• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

യുഎഇയുടെ ആരോഗ്യമേഖല കൂടുതൽ ശക്തിപ്പെടുത്താൻ അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു

September 1, 2025
in Dubai, NEWS, UAE
A A
യുഎഇയുടെ ആരോഗ്യമേഖല കൂടുതൽ ശക്തിപ്പെടുത്താൻ അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു
25
VIEWS

ദുബായ്: യുഎഇയുടെ പുതിയ ആരോഗ്യമന്ത്രിയായി അഹ്മദ് ബിൻ അലി അൽ സായേഗിനെ നിയമിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അംഗീകാരത്തിന് ശേഷം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് നിയമനം പ്രഖ്യാപിച്ചത്.നേരത്തെ ആരോഗ്യമന്ത്രിയായിരുന്നത് അബ്ദുൽറഹ്മാൻ അൽ ഒവൈസിന്റെ സേവനങ്ങൾക്ക് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് നന്ദി അറിയിച്ചു. ഫെഡറൽ ആരോഗ്യമേഖലയുടെ വികസനത്തിൽ അൽ ഒവൈസ് വലിയ പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു. തുടർന്നും സർക്കാർ സേവനത്തിൽ അൽ ഒവൈസ് ദേശീയ കൗൺസിൽ കാര്യങ്ങളുടെ സഹമന്ത്രിയായി തുടരും. 2018 സെപ്റ്റംബർ മുതൽ വിദേശകാര്യ മന്ത്രാലയത്തിൽ സഹമന്ത്രിയായി സേവനമനുഷ്ഠിക്കുകയായിരുന്നു അൽ സായേഗ്. യുഎഇയുടെ സാമ്പത്തിക വൈവിധ്യവൽക്കരണ തന്ത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, മന്ത്രാലയത്തിന്റെ സാമ്പത്തിക, വാണിജ്യ കാര്യങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ഏഷ്യൻ രാജ്യങ്ങളുമായും കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ് (സിഐഎസ്) അംഗങ്ങളുമായും യുഎഇയുടെ ഉഭയകക്ഷി ബന്ധങ്ങളുടെ ചുമതലയും അദ്ദേഹത്തിനായിരുന്നു.മന്ത്രിപദവികൾക്ക് പുറമെ, അബുദാബി നാഷനൽ ഓയിൽ കമ്പനിയുടെയും (അഡ്‌നോക്) അബുദാബി ഫണ്ട് ഫോർ ഡെവലപ്‌മെന്റിന്റെയും (എഡിഎഫ്ഡി) ബോർഡ് അംഗം കൂടിയാണ് അദ്ദേഹം. എമിറേറ്റ്സ് നേച്ചർ-ഡബ്ല്യുഡബ്ല്യുഎഫിന്റെ വൈസ് ചെയർമാനും യുഎഇ-യുകെ ബിസിനസ് കൗൺസിലിന്റെ സഹ ചെയർമാനുമാണ്. കൂടാതെ, അൽദാർ പ്രോപ്പർട്ടീസ്, മസ്ദാർ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ നേതൃത്വ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. അമേരിക്കയിലെ ലൂയിസ് & ക്ലാർക്ക് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്

Share4SendShareTweet3

Related Posts

ലോകത്തിലെ ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമായ വിമാനത്താവളമായി ദുബായ് രാജ്യാന്തര വിമാനത്താവളം മാറുന്നു

ലോകത്തിലെ ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമായ വിമാനത്താവളമായി ദുബായ് രാജ്യാന്തര വിമാനത്താവളം മാറുന്നു

September 1, 2025
യാത്രക്കാരുടെ സീറ്റുകൾ നീക്കം ചെയ്ത് സിലിണ്ടറുകൾ : കണ്ടെത്തിയത് ഒളിപ്പിച്ച് കടത്തിയ പാചകവാതക സിലിണ്ടറുകൾ

യാത്രക്കാരുടെ സീറ്റുകൾ നീക്കം ചെയ്ത് സിലിണ്ടറുകൾ : കണ്ടെത്തിയത് ഒളിപ്പിച്ച് കടത്തിയ പാചകവാതക സിലിണ്ടറുകൾ

September 1, 2025
കെ.എ.ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും നടത്തി

കെ.എ.ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും നടത്തി

September 1, 2025
അബുദാബിയിൽ പുതിയ ടോൾ നിരക്ക് പ്രാബല്യത്തിൽ ആയി

അബുദാബിയിൽ പുതിയ ടോൾ നിരക്ക് പ്രാബല്യത്തിൽ ആയി

September 1, 2025
വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ പ്രൈസ് മണി; ഭീമന്‍ വര്‍ധനവ് വരുത്തി ഐസിസി

വിജയികളെ കാത്തിരിക്കുന്നത് വമ്പന്‍ പ്രൈസ് മണി; ഭീമന്‍ വര്‍ധനവ് വരുത്തി ഐസിസി

September 1, 2025
ചൈനീസ് ഉത്പന്നങ്ങൾക്ക്‌ മികച്ച വിപണി സാധ്യത നൽകി ലുലു:ചൈനയിൽ നിന്നുള്ള ഉന്നത സംഘം ലുലുവിലെത്തി

ചൈനീസ് ഉത്പന്നങ്ങൾക്ക്‌ മികച്ച വിപണി സാധ്യത നൽകി ലുലു:ചൈനയിൽ നിന്നുള്ള ഉന്നത സംഘം ലുലുവിലെത്തി

September 1, 2025
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025