ഷാർജ:യുഎഇയിൽ ദീർഘകാലം സാഹിത്യ-സാംസ്കാരിക-മാധ്യമ രംഗത്ത് നിറസാന്നിധ്യമായിരുന്ന കെ.എ. ജബ്ബാരിയുടെ അനുസ്മരണവും പുസ്തക ചർച്ചയും പ്രവാസി ബുക്സിന്റെ ആഭിമുഖ്യത്തിൽ നടത്തി. മനോജ് കോടിയത്തിന്റെ സ്യൂഡോസൈസിസ്, അക്ബർ ആലിക്കരയുടെ ഗോസായിച്ചോറ് എന്നീ കഥാസമാഹാരങ്ങളാണ് ചർച്ച ചെയ്തത്. കവിയും ഗാനരചയിതാവും ഷാർജ റൂളേഴ്സ് ഓഫിസിലെ മുൻ ഉദ്യോഗസ്ഥനുമായ ബാലചന്ദ്രൻ തെക്കന്മാരുടെ നിര്യാണത്തിൽ അനുശോചിച്ചു. ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് പി.വി. മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. കവയിത്രി ഷീലാ പോൾ കെ.എ. ജബ്ബാരി അനുസ്മരണ പ്രഭാഷണം നടത്തി.

അജിത് കണ്ടല്ലൂർ ഗോസായിച്ചോറും റീന സലീം സ്യൂഡോസൈസിസും പരിചയപ്പെടുത്തി. അഡ്വ. പ്രവീൺ പാലക്കീൽ മോഡറേറ്ററായ ചടങ്ങിൽ ഗീതാ മോഹൻ, അനൂപ് കുമ്പനാട്, എം.സി. നവാസ്, അസി, സജ്ന അബ്ദുല്ല എന്നിവർ പുസ്തകാവലോകനം നടത്തി. മനോജ് കോടിയത്ത്, അക്ബർ ആലിക്കര, ദൃശ്യ ഷൈൻ, കെ. ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു.