ദുബായ് :ഓർമ സെൻട്രൽ സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ദുബായിൽ നടന്ന ‘ഓർമ’ സെൻട്രൽ സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ ആയിരുന്നുഉദ്ഘാടനം ചെയ്തത്. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ്, കൈരളി മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ് ജമാൽ, അബുദാബി കെ.എസ്.സി പ്രതിനിധി സഫറുള്ള പാലപ്പെട്ടി, ശക്തി പ്രതിനിധി അസീസ്, ഷാർജ മാസ് പ്രതിനിധി ഹാരിസ് എന്നിവർ പൊതുസമ്മേളനത്തിൽ പങ്കെടുത്തു.
പ്രസിഡന്റ് ഷിഹാബ് പെരിങ്ങോട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഇർഫാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ജിജിത നന്ദി രേഖപ്പെടുത്തി. ഓർമ കലാവിഭാഗം ഒരുക്കിയ സ്വാഗതഗാനത്തോടെയാണ് സമ്മേളന പരിപാടികൾ ആരംഭിച്ചത്. സമ്മേളനത്തിൽ പ്രവാസികളുടെ ഉന്നമനത്തിന് വേണ്ടി വിവിധ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രമേയങ്ങൾ പാസാക്കി.. കൂടാതെ പ്രവാസികൾക്കായി കേരള സർക്കാർ ആരംഭിക്കുന്ന നോർക്ക കെയർ പ്രവാസി ഇൻഷുറൻസ് പദ്ധതിക്ക് പൂർണ്ണ പിന്തുണയും പദ്ധതി നടപ്പാക്കാൻ മുൻകൈ എടുത്ത കേരള സർക്കാരിന് സമ്മേളനം അഭിവാദ്യങ്ങൾ അർപ്പിച്ചു. ക്ഷേമനിധി പെൻഷൻ പദ്ദതിയിൽ ചേരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ചേരുന്നതിനുള്ള സഹായം ചെയ്ത് കൊടുക്കാനും സമ്മേളനം തീരുമാനിച്ചു.

ശേഷം നടന്ന പ്രതിനിധി സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് – നൗഫൽ പട്ടാമ്പി,ജനറൽ സെക്രട്ടറി – ഷിജു ബഷീർ ,വൈസ് പ്രസിഡന്റ് – ജിജിത അനിൽകുമാർ,സെക്രട്ടറിമാർ – അംബുജാക്ഷൻ, കാവ്യ സനത്,ട്രഷറർ – ഫിറോസ് അംബലത്ത്,
ജോയിന്റ് ട്രഷറർ – നവാസ് കുട്ടി എന്നിവരാണ് സമ്മേളനം തെരഞ്ഞെടുത്ത ഭാരവാഹികൾ: