• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home India

ഇന്ത്യയെ പരിഹസിച്ച് ഡോണള്‍ഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്

September 1, 2025
in India, National, NEWS, World
A A
ഇന്ത്യയെ പരിഹസിച്ച് ഡോണള്‍ഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്
27
VIEWS

പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനേയും റഷ്യന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയേയും സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെ ഇന്ത്യയെ പരിഹസിച്ച് ഡോണള്‍ഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്. തങ്ങള്‍ ഇന്ത്യയുമായല്ല ഇന്ത്യ തങ്ങളുമായാണ് കച്ചവടം നടത്തുന്നതെന്നാണ് ട്രംപിന്റെ അവകാശവാദം. ഇന്ത്യയുമായുള്ള അമേരിക്കയുടെ വ്യാപാര ബന്ധം ഏകപക്ഷീയമായിരുന്നുവെന്നും തങ്ങളില്‍ നിന്നും കടുത്ത നികുതിയാണ് ഇത്രയും കാലം ഇന്ത്യ ഈടാക്കിയതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇന്ത്യ എണ്ണയും ആയുധവും വാങ്ങുന്നത് റഷ്യയില്‍ നിന്നാണെന്ന വിമര്‍ശനം ട്രംപ് ആവര്‍ത്തിച്ചു. പൂജ്യം നികുതിയില്‍ ഇറക്കുമതി ചെയ്യാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തുവെന്നും പക്ഷേ ഇപ്പോള്‍ വൈകിപ്പോയെന്നുമാണ് ട്രംപ് അവകാശപ്പെടുന്നത്. ഇന്ത്യയ്ക്ക് ചുമത്തിയ കനത്ത ഇറക്കുമതി ചുങ്കത്തിന്റെ പേരില്‍ ഡെമോക്രാറ്റുകളില്‍ നിന്ന് രൂക്ഷ വിമര്‍ശനം നേരിട്ടതിന് പിന്നാലെയാണ് ന്യായീകരണവുമായി ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് രംഗത്തെത്തിയത്.ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തെ ഏകപക്ഷീയമായ ഒരു ദുരന്തമെന്നാണ് ട്രംപ് പോസ്റ്റില്‍ പരാമര്‍ശിച്ചത്. തങ്ങള്‍ക്ക് ഇന്ത്യയുമായുള്ളത് വളരെ ശുഷ്‌കമായ വ്യാപാരങ്ങള്‍ മാത്രമാണ്. എന്നാല്‍ ഇന്ത്യയ്ക്ക് തങ്ങളുമായി നിരവധി വ്യാപാരങ്ങളുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ തങ്ങളാണ് ഇന്ത്യയുടെ ഏറ്റവും വലിയ ക്ലൈന്റെന്നും ഇന്ത്യ തങ്ങള്‍ക്ക് ഒരുപാട് ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. പതിറ്റാണ്ടുകളായി ഈ ബന്ധം ഇങ്ങനെ തന്നെയാണെന്നും ഇതൊരു ഏകപക്ഷീയ ബന്ധമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Share4SendShareTweet3

Related Posts

യുഎഇയുടെ ആരോഗ്യമേഖല കൂടുതൽ ശക്തിപ്പെടുത്താൻ അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു

യുഎഇയുടെ ആരോഗ്യമേഖല കൂടുതൽ ശക്തിപ്പെടുത്താൻ അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു

September 1, 2025
ലോകത്തിലെ ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമായ വിമാനത്താവളമായി ദുബായ് രാജ്യാന്തര വിമാനത്താവളം മാറുന്നു

ലോകത്തിലെ ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമായ വിമാനത്താവളമായി ദുബായ് രാജ്യാന്തര വിമാനത്താവളം മാറുന്നു

September 1, 2025
യാത്രക്കാരുടെ സീറ്റുകൾ നീക്കം ചെയ്ത് സിലിണ്ടറുകൾ : കണ്ടെത്തിയത് ഒളിപ്പിച്ച് കടത്തിയ പാചകവാതക സിലിണ്ടറുകൾ

യാത്രക്കാരുടെ സീറ്റുകൾ നീക്കം ചെയ്ത് സിലിണ്ടറുകൾ : കണ്ടെത്തിയത് ഒളിപ്പിച്ച് കടത്തിയ പാചകവാതക സിലിണ്ടറുകൾ

September 1, 2025
അബുദാബിയിൽ പുതിയ ടോൾ നിരക്ക് പ്രാബല്യത്തിൽ ആയി

അബുദാബിയിൽ പുതിയ ടോൾ നിരക്ക് പ്രാബല്യത്തിൽ ആയി

September 1, 2025
വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ പ്രൈസ് മണി; ഭീമന്‍ വര്‍ധനവ് വരുത്തി ഐസിസി

വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ പ്രൈസ് മണി; ഭീമന്‍ വര്‍ധനവ് വരുത്തി ഐസിസി

September 1, 2025
മദ്യപിച്ച് വാഹനാപകടം: പ്രവാസിക്ക് ​10,000 ദിർഹം പിഴ

മദ്യപിച്ച് വാഹനാപകടം: പ്രവാസിക്ക് ​10,000 ദിർഹം പിഴ

August 30, 2025
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025