ദുബൈ: ഇന്ത്യൻ ഉടമസ്ഥതയിലുള്ള ബഹുരാഷ്ട്ര കമ്പനിയായ ബ്ലൂ ഓഷ്യൻ കോർപറേഷൻ തികച്ചും വ്യത്യസ്ത അനുഭവങ്ങളും മികച്ച സംഘാടനവുമായി കേരളത്തിന്റെ വാർഷിക വിളവെടുപ്പുത്സവമായ ഓണാഘോഷം ഇന്ന് വിപുലമായി ഒരുക്കി.18-ൽ അധികം രാജ്യങ്ങളിലെ ജീവനക്കാരെ ഒരേ വേദിയിൽ ഒന്നിപ്പിച്ച്, ബ്ലൂ ഓഷ്യൻ കോർപ്പറേഷൻ ദുബായിൽ സംഘടിപ്പിച്ച ബഹുസാംസ്കാരിക ഓണാഘോഷം ഐക്യത്തിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമായി മാറി.
“ഇത്രയും സംസ്കാരങ്ങൾ ഒരുമിച്ച് ആഘോഷിക്കുമ്പോൾ, എന്റെ സ്വന്തം സംസ്കാരവും ആദരിക്കപ്പെടുന്നുവെന്നൊരു അനുഭവം ലഭിച്ചു. അത് മറക്കാനാവാത്ത അനുഭവം,” എന്ന് ഈജിപ്തിൽ നിന്നുള്ള അഡൽ കെനാനി പറഞ്ഞു. എമിറാത്തികൾ ഉൾപ്പെടെ 18ലധികം രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരുടെ അപൂർവ ഒത്തുചേരലായി മാറിയ ഓണാഘോഷത്തിലേയ്ക്ക് ഓരോരുത്തരും എത്തിയത് കേരളത്തിന്റെ തനത് പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞായിരുന്നു. അതോടൊപ്പം, കേരളീയ സാംസ്കാരിക പ്രകടനങ്ങൾ അവതരിപ്പിച്ചും, തനി നാടൻ പാചക വിഭവങ്ങൾ ആസ്വദിപ്പിച്ചുമുള്ള ഈ മഹോത്സവം യു.എ.ഇയിലെ ഓണാഘോഷ പരമ്പരയ്ക്ക് കൂടി പ്രൗഢമായ ഒരു നന്ദി കുറിക്കുന്ന വേദിയായി മാറിയിരുന്നു.

ഈ വർഷത്തെ തീം “One Onam, One Spirit, One Family” ആയിരുന്നു. കേരളത്തിന്റെ വിളവെടുപ്പ് ഉത്സവം ആഗോള സംസ്കാരങ്ങളുമായി ചേരുന്നതിലൂടെ സൗഹൃദം, സമാധാനം, കുടുംബബന്ധം എന്നിവയുടെ ആത്മാവാണ് ബ്ലൂ ഓഷ്യൻ ആഘോഷിച്ചത്.” ഓണം യു.എ.ഇയുടെ സാമൂഹിക ഐക്യത്തിന്റെയും സമൂഹസൗഹൃദത്തിന്റെയും പ്രതിഫലനമാണ്. 18-ൽ കൂടുതലുള്ള ദേശീയതകളെ ഒരുമിപ്പിക്കുന്നതിന് ഞങ്ങൾ അഭിമാനിക്കുന്നു,” എന്ന് ബ്ലൂ ഓഷ്യൻ കോർപ്പറേഷന്റെ ഗ്രൂപ്പ് സിഇഒ ഡോ. സത്യ മേനോൻ പറഞ്ഞു
യു.എ.ഇ, ഈജിപ്ത്, അൾജീരിയ, കാനഡ, ഇന്ത്യ, സൗദി അറേബ്യ, ലെബനൻ, നേപ്പാൾ, ഫിലിപ്പീൻസ്, സുഡാൻ, സ്വീഡൻ, സിറിയ, ടുണീഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഓണാഘോഷത്തിൽ പങ്കെടുത്തുകലാപരിപാടികളോടൊപ്പം കേരളത്തിന്റെ സമ്പന്നമായ ഓണസദ്യയാണ് ആഘോഷത്തിന്റെ ഹൈലൈറ്റ്.
“ഇത്രയും സംസ്കാരങ്ങൾ ഒരുമിച്ച് ആഘോഷിക്കുമ്പോൾ, എന്റെ സ്വന്തം സംസ്കാരവും ആദരിക്കപ്പെടുന്നുവെന്നൊരു അനുഭവം ലഭിച്ചു. അത് മറക്കാനാവാത്ത അനുഭവം,” എന്ന് ഈജിപ്തിൽ നിന്നുള്ള അഡൽ കെനാനി പറഞ്ഞു..
നാനാത്വത്തിലെ ഏകത്വത്തിന്റെ ആഗോള പ്രദർശനമായി ഈ വർഷം കമ്പനി യു.കെ, സൗദി അറേബ്യ, ഈജിപ്ത്, ഡൽഹി, ഹൈദരാബാദ്, പൂനെ, കൊച്ചി എന്നിവിടങ്ങളിലെ ഓഫീസുകളിൽ ഓണം വിരുന്ന് സംഘടിപ്പിക്കുന്നു
“ഓണം ബ്ലൂ ഒഷ്യനിൽ ആഘോഷിക്കുമ്പോഴെല്ലാം ഒരേ ആവേശം, ഒരേ സ്നേഹം. ഓണസദ്യയും കൂട്ടായ്മയും അതിനെ എന്നും പ്രത്യേകമാക്കുന്നു,” എന്ന് ലെബനനിൽ നിന്നുള്ള മനാൽ താഹ പറഞ്ഞു.

വ്യത്യസ്ത ദേശീയതകളെ പ്രതിനിധീകരിക്കുന്ന സാംസ്കാരിക പരിപാടികൾ കൂടി ഓണാഘോഷത്തിൽ ഉൾപ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു. അവ പരിപാടിയുടെ മാറ്റ് കൂട്ടി. ബ്ലൂ ഓഷ്യനിലെ ലോകമെമ്പാടുമുള്ള സഹപ്രവർത്തകർ അവരുടെ തനത് പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന സംഗീതം, നൃത്തം, കല എന്നിവ പ്രദർശിപ്പിച്ചു കൊണ്ട് ഈ മഹത്തായ ആഘോഷത്തെ പാരമ്പര്യങ്ങളുടെ ഊർജസ്വലമായ വർണമനോഹര ചിത്ര സമാനമാക്കി മാറ്റി.
“ഞങ്ങളുടെ ശക്തി ജനങ്ങളിലാണ്. നാം ഒരുമിച്ച് ഉയരുമ്പോൾ വളർച്ചയും വിജയവും നിറഞ്ഞ ഒരു സംസ്കാരം സൃഷ്ടിക്കുന്നുവെന്ന് ഓരോ അവസരവും നമ്മെ ഓർമിപ്പിക്കുന്നു” -ബ്ലൂ ഓഷ്യൻ കോർപറേഷൻ ഗ്രൂപ് ചെയർമാൻ അബ്ദുൾ അസീസ് പറഞ്ഞു.