഇനി ലുലു എക്സ്ചേഞ്ച് വഴിയും.

August 30, 2025
കോട്ടയം സ്വദേശിക്ക് അബുദാബിയിൽ അത്യാധുനിക കൃത്രിമക്കാൽ :ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം

കോട്ടയം സ്വദേശിക്ക് അബുദാബിയിൽ അത്യാധുനിക കൃത്രിമക്കാൽ :ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം

August 29, 2025

Recommended

ട്രംപിനെ കാണാന്‍ മോദി; പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം 12,13 തീയതികളില്‍

ട്രംപിനെ കാണാന്‍ മോദി; പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം 12,13 തീയതികളില്‍

7 months ago
പരീക്ഷണ ഘട്ടങ്ങൾ ആരംഭിച്ചതായി യു.എ.ഇ ഹജ്ജ് കാര്യാലയം

പരീക്ഷണ ഘട്ടങ്ങൾ ആരംഭിച്ചതായി യു.എ.ഇ ഹജ്ജ് കാര്യാലയം

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025