ദുബായ് ; ഉപഭോക്താക്കൾക്ക് കൂടുതൽ സേവനങ്ങൾ നൽകുന്നതിനും, ബാങ്കിടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിന് വേണ്ടിയും നാഷണൽ ബാങ്ക് ഓഫ് ഫുജൈറ (NBF), യുഎഇയിലെ പ്രമുഖ ക്രോസ്-ബോർഡർ പേയ്‌മെന്റ് ദാതാക്കളായ ലുലു എക്‌സ്‌ചേഞ്ചുമായി കൈകോർത്തു. ഇതിന്റെ ഭാഗമായി നാഷണൽ ബാങ്ക് ഓഫ് ഫുജൈറയുടെ സേവനങ്ങൽ ഇനി ലുലു എക്സ്ചേഞ്ച് വഴിയും ലഭ്യമാകും.
ദുബൈയിൽ വച്ച് നടന്ന ചടങ്ങിൽ ലുലു ഫിനാഷ്യൽ ഹോൾഡിങ്‌സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും മറ്റു പ്രതിനിധികളുടെയും സാനിദ്ധ്യത്തിൽ ലുലു എക്സ്ചേഞ്ച് CEO തമ്പി സുദർശനനും NBF CEO അദിനാൻ അഹമദും ചേർന്നാണ് കരാർ ഒപ്പുവച്ചത്.
യുഎഇയിലുടനീളം നിലവിൽ 14 ശാഖകളാണ് എൻബിഎഫിനുള്ളത്. ലുലു എക്സ്ചേഞ്ചിന്റെ 142 ഉപഭോക്തൃ കേന്ദ്രങ്ങളിലൂടെ എൻബിഎഫ് ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകുന്നതോടെ ഈ പങ്കാളിത്ത്വത്തിന്റെ വ്യാപ്തിയും വർദ്ധിക്കും.ലു എക്സ്ചേഞ്ചിന്റെ ഉപഭോക്തൃ വ്യാപ്തിയും എൻബിഎഫിന്റെ ബാങ്കിംഗ് വൈദഗ്ധ്യവും സംയോജിപ്പിച്ച് 12 ലുലു എക്സ്ചേഞ്ച് ശാഖകളിൽ എടിഎമ്മുകൾ/സിഡിഎമ്മുകൾ ആദ്യ ഘട്ടത്തിൽ സ്ഥാപിക്കും. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ, അജ്മാൻ, ഫുജൈറ , ഹൈ-സ്ട്രീറ്റ്, എന്നിവിടങ്ങിലാണ് ആദ്യഘട്ടത്തിൽ ഇത് സ്ഥാപിക്കുന്നത്.
ഇതോടൊപ്പം എൻബിഎഫും ലുലു എക്‌സ്‌ചേഞ്ചും ദീർഘകാലത്തേക്കുള്ള പദ്ധതികളും ഘട്ടം ഘട്ടമായി നടപ്പാക്കുന്നതോടെ കൂടുതൽ സേവനങ്ങളും ലുലു എക്സ്ചേഞ്ച് വഴി നൽകാനാകും.

ലുലു എക്സ്ചേഞ്ചുമായുള്ള ഈ സഹകരണം തങ്ങളുടെ ഉപഭോക്താക്കൾക്ക് ലുലു എക്സ്ചേഞ്ചിന്റെ ശാഖകൾ വഴി സേവനം ലഭ്യമാകുന്ന തരത്തിലേക്ക് മാറുന്നത് തങ്ങളെ സംബന്ധിച്ച് സുപ്രധാനമായ നേട്ടമാണെന്ന് നാഷണൽ ബാങ്ക് ഓഫ് ഫുജൈറ സിഇഒ അദ്നാൻ അൻവർ പറഞ്ഞു. “ലുലു എക്സ്ചേഞ്ചിന്റെ വിപുലമായ ശാഖാ വിന്യാസത്തിലൂടെ തങ്ങളുടെ ഉപഭോക്താക്കൾക്കും മികച്ച സൗകര്യങ്ങളും , സുരക്ഷ, കാര്യക്ഷമത എന്നിവ ഉറപ്പാക്കിക്കൊണ്ട് ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സേവനങ്ങളിലേക്ക് തടസ്സമില്ലാത്ത കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്നും ഉപഭോക്താക്കളുടെ സംതൃപ്തിക്ക് അനുയോജ്യമായ രീതിയിൽ വളരാനാണ് ലുലു എക്സ്ചേഞ്ച് ശ്രമിച്ചിരുന്നതെന്നും അതിന് വേണ്ടി പുതിയ പദ്ധതികളുമായി കൈകോർക്കുന്നതിൽ ഞങ്ങൾക്ക് കൂടുതൽ ശ്രദ്ധ വെച്ചിരുന്നതായും ലുലു എക്സ്ചേഞ്ച് യുഎഇയുടെ സിഇഒ തമ്പി സുദർശനൻ പറഞ്ഞു. ഉപഭോക്താക്കൾ ഞങ്ങളെ വിശ്വസിക്കുന്നതിനോടൊപ്പം എൻ.ബി.എഫിന്റെ എടിഎം വഴിയും അവരുടെ അവശ്യ ബാങ്കിംഗ് സേവനങ്ങൾ വഴി വീട്ടിലേക്ക് ഉൾപ്പെടെ അനായാസം പണം അയക്കാൻ കഴിയുന്നതിനാൽ വിരൽ തുമ്പിൽ തന്നെ എല്ലാവർക്കും അതിവേഗ സേവനം നടപ്പാക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ അതിനൂതമായ മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തി ചെലവ് കുറഞ്ഞ പദ്ധതികളിലൂടെ തങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിൽ മികച്ച മാതൃക സൃഷ്ടിക്കുകയെന്ന എൻബിഎഫിന്റെ പ്രവർത്തനത്തോടൊപ്പം, മികച്ച സേവന ദാതാക്കളുമായി കൈ കോർക്കുന്നതിലൂടെ ശക്തമായ സാമ്പത്തിക വിനിമയ രംഗം സൃഷ്ടിക്കാനാകാമെന്നതിന്റെ കാഴ്ചപ്പാടാണ് ഇത്തരം ഒത്തു ചേരലിലൂടെ കൈകോർക്കപ്പെടുന്നത്.